- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സെൻട്രൽ വിസ്ത 977 കോടിയിൽ പൂർത്തിയാകില്ല; മുൻകൂട്ടി നിശ്ചയിച്ചതിൽ നിന്നും 29 ശതമാനം അധികം വേണ്ടിവന്നേക്കുമെന്ന് റിപ്പോർട്ട്; പുതിയ ചെലവ് 1250 കോടി കടക്കും; പൂർത്തീകരണ കാലാവധിയും ഒക്ടോബറിലേക്ക് നീട്ടി
ന്യൂഡൽഹി: കേന്ദ്ര സർക്കാരിന്റെ സെൻട്രൽ വിസ്ത പദ്ധതിയുടെ ഭാഗമായ പുതിയ പാർലമെന്റ് മന്ദിരത്തിന് 282 കോടി രൂപ കൂടി അധിക ചെലവ് വന്നേക്കും.29 ശതമാനം കൂടി വർധനവ് വരുമെന്നാണ് കേന്ദ്രസർക്കാർ വൃത്തങ്ങളെ ഉദ്ധരിച്ച് എൻഡിടിവി റിപ്പോർട്ട് ചെയ്യുന്നത്. ഇതോടെ ആകെ ചെലവ് 1250 കോടി കടക്കും.977 കോടി രൂപയാണ് നേരത്തെ പാർലമെന്റ് മന്ദിരത്തിന് ബജറ്റ് കണക്കാക്കിയിരുന്നത്.പൂർത്തികരണണ കാലാവധിയും ഒക്ടോബറിലേക്ക് നീട്ടി.
കോവിഡ് നിയന്ത്രണങ്ങൾക്കിടയിലും നിർമ്മാണം അതിവേഗത്തിൽ പുരോഗമിക്കുകയാണ്. പുതിയ പാർലമെന്റ് കെട്ടിടത്തിലെ ലോക്സഭാ ചേംമ്പറിൽ 888 അംഗങ്ങൾക്ക് ഇരിക്കാനാകും. സംയുക്ത സമ്മേളനം ചേരുമ്പോൾ 1224 അംഗങ്ങളേയും ഉൾക്കൊള്ളാൻ സാധിക്കും. രാജ്യസഭാ ചേംമ്പറിൽ 384 അംഗങ്ങൾക്ക് വരെ ഇരിക്കാം. ഭാവിയിൽ സീറ്റുകളുടെ എണ്ണം വർധിപ്പിക്കാവുന്ന തരത്തിലാണ് ചോംമ്പറിന്റെ നിർമ്മാണം.
ഓരോ എംപിക്കും പ്രത്യേകം ഓഫീസുകൾ, കോൺസ്റ്റിറ്റിയൂഷൻ ഹാൾ, എംപി.ലോഞ്ച്, ലൈബ്രറി, കമ്മിറ്റി റൂമുകൾ, ഡൈനിങ് ഏരിയ തുടങ്ങിയവയെല്ലാം പുതിയ മന്ദിരത്തിൽ ഉണ്ടായിരിക്കും. നിലവിലെ പാർലമെന്റും വിവിധ മന്ത്രാലയങ്ങളുമുൾപ്പെടുന്ന ഡൽഹിയിലെ സെൻട്രൽ വിസ്ത പുതുക്കിപ്പണിയുന്നതിന്റെ ഭാഗമായാണ് പുതിയ പാർലമെന്റ് കെട്ടിടം നിർമ്മിക്കുന്നത്. ത്രികോണാകൃതിയിലുള്ള പാർലമെന്റ് മന്ദിരവും അതിനടുത്തുതന്നെ പ്രധാനമന്ത്രിയുടെ വസതിയും ഓഫീസുമെല്ലാം ഉൾപ്പെടുന്നതാണ് സെൻട്രൽ വിസ്ത പദ്ധതി. 20000 കോടിയോളമാണ് ഇതിന് ചെലവ് കണക്കാക്കുന്നത്.
2020 ഡിസംബറിലായിരുന്നു പുതിയ പാർലമെന്റ് മന്ദിരത്തിന്റെ ശിലാസ്ഥാപനം. നിർമ്മാണ ചുമതലയുള്ള ടാറ്റ പ്രോജക്റ്റ്സ് നിലവിൽ മന്ദിരത്തിന്റെ 40 ശതമാനം നിർമ്മാണം പൂർത്തിയാക്കിയിട്ടുണ്ട്. 13 ഏക്കറിലായി സ്ഥിതിചെയ്യുന്ന നാലുനില മന്ദിരത്തിന്റെ നിർമ്മാണം ഈ വർഷത്തെ സ്വാതന്ത്ര്യ ദിനത്തിന് മുമ്പ് പൂർത്തിയാക്കാനായിരുന്നു നേരത്തെ ലക്ഷ്യമിട്ടിരുന്നത്. എന്നാൽ സമയപരിധി പിന്നീട് ഒക്ടോബറിലേക്ക് നീട്ടി.
മറുനാടന് മലയാളി ബ്യൂറോ