- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പുതിയ അഞ്ഞൂറു രൂപാ നോട്ടുകൾ റിസർവ് ബാങ്ക് പുറത്തിറക്കി; നിലവിലുള്ള നോട്ടുകളോട് വളരെ സാമ്യം
മുംബൈ: പുതിയ 500 രൂപ നോട്ടുകൾ റിസർവ് ബാങ്ക് ഓഫ് ഇന്ത്യ പുറത്തിറക്കി. പുതിയ മഹാത്മാ ഗാന്ധി സീരീസിൽ ഉള്ളതാണ് നോട്ടുകൾ. നമ്പർ പാനലുകളിൽ 'A' എന്നെഴുതിയിട്ടുണ്ടാകും. റിസർവ് ബാങ്ക് ഗവർണർ ഡോ. ഊർജിത് ആർ. പട്ടേലിന്റെ കയ്യൊപ്പോടു കൂടിയതാണ് പുതിയ 500 രൂപ നോട്ടുകളെന്ന് ആർബിഐ അറിയിച്ചു. നിലവിലുള്ള 500 രൂപ നോട്ടുകളോട് സാമ്യമുള്ളവതന്നെയാണ് പുതിയ നോട്ടുകൾ. നിലവിൽ വിപണിയിലുള്ള നോട്ടുകൾ തുടരുമെന്നും ആർബിഐ അറിയിച്ചു. 2016 നവംബർ 8ന് പ്രധാനമന്ത്രി നരേന്ദ്ര മോദി 1000, 500 രൂപ നോട്ടുകൾ അസാധുവാക്കിയിരുന്നു. തുടർന്ന് പുതിയ 500 രൂപയും 2000 രൂപയും പുറത്തിറക്കുകയും ചെയ്തു.
മുംബൈ: പുതിയ 500 രൂപ നോട്ടുകൾ റിസർവ് ബാങ്ക് ഓഫ് ഇന്ത്യ പുറത്തിറക്കി. പുതിയ മഹാത്മാ ഗാന്ധി സീരീസിൽ ഉള്ളതാണ് നോട്ടുകൾ. നമ്പർ പാനലുകളിൽ 'A' എന്നെഴുതിയിട്ടുണ്ടാകും. റിസർവ് ബാങ്ക് ഗവർണർ ഡോ. ഊർജിത് ആർ. പട്ടേലിന്റെ കയ്യൊപ്പോടു കൂടിയതാണ് പുതിയ 500 രൂപ നോട്ടുകളെന്ന് ആർബിഐ അറിയിച്ചു.
നിലവിലുള്ള 500 രൂപ നോട്ടുകളോട് സാമ്യമുള്ളവതന്നെയാണ് പുതിയ നോട്ടുകൾ. നിലവിൽ വിപണിയിലുള്ള നോട്ടുകൾ തുടരുമെന്നും ആർബിഐ അറിയിച്ചു.
2016 നവംബർ 8ന് പ്രധാനമന്ത്രി നരേന്ദ്ര മോദി 1000, 500 രൂപ നോട്ടുകൾ അസാധുവാക്കിയിരുന്നു. തുടർന്ന് പുതിയ 500 രൂപയും 2000 രൂപയും പുറത്തിറക്കുകയും ചെയ്തു.
Next Story