- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Opinion
- /
- ENVIRONMENT
ഷിക്കാഗോ മാർത്തോമാ ശ്ശീഹാ സീറോ മലബാർ കത്തീഡ്രലിന്റെ പുതിയ പാരീഷ് കൗൺസിൽ സ്ഥാനമേറ്റു
ഷിക്കാഗോ: ഷിക്കാഗോ സെന്റ് തോമസ് സീറോ മലബാർ രൂപതയുടെ ഭദ്രാസന ദേവാലയമായ ഷിക്കാഗോ സീറോ മലബാർ കത്തീഡ്രലിന്റെ 2015- 16 നടപ്പുവർഷത്തേക്കുള്ള പുതിയ പാരീഷ് കൗൺസിൽ ഔദ്യോഗികമായി നിലവിൽ വന്നു. ജനുവരി 11-ന് എട്ടുമണിയുടെ വിശുദ്ധ കുർബാന മധ്യേ പുതിയ ട്രസ്റ്റി (കൈക്കാരന്മാർ)മാരും മറ്റ് പാരീഷ് കൗൺസിൽ അംഗങ്ങളും സത്യപ്രതിജ്ഞ ചെയ്ത് സ്ഥാനമേറ്റു. ആന്റണി
ഷിക്കാഗോ: ഷിക്കാഗോ സെന്റ് തോമസ് സീറോ മലബാർ രൂപതയുടെ ഭദ്രാസന ദേവാലയമായ ഷിക്കാഗോ സീറോ മലബാർ കത്തീഡ്രലിന്റെ 2015- 16 നടപ്പുവർഷത്തേക്കുള്ള പുതിയ പാരീഷ് കൗൺസിൽ ഔദ്യോഗികമായി നിലവിൽ വന്നു. ജനുവരി 11-ന് എട്ടുമണിയുടെ വിശുദ്ധ കുർബാന മധ്യേ പുതിയ ട്രസ്റ്റി (കൈക്കാരന്മാർ)മാരും മറ്റ് പാരീഷ് കൗൺസിൽ അംഗങ്ങളും സത്യപ്രതിജ്ഞ ചെയ്ത് സ്ഥാനമേറ്റു. ആന്റണി ഫ്രാൻസീസ്, മനീഷ് ജോസഫ്, ഷാബു മാത്യു, പോൾ പുളിക്കൻ എന്നിവരാണ് പുതിയ ട്രസ്റ്റിമാരായി സത്യപ്രതിജ്ഞ ചെയ്ത് സ്ഥാനമേറ്റത്. രൂപതയോടും ഇടവകയോടും, രൂപതാധ്യക്ഷനോടും, ഇടവക വികാരിയോടുമുള്ള പൂർണ്ണമായ വിധേയത്വവും അനുസരണയും പ്രഖ്യാപിച്ചുകൊണ്ട് വി. ബൈബിളിൽ കൈവച്ചാണ് നാലു ട്രസ്റ്റിമാരും സത്യപ്രതിജ്ഞ ചെയ്ത് സ്ഥാനമേറ്റത്. തുടർന്ന് 33 അംഗങ്ങളടങ്ങിയ പാരീഷ് കൗൺസിലിലെ മറ്റ് അംഗങ്ങളും സത്യപ്രതിജ്ഞ ചെയ്ത് സ്ഥാനമേറ്റു.
കത്തീഡ്രൽ പള്ളിയങ്കണത്തിൽ തിങ്ങിനിറഞ്ഞുനിന്ന വിശ്വാസികളെ സാക്ഷിനിർത്തിയും, സഹ വികാരി ഫാ. റോയി മൂലേച്ചാലിലിന്റെ മഹനീയ സാന്നിധ്യത്തിലും ആയിരുന്നു ബഹു. വികാരിയായ റവ.ഡോ. അഗസ്റ്റിൻ പാലയ്ക്കാപ്പറമ്പിൽ ഏവർക്കും സത്യവാചകം ചൊല്ലിക്കൊടുത്ത് ആ മഹനീയവും ആത്മീയവുമായ സത്യപ്രതിജ്ഞാകർമ്മത്തിന് നേതൃത്വം കൊടുത്തത്. ഷിക്കാഗോ സീറോ മലബാർ രൂപതയുടെ ശ്രീകോവിലായ, ഭദ്രാസന ദേവാലയമായ മാർത്തോമാ ശ്ശീഹാ സീറോ മലബാർ കത്തീഡ്രലിന്റെ വികാരിയായി റവ.ഡോ. അഗസ്റ്റിൻ പാലയ്ക്കാപ്പറമ്പിൽ സ്ഥാനമേറ്റത് ഒക്‌ടോബർ അഞ്ചിനായിരുന്നു.
അറിവിന്റെ അക്ഷയഖനിയും ഒന്നാംതരം ആത്മീയലീഡർ മെറ്റീരിയലും കാലത്തിനൊപ്പം നടക്കുമ്പോഴും കാലത്തിനപ്പുറം കാണാൻ കഴിയുന്ന ക്രാന്തദർശിയും നിന്ന മണ്ണം ശ്വസിച്ച വായുവും തിരിച്ചറിഞ്ഞ തപോചൈതന്യമുള്ള യാഥാർത്ഥ്യവാദിയും കാലദേശ യാഥാർത്ഥ്യങ്ങളേയും വൈരുദ്ധ്യങ്ങളേയും കണ്ടറിഞ്ഞ ഒരിക്കലും ഒരു കേവല സിദ്ധാന്തവാദിയല്ലാത്ത കത്തീഡ്രൽ വികാരി റവ. ഡോ. അഗസ്റ്റിൻ പാലയ്ക്കാപ്പറമ്പിലിന് കത്തീഡ്രൽ ഇടവകയുടെ സ്വപ്നങ്ങളത്രയും ഉൾക്കൊള്ളാൻ സാധിക്കുന്നുവെന്നുള്ളതും അവയത്രയും പൂവണിയിക്കുന്നതിനുള്ള ഇച്ചാശക്തിയും ആർജവത്വവും തന്നിൽ നിഴലിക്കുന്നു എന്നുള്ളതും ഇടവകയിലെ വിശ്വാസികളെ സംബന്ധിച്ച് വളരെ ആശാവഹമായ കാര്യമാണ്. ഇടവകയുടെ എല്ലാ ആദ്ധ്യാത്മിക പ്രവർത്തനങ്ങളിലും സഹ വികാരി എന്ന നിലയിൽ ബഹു. ഫാ. റോയി മൂലേച്ചാലിൽ നാളിതുവരെ കാണിച്ച തികച്ചും യാഥാർത്ഥ്യബോധത്തോടെയുള്ള തുറന്ന സമീപനത്തോടെയുള്ള കാഴ്ചപ്പാടുകളും ഇടവകയുടെ സമഗ്ര വികസനത്തിനും ആത്മീയ ഉയർച്ചയ്ക്കും പുതിയ വാതായനങ്ങൾ തുറക്കുന്നതിന് ഹേതുവാണ്.
രണ്ടുവർഷക്കാലമായി സ്തുത്യർഹമായ സേവനം അനുഷ്ഠിച്ച കഴിഞ്ഞ പാരീഷ് കൗൺസിലിലെ എല്ലാ അംഗങ്ങളേയും പ്രത്യേകിച്ച് ട്രസ്റ്റിമാരായിരുന്ന ഇമ്മാനുവേൽ കുര്യൻ, ജോൺ കൂള, മനീഷ് ജോസഫ്, സിറിയക് തട്ടാരേട്ട് എന്നിവരേയും കൗൺസിൽ സെക്രട്ടറിയായി ദീർഘകാലം സേവനം അനുഷ്ഠിച്ച ഐഷാ ലോറൻസിനേയും അഗസ്റ്റിനച്ചൻ വലിയ ആദരവോടെയും നന്ദിയോടെയും പ്രാർത്ഥനാപൂർവ്വം സ്മരിച്ചു.
ഇതോടൊപ്പം എല്ലാ പ്രധാന രേഖകളും താക്കോലുകളും കൈമാറിക്കൊണ്ട് ഔദ്യോഗികമായി അധികാര കൈമാറ്റം നടന്നു. ആന്റണി ഫ്രാൻസീസ് വടക്കേവീട് അറിയിച്ചതാണിത്.



