- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
നിങ്ങളുടെ വോട്ടേഴ്‌സ് ഐഡി കാർഡ് മാറ്റിയെടുക്കാൻ സമയം ഈ 15 വരെ; ഓൺലൈൻ വഴി ഇപ്പോൾ തന്നെ അപേക്ഷിക്കാം; പുതിയ ഫോട്ടോ കാർഡ് എടുക്കാൻ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
തിരുവനന്തപുരം: നിങ്ങളുടെ കൈവശംഉള്ള പഴയെ തെരഞ്ഞടുപ്പ് കാർഡ്‌നു പകരം കളർ ഫോട്ടോ ഉള്ള പ്ലാസ്റ്റിക് കാർഡ് സ്വന്തമാക്കാനും നിലവിലെ കാർഡിലെ തെറ്റുകൾ തിരുത്തുവാനും ഉള്ള അവസരം ഏപ്രിൽ 15വരെ മാത്രം. ഇലക്ടറൽ റോളിൽ നിലവിൽ പേരുള്ളവർക്ക് പുതിയ കളർ പ്ലാസ്റ്റിക്ക് തിരിച്ചറിയൽ കാർഡിനായി മുഖ്യതെരഞ്ഞെടുപ്പ് ആഫീസറുടെ വെബ്‌പോർട്ടലിലൂടെ ഓൺലൈനായി
തിരുവനന്തപുരം: നിങ്ങളുടെ കൈവശംഉള്ള പഴയെ തെരഞ്ഞടുപ്പ് കാർഡ്‌നു പകരം കളർ ഫോട്ടോ ഉള്ള പ്ലാസ്റ്റിക് കാർഡ് സ്വന്തമാക്കാനും നിലവിലെ കാർഡിലെ തെറ്റുകൾ തിരുത്തുവാനും ഉള്ള അവസരം ഏപ്രിൽ 15വരെ മാത്രം.
ഇലക്ടറൽ റോളിൽ നിലവിൽ പേരുള്ളവർക്ക് പുതിയ കളർ പ്ലാസ്റ്റിക്ക് തിരിച്ചറിയൽ കാർഡിനായി മുഖ്യതെരഞ്ഞെടുപ്പ് ആഫീസറുടെ വെബ്‌പോർട്ടലിലൂടെ ഓൺലൈനായി അപേക്ഷിക്കാം. വോട്ടർ പട്ടിക തെറ്റുകളോ ,ഇരട്ടിപ്പുകളൊ ഇല്ലാതെ നിലനിർത്തുന്നതിന് ആധാർ കാർഡുകൾ കൂടി സ്വീകരിച്ചാണ് ഫോട്ടോ ഐഡി കാർഡുകൾ നൽകുക. ആധാർ വിവരങ്ങൾ സമർപ്പിച്ചില്ല എന്ന കാരണത്താൽ വോട്ടർ പട്ടികയിൽ പേരുള്ള ഒരാളുടെയും വോട്ടവകാശം നിഷേധിക്കുന്നതല്ലെന്നും തിരഞ്ഞെടുപ്പ് കമ്മീഷണർ അറിയിച്ചു.
ഓൺലൈൻ വഴി കള്ളർ ഇലക്ട്രൽ ഫോട്ടോ ഐഡി കാർഡ് നേടാൻ ഇവിടെ ക്ലിക്ക് ചെയ്യുക
നിലവിലുള്ള വോട്ടേഴ്‌സ് തിരിച്ചറിയൽ കാർഡ് നമ്പറും ആധാർ കാർഡ് നമ്പറും ഓൺലൈൻ രജിസ്‌ട്രേഷന് നിർബന്ധമാണ്. തിരിച്ചറിയൽ കാർഡിലെ പഴയ ഫോട്ടോ മാറ്റണമെന്നുണ്ടെങ്കിൽ അടുത്ത കാലത്തെടുത്ത പാസ്‌പോർട്ട് സൈസ് കളർ ഫോട്ടോ ഓൺലൈൻ വഴി അപ്‌ലോഡ് ചെയ്യാവുന്നതാണ്. വെളുത്തതോ, ലൈറ്റ് നിറത്തിലോ ഉള്ള പശ്ചാത്തലമുള്ള ഫോട്ടോ ആയിരിക്കണം.
ഇപ്പോൾ താങ്കളുടെ കൈവശം ഫോട്ടോ ഇല്ലെങ്കിൽ ആയത് ബൂത്ത് തല ആഫീസർ താങ്കളുടെ വീട്ടിൽ അപേക്ഷയുടെ പരിശോധനയ്‌ക്കെത്തുന്ന സമയത്ത് നൽകിയാലും മതി. ഓൺലൈൻ രിജിസ്‌ട്രേഷന് ഒറ്റത്തവണ പാസ് വേർഡ് ലഭിക്കുവാൻ മൊബൈൽഫോണും കരുതണം. താങ്കൾക്ക് നിലവിലെ വോട്ടർകാർഡിൽ മറ്റെന്തെങ്കിലും വിവരങ്ങൾ തിരുത്തണമെങ്കിൽ (പേര്,ജനനതീയതി,മേൽവിലാസം,മുതലായവ) അതിനും ഈ സംവിധാനത്തിലൂടെ സൗകര്യമുണ്ടാകും.
കമ്പ്യൂട്ടർ പരിജ്ഞാനമില്ലാത്തവർക്ക് ജില്ലാ കളക്ടറേറ്റ്, താലൂക്ക് ഓഫീസുകൾ എന്നിവടങ്ങളിലെ വോട്ടർ സഹായ കേന്ദ്രങ്ങൾ മുഖേന സൗജന്യമായി രജിസ്റ്റർ ചെയ്യാം. പത്ത് രൂപ സർവ്വീസ് ഫീസടച്ച് അക്ഷയ കേന്ദ്രങ്ങൾ വഴിയും നടപടി ക്രമങ്ങൾ പൂർത്തിയാക്കാം. വിശദാംശങ്ങൾക്ക് 1950 എന്ന ടോൾ ഫ്രീ നമ്പറും സംശയ നിവാരണത്തിനായി ഒരുക്കിയിട്ടുണ്ട്.