- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഇനി മസ്ക്കറ്റ് നഗരത്തിൽ പകൽ സമയത്തെ സൗജന്യ പാർക്കിങ് സമയം മൂന്ന് മണിക്കൂർ മാത്രം; പണം നല്കിയുള്ള പാർക്കിങ് സമയം കൂട്ടി; പരാതി വ്യാപകം
മസ്‌കത്ത് നഗരത്തിൽ പകൽ സമയത്തെ സൗജന്യ പാർക്കിങ് സമയം മുനിസിപ്പാലിറ്റി മൂന്ന് മണിക്കൂറായി വെട്ടിച്ചുരുക്കി. നേരത്തേ പണം നൽകാതെഅഞ്ച് മണിക്കൂർ വാഹനം പാർക്ക് ചെയ്യാവുന്ന സൗകര്യമാണ് ഇതോടെഇല്ലാതായത്. മസ്‌കത്ത് മുനിസിപ്പാലിറ്റിയുടെ പാർക്കിങ് സ്‌പേസുകളിൽ പണം നൽകി വാഹനം നിർത്തിയിടാനുള്ള സമയം രാവിലെ എട്ട് മുതൽ ഉച്ചക്ക് ഒന്ന് വരെയും
മസ്‌കത്ത് നഗരത്തിൽ പകൽ സമയത്തെ സൗജന്യ പാർക്കിങ് സമയം മുനിസിപ്പാലിറ്റി മൂന്ന് മണിക്കൂറായി വെട്ടിച്ചുരുക്കി. നേരത്തേ പണം നൽകാതെഅഞ്ച് മണിക്കൂർ വാഹനം പാർക്ക് ചെയ്യാവുന്ന സൗകര്യമാണ് ഇതോടെഇല്ലാതായത്.
മസ്‌കത്ത് മുനിസിപ്പാലിറ്റിയുടെ പാർക്കിങ് സ്‌പേസുകളിൽ പണം നൽകി വാഹനം നിർത്തിയിടാനുള്ള സമയം രാവിലെ എട്ട് മുതൽ ഉച്ചക്ക് ഒന്ന് വരെയും വൈകുന്നേരം നാല് മുതൽ രാത്രി ഒമ്പത് വരെയും ദീർഘിപ്പിച്ചു. ഇതോടെയാണ് പകൽ സമയത്തെ സൗജന്യ പാർക്കിങ് സമയം മൂന്ന് മണിക്കൂറായി കുറഞ്ഞത്.
നേരത്തേ രാവിലെ എട്ട് മുതൽ ഉച്ചക്ക് 12 വരെയും വൈകുന്നേരം അഞ്ച് മുതൽ രാത്രി ഒമ്പത് വരെയുമായിരുന്നു പെയ്ഡ് പാർക്കിങ് സമയം.ഈ സമയക്രമത്തിൽ അഞ്ച് മണിക്കൂർ സൗജന്യ പാർക്കിംഗിന് അവസരംലഭിച്ചിരുന്നു. ഓഫിസ് സമയവുമായി ബന്ധപ്പെടുത്തി പെയ്ഡ് പാർക്കിങ് സമയം ക്രമീകരിക്കുന്നതിന്റെ ഭാഗമായാണ് സമയമാറ്റം. അതേസമയം, പുതിയ പാർക്കിങ് ഇടങ്ങളില്ലാതെ പെയ്ഡ് പാർക്കിങ് സമയം ദീർഘിപ്പിക്കുന്നത് വാഹന ഉടമകളെ ബുദ്ധിമുട്ടിലാക്കുമെന്ന പരാതി വ്യാപകമാണ്.