- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പ്രവാസികളുടെ മൃതദേഹം നാട്ടിലെത്തിക്കുന്ന നടപടികൾ വേഗത്തിലാക്കാൻ മസ്ക്കറ്റിൽ പുതിയ പൊലീസ് ആശുപത്രി; പ്രതീക്ഷയോടെ പ്രവാസികൾ
മസ്‌കറ്റ്: മരണമടയുന്ന പ്രവാസികളുടെ മൃതദേഹം നാട്ടിലെത്തിക്കുന്നതിന് വളരെയധികം ബുദ്ധിമുട്ടാണ് നേരിടുന്നത്. ഇതിനുള്ള നടപടി ക്രമങ്ങൾ വൈകുന്നതാണ് പ്രധാന കാരണം. എന്നാൽ ഇനി ഇത്തരത്തിലുള്ള ബുദ്ധിമുട്ടുകൾ ഉണ്ടാവില്ല. പ്രവാസികളുടെ മൃതദേഹം എംബാം ചെയ്യൽ, സ്വദേശത്തേക്ക് അയക്കൽ വേഗത്തിലാക്കുക എന്നിവയ്ക്കായി പുതിയ പൊലീസ് ആശുപത്രി വരുന്ന
മസ്‌കറ്റ്: മരണമടയുന്ന പ്രവാസികളുടെ മൃതദേഹം നാട്ടിലെത്തിക്കുന്നതിന് വളരെയധികം ബുദ്ധിമുട്ടാണ് നേരിടുന്നത്. ഇതിനുള്ള നടപടി ക്രമങ്ങൾ വൈകുന്നതാണ് പ്രധാന കാരണം. എന്നാൽ ഇനി ഇത്തരത്തിലുള്ള ബുദ്ധിമുട്ടുകൾ ഉണ്ടാവില്ല. പ്രവാസികളുടെ മൃതദേഹം എംബാം ചെയ്യൽ, സ്വദേശത്തേക്ക് അയക്കൽ വേഗത്തിലാക്കുക എന്നിവയ്ക്കായി പുതിയ പൊലീസ് ആശുപത്രി വരുന്നു. മസ്‌കറ്റിലാണ് ആശുപത്രി പ്രവർത്തിക്കുക. പുതിയ റോയൽ ഒമാൻ ആശുപത്രിയെ വളരെയധികം പ്രതീക്ഷയോടെയാണ് പ്രവാസികൾ ഉറ്റുനോക്കുന്നത്.
ആശുപത്രി പ്രവർത്തന സജ്ജമാവുന്നതോടെ 48 മണിക്കൂറിനുള്ളിൽ തന്നെ പ്രവാസികളുടെ മൃതദേഹം എംബാം ചെയ്ത് നടപടികൾ പൂർത്തിയാക്കി സ്വദേശത്തേക്ക് അയക്കും. മസ്‌കറ്റിൽ നിലവിൽ രണ്ട് എംബാമിങ്ങ് സെന്ററുകൾ മാത്രമാണുള്ളത്. ഖുറമിലെ റോയൽ ഒമാൻ പൊലീസ് ഹോസ്പിറ്റലിലാണ് എംബാമിങ്ങിന് പ്രധാന സൗകര്യം. പ്രതിവർഷം ആയിത്തോളം മൃതദേഹങ്ങൾ ഇവിടെ നിന്നും എംബാം ചെയ്യുന്നു.
മസ്‌കറ്റിൽ പ്രവാസികളുടെ എണ്ണം വർധിക്കുന്നതിനനുസരിച്ച് മരണ സംഖ്യയും വർധിക്കുകയാണ്. അതിനാൽ രീജണൽ ഗവൺമെന്റ് ഹോസ്പിറ്റലുകളിലേക്കും എംബാം ചെയ്യാനുള്ള സൗകര്യം വ്യാപിപ്പിക്കണമെന്ന ആവശ്യം ഉയരുന്നുണ്ട്.