- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Interview
- /
- ACADEMICIAN
തൊഴിലുടമയുടെ അനുമതിയോടെ മറ്റൊരാളുടെ കീഴിൽ പാർട്ട് ടൈം ജോലി ചെയ്യാം; ആറുമാസത്തേക്ക് എന്നത് മറ്റൊരു ആറു മാസത്തേക്ക് കൂട്ടി നീട്ടി നൽകുകയും ചെയ്യാം; വിദേശികൾക്ക് ആശ്വാസമായി പുതിയ റെസിഡൻസി നിയമം
ദോഹ: തൊഴിലുടമയുടെ അനുമതിയോടെ തൊഴിലാളികൾക്ക് മറ്റൊരു എംപ്ലോയറുടെ കീഴിൽ പാർട്ട് ടൈം ജോലി ചെയ്യാമെന്ന് ആഭ്യന്തര വകുപ്പ്. ആദ്യം ആറു മാസത്തേക്കാണ് മറ്റൊരു തൊഴിൽ ചെയ്യാനുള്ള അനുമതി നൽകുന്നതെങ്കിലും പിന്നീട് അത് ആറു മാസത്തേക്ക് കൂടി നീട്ടി നൽകാനുള്ള അവകാശവും തൊഴിലുടമയ്ക്ക ഉണ്ടെന്ന് പുതിയ റെസിഡൻസി നിയമത്തിൽ വ്യക്തമാക്കുന്നു. തൊഴിലാളിക്കു സ്വന്തമായി തൊഴിൽ നൽകാനായില്ലെങ്കിൽ മറ്റൊരു തൊഴിലുടമയ്ക്കു കീഴിൽ തൊഴിൽ ചെയ്യാൻ തൊഴിലാളിയെ അനുവദിക്കുകയും ചെയ്യാവുന്ന തരത്തിലാണ് പുതിയ നിയമം ഭേദഗതി ചെയ്തിരിക്കുന്നത്. എന്നാൽ ഇതിനായി യഥാർഥ തൊഴിലുടമയുടെ രേഖാമൂലമുള്ള അനുമതി ഉണ്ടായിരിക്കണമെന്നു മാത്രം. അതേസമയം ഖത്തരി റസിഡന്റ് പെർമിറ്റുള്ളവർ ആറു മാസത്തിലധികം രാജ്യത്തു നിന്നു വിട്ടു നിൽക്കാൻ പാടില്ല. ആറു മാസത്തിലധികം വിട്ടു നിന്നാൽ നിശ്ചിത തുക പിഴയടച്ചു ഒരു വർഷത്തിനുള്ളിൽ മടങ്ങിയെത്താനാകും. ഖത്തർ റസിഡന്റ് പെർമിറ്റുള്ളവരുടെ ആൺ മക്കൾക്ക് വിദ്യാഭ്യാസത്തിനായി 25 വയസു വരെ റസിഡൻസി പെർമിറ്റ് ലഭിക്കും. മൂമ്പ് ഇത് 21 വയസു വരെയായ
ദോഹ: തൊഴിലുടമയുടെ അനുമതിയോടെ തൊഴിലാളികൾക്ക് മറ്റൊരു എംപ്ലോയറുടെ കീഴിൽ പാർട്ട് ടൈം ജോലി ചെയ്യാമെന്ന് ആഭ്യന്തര വകുപ്പ്. ആദ്യം ആറു മാസത്തേക്കാണ് മറ്റൊരു തൊഴിൽ ചെയ്യാനുള്ള അനുമതി നൽകുന്നതെങ്കിലും പിന്നീട് അത് ആറു മാസത്തേക്ക് കൂടി നീട്ടി നൽകാനുള്ള അവകാശവും തൊഴിലുടമയ്ക്ക ഉണ്ടെന്ന് പുതിയ റെസിഡൻസി നിയമത്തിൽ വ്യക്തമാക്കുന്നു.
തൊഴിലാളിക്കു സ്വന്തമായി തൊഴിൽ നൽകാനായില്ലെങ്കിൽ മറ്റൊരു തൊഴിലുടമയ്ക്കു കീഴിൽ തൊഴിൽ ചെയ്യാൻ തൊഴിലാളിയെ അനുവദിക്കുകയും ചെയ്യാവുന്ന തരത്തിലാണ് പുതിയ നിയമം ഭേദഗതി ചെയ്തിരിക്കുന്നത്. എന്നാൽ ഇതിനായി യഥാർഥ തൊഴിലുടമയുടെ രേഖാമൂലമുള്ള അനുമതി ഉണ്ടായിരിക്കണമെന്നു മാത്രം.
അതേസമയം ഖത്തരി റസിഡന്റ് പെർമിറ്റുള്ളവർ ആറു മാസത്തിലധികം രാജ്യത്തു നിന്നു വിട്ടു നിൽക്കാൻ പാടില്ല. ആറു മാസത്തിലധികം വിട്ടു നിന്നാൽ നിശ്ചിത തുക പിഴയടച്ചു ഒരു വർഷത്തിനുള്ളിൽ മടങ്ങിയെത്താനാകും. ഖത്തർ റസിഡന്റ് പെർമിറ്റുള്ളവരുടെ ആൺ മക്കൾക്ക് വിദ്യാഭ്യാസത്തിനായി 25 വയസു വരെ റസിഡൻസി പെർമിറ്റ് ലഭിക്കും. മൂമ്പ് ഇത് 21 വയസു വരെയായിരുന്നു. വിവാഹം കഴിക്കാത്ത പെൺമക്കൾക്കും റസിൻസി പെർമിറ്റ് ലഭിക്കും. റസിഡൻസി പെർമിറ്റുള്ള മാതാപിതാക്കളുടെ നവജാത ശിശുക്കൾക്ക് ജനനതീയതി മുതൽ 90 ദിവസത്തിനകമോ രാജ്യത്തു പ്രവേശിച്ചു 90 ദിവസത്തിനകമോ റസിഡൻസി പെർമിറ്റു ലഭിക്കും. സന്ദർശക വീസയിലോ മറ്റു വീസയിലോ രാജ്യത്തു പ്രവേശിക്കുന്നവർക്ക് ഒരു മാസം വരെ രാജ്യത്തു തുടരുന്നതിനു മെഡിക്കൽ ചെക്കപ്പിനു വിധേയരാകേണ്ട. ഒരു മാസത്തിലധികം നിൽക്കുന്നവർ മെഡിക്കൽ പരിശോധനയ്ക്കു വിധേയരാകണം. വീസ പുതുക്കാത്ത വിദേശികൾക്കു രാജ്യത്തു തുടരാനാകില്ല. പഴയ നിയമത്തിലുള്ള ഈ നിബന്ധനകൾക്കു പുതിയ നിയമത്തിലും മാറ്റങ്ങളില്ല. രാജ്യത്തു പ്രവേശിച്ചു 90 ദിവസത്തിനകം തൊഴിലാളിയുടെ റസിഡൻസ് പെർമിറ്റ് നടപടികൾ തൊഴിലുടമ പൂർത്തീകരിച്ചിരിക്കണം. ആർപി നടപടികൾ പൂർത്തീകരിച്ച ശേഷം പാസ്‌പോർട്ട് തൊഴിലാളിക്കു മടക്കി നൽകണം. തൊഴിലുടമ തൊഴിലാളികളുടെ പാസ്‌പോർട്ട് കൈവശം വയ്ക്കുന്നതു കുറ്റകരമാണ്.
വീസ, റസിഡൻസി പെർമിറ്റ് എന്നിവയുടെ കാലാവധി കഴിഞ്ഞാൽ 90 ദിവസത്തിനകം തൊഴിലാളി രാജ്യം വിടണം. തൊഴിലാളി ജോലി വിടുകയോ വീസ റദ്ദാക്കിയ ശേഷം രാജ്യത്തു നിന്നു പുറത്തു പോകുന്നില്ലെങ്കിലോ തൊഴിലുടമ ഈ വിവരം ആഭ്യന്തര മന്ത്രാലയത്തിൽ റിപ്പോർട്ട് ചെയ്യണം. രാജ്യം വിട്ടു പോകുന്നതിന് തൊഴിലുടമ അനുമതി നിഷേധിച്ചാൽ എക്‌സിറ്റ് പെർമിറ്റിനായി തൊഴിലാളിക്ക് ഗ്രീവൻസസ് സമിതിയെ സമീപിക്കാം. മൂന്നു പ്രവർത്തി ദിവസങ്ങൾക്കുള്ളിൽ സമിതി തീരുമാനമെടുക്കും. തൊഴിൽ കരാർ പ്രകാരമുള്ള കാലാവധി കഴിഞ്ഞാലോ തുറന്ന കരാറുകളിൽ അഞ്ചു വർഷം പൂർത്തിയായാലോ മറ്റൊരു ജോലിയിലേക്കു തൊഴിൽ മാറാനാകും.