- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
ഓക്സിജൻ ക്ഷാമം: അടിയന്തിര നടപടിയുമായി കെജരിവാൾ; ഒരു മാസത്തിനകം 44 ഓക്സിജൻ പ്ലാന്റുകൾ സ്ഥാപിക്കുമെന്ന് പ്രഖ്യാപനം; ബാങ്കോക്കിൽ നിന്ന് ഇറക്കുമതി ചെയ്യുക 18 ഓക്സിജൻ ടാങ്കറുകൾ
ന്യൂഡൽഹി: ഒരു മാസത്തിനകം രാജ്യതലസ്ഥാനത്ത് 44 ഓക്സിജൻ പ്ലാന്റുകൾ സ്ഥാപിക്കുമെന്ന് പ്രഖ്യാപിച്ച് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ. കോവിഡ് രണ്ടാം തരംഗത്തിലെ തീവ്ര രോഗവ്യാപനത്തിൽ ഡൽഹിയിലെ ആശുപത്രികളിൽ ഓക്സിജൻ ക്ഷാമം ദിവസങ്ങളായി തുടരുന്ന സാഹചര്യത്തിലാണ് കെജ്രിവാളിന്റെ പ്രഖ്യാപനം.
ഡൽഹിയിൽ ഓക്സിജൻ ക്ഷാമം തുടരുകയാണ്. ഇത് പരിഹരിക്കാൻ എട്ട് പ്ലാന്റുകൾ ഡൽഹിയിൽ കേന്ദ്ര സർക്കാർ നിർമ്മിക്കും. 36 ഓക്സിജൻ പ്ലാന്റുകൾ ഡൽഹി സർക്കാറും സ്ഥാപിക്കും. ഇതിൽ 21 എണ്ണം ഫ്രാൻസിൽ നിന്നുള്ള റെഡി ടു യൂസ് ഓക്സിജൻ പ്ലാന്റുകളായിരിക്കും. കൂടാതെ, ബാങ്കോക്കിൽനിന്ന് 18 ടാങ്കറുകളും ഇറക്കുമതി ചെയ്യും -കെജ്രിവാൾ വ്യക്തമാക്കി.
മെയ് പത്തോടെ 1200 ഐ.സി.യു കിടക്കകൾ കൂടി ഒരുക്കുമെന്നും വാർത്താ സമ്മേളനത്തിൽ മുഖ്യമന്ത്രി പറഞ്ഞു.
ഇന്നലെ രാത്രി 65 ടൺ ലിക്വിഡ് മെഡിക്കൽ ഓക്സിജനുമായി റെയിൽവേയുടെ 'ഓക്സിജൻ എക്സ്പ്രസ്' ഡൽഹിയിലെത്തിയിരുന്നു. ഛത്തീസ്‌ഗഢിലെ ജിൻഡാൽ സ്റ്റീൽ പ്ലാന്റിൽ നിന്നാണ് ഇത് എത്തിച്ചത്
മറുനാടന് മലയാളി ബ്യൂറോ