- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കൊറോണയ്ക്ക് ശമനം വന്നതോടെ തട്ടിപ്പിന്റെ പുതിയ സ്റ്റാർട്ടപ്പ്; ദൈവക്കച്ചവടത്തിന്റെ പുതിയ വേർഷൻ ഇതാ, നിങ്ങൾക്കും പ്രവചനം പഠിക്കാം; പ്രവചനത്തിന് പുറമേ ധ്യാനവും പ്രാർത്ഥനയും പ്രസംഗവും പഠിക്കാം; സാമച്ചൻ പാസ്റ്ററിന്റെ പ്രവചന സ്‌കൂൾ വരുന്നു, ഫീസ് 1000 രൂപ
തിരുവനന്തപുരം : എന്തിനുമേതിനും സ്റ്റാർട്ടപ്പുകൾ തുടങ്ങുന്ന കാലമാണിപ്പോൾ. ഒരു നൂതന ഉൽപ്പന്നമോ സേവനമോ വികസിപ്പിച്ച് വിപണിയിലെത്തിക്കുന്നതിനായി ഒന്നോ അതിലധികമോ സംരംഭകർ ചേർന്ന് സ്ഥാപിക്കുന്ന ഒരു യുവ കമ്പനിയെയാണ്സ്റ്റാർട്ടപ്പ് കമ്പനി എന്നുപറയുന്നത്. ഇതുവഴി ഒരു വിപണന ആവശ്യം നിറവേറ്റാൻ ആകമ്പനിശ്രമിക്കുന്നു. സ്റ്റാർട്ടപ്പുകൾ ഒരു ഏക സ്ഥാപനം എന്നതിനപ്പുറം, വലിയ വളർച്ച കൈവരിക്കാൻ ഉദ്ദേശിക്കുന്ന പുതിയ ബിസിനസുകളെയാണ് സൂചിപ്പിക്കുന്നത്.
മികച്ച സംരംഭങ്ങൾക്ക് മുതൽമുടക്കാനും വിപണനസാധ്യതകൾ ഉറപ്പാക്കാനും വിവിധ ഏജൻസികളും സർക്കാരും ഏഞ്ചൽ ഇൻവെസ്റ്റേഴ്‌സും തയ്യാറായി മുന്നോട്ട് വന്നത് ആധുനിക കാലത്ത് സ്റ്റാർട്ടപ്പ് കമ്പനികൾക്ക് തുണയായിട്ടുണ്ട്. മൈക്രോസോഫ്റ്റ് ഉടമ ബിൽ ഗേറ്റ്‌സ് മുതൽ നമ്മുടെ ലോക്കൽ മുതലാളിമാർ വരെ ഇപ്പോൾ സ്റ്റാർട്ടപ്പുകളിൽ മുതൽ മുടക്കാറുണ്ട് .
.
സ്റ്റാർട്ടപ്പുകളെ കവച്ചു വെയ്ക്കുന്ന ഒന്നാണ് ദൈവക്കച്ചവടം. ദൈവക്കച്ചവടത്തിന് എന്നും എപ്പോഴും പുതു പുത്തൻ ഐഡിയകൾ കണ്ടു പിടിക്കുന്ന പത്തു തലയുള്ള രാവണന്മാർ ഈ മലയാളത്തിലുണ്ട്. കോവിഡു മൂലം ഇച്ചിരി തട്ടു കേട് സംഭവിച്ചിരുന്ന സുവിശേഷ കച്ചവടങ്ങൾ വീണ്ടും പുതിയ രൂപത്തിൽ അവതരിപ്പിച്ചു തുടങ്ങി.
സുവിശേഷ കച്ചവടക്കാരുടെ എക്കാലത്തേയും വലിയ തുറുപ്പു ചീട്ടാണ് 'പ്രവചനവരം '
പെന്തക്കോസ്ത് പാസ്റ്ററന്മാർക്കിടയിലെ സൂപ്പർ താരങ്ങളാണ് 'പ്രവചന വരമുള്ളവർ'. സുവിശേഷ യോഗങ്ങളിൽ
ഇക്കൂട്ടർക്ക് വൻ ഡിമാന്റാണ്. എല്ലാത്തിനെക്കുറിച്ചും ഇവർ പ്രവചിക്കാറുണ്ട്. ഏറ്റവും ഒടുവിൽ ഇതാ പ്രവചനം പഠിപ്പിക്കാൻ ഒരു സ്‌കൂളും തുടങ്ങുന്നു. സാമച്ചൻ പുനലൂർ എന്ന പാസ്റ്റർ പ്രവചനം പഠിപ്പിക്കുന്ന സ്‌കൂൾ തുടങ്ങുന്നതായി ഒരു പരസ്യം ഓൺലൈനുകളിൽ നൽകിയിട്ടുണ്ട് 1000 രൂപയാണ് രജിസ്‌ട്രേഷൻ ഫീ.
'യഹോവയായ കർത്താവ് തന്റെ ദാസന്മാരായ പ്രവാചകന്മാരോട് തന്റെ രഹസ്യം വെളിപ്പെടുത്താതെ ഒന്നും ചെയ്യില്ല.' എന്ന ബൈബിൾ വാചകത്തിൽ പിടിച്ചാണ് ഇവർ ഇരകളെ പിടിക്കുന്നത്.
ഏപ്രിൽ 13 മുതൽ 15 വരെയാണ് പ്രവചന ക്ലാസ് സാമച്ചനും ഭാര്യയും കൂടി നടത്തുന്നത്. ഇവരെ കൂടാതെ വേറെ ചില പ്രവചന എക്‌സ് പേർട്ടുകളുടെ പേരും പടവും പോസ്റ്ററിൽ കൊടുത്തിട്ടുണ്ട്. പ്രവചനത്തിന് പുറമേ ധ്യാനം, പ്രാർത്ഥന, പ്രസംഗം ഇത്യാദി കലാപരിപാടികളും പഠിപ്പിക്കുന്നുണ്ടെന്നാണ് ലേഖകൻ അന്വേഷിച്ചപ്പോൾ സാമച്ചന്റെ ഓഫീസിൽ നിന്നറിയച്ചത്. പ്രവചനമെന്ന ആത്മീയ അനുഭവത്തെ ആകർഷകമായ ബിസിനസാക്കി മാറ്റിയവരാണ് സുവിശേഷ പ്രസംഗ തൊഴിലാളികൾ - വിശിഷ്യാ പാസ്റ്ററന്മാർ. അനന്തമായ ഒരു കച്ചവട സാധ്യതയിലേക്കാണ് സാമച്ചൻ പാസ്റ്റർ ഇരകളെ മാടി വിളിക്കുന്നത്.
സുവിശേഷ വേദിയിൽ വെച്ച് ചില വ്യക്തികളുടെ പേരും വിവരങ്ങളും, കാറിന്റെ നമ്പരും മക്കളുടെ പേരുമൊക്കെ വിളിച്ചു പറഞ്ഞ് വിശ്വാസികളെ ഞെട്ടിക്കുന്ന പ്രവചന വീരന്മാരുണ്ട്. പ്രസംഗിക്കാൻ ഒരു പ്രദേശത്ത് ചെല്ലുന്നതിന് മുന്നേ ശിങ്കിടികളെ വിട്ട് രഹസ്യമായി ആ സ്ഥലങ്ങളിലെ ചില പ്രത്യേക വിശ്വസികളുടെ കാർ നമ്പർ സഹിതം ഒരു മാതിരിപ്പെട്ട സകല ജാതകവും തപ്പിയെടുത്ത് കാണാപാഠം പഠിച്ച് തട്ടി വിട്ട് കൈയടി നേടുകയാണ് പതിവ്. എന്തായാലും പുതിയ പ്രവചനക്ലാസ് പറ്റിക്കലിന്റെ പുതിയ രൂപമായി മാറുകയാണ്.