- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
റിക്രൂട്ട്‌മെന്റ് ഏജന്റുമാരുടെ ചൂഷണം തടഞ്ഞത് നല്ലതു തന്നെ; ഉത്തരവാദിത്തമില്ലാത്ത സർക്കാർ സംവിധാനം അതിന്റെ പേരിൽ നേഴ്‌സുമാരുടെ ഭാവി തുലച്ചത് എന്തിന്? വിസ കിട്ടിയിട്ടും വിദേശത്ത് പോകാനാവാതെ നൂറു കണക്കിന് മലയാളി നേഴ്സുമാർ
കൊച്ചി: എമിഗ്രേഷൻ ക്ലിയറൻസിന്റെ പേരിൽ മലയാളി നഴ്‌സുമാരുടെ വിദേശ ജോലി സ്വപ്‌നങ്ങൾ തകരുന്നു. റിക്രൂട്ട്‌മെന്റ് ഏജന്റുമാരുടെ ചൂഷണത്തിൽ നിന്ന് നേഴ്‌സുമാരെ രക്ഷപ്പെടുത്താനാണ് റിക്രൂട്ട്‌മെന്റ് സർക്കാർ ഏജൻസി വഴിയാക്കിയത്. ചുമതല സർക്കാർ ഏറ്റെടുത്തശേഷം ഒമ്പതു മാസത്തിനിടെ വിദേശത്തേക്കു പോയത് വിരലിലെണ്ണാവുന്നവർ മാത്രവും. വിദ്യാഭ്യ
കൊച്ചി: എമിഗ്രേഷൻ ക്ലിയറൻസിന്റെ പേരിൽ മലയാളി നഴ്‌സുമാരുടെ വിദേശ ജോലി സ്വപ്‌നങ്ങൾ തകരുന്നു. റിക്രൂട്ട്‌മെന്റ് ഏജന്റുമാരുടെ ചൂഷണത്തിൽ നിന്ന് നേഴ്‌സുമാരെ രക്ഷപ്പെടുത്താനാണ് റിക്രൂട്ട്‌മെന്റ് സർക്കാർ ഏജൻസി വഴിയാക്കിയത്. ചുമതല സർക്കാർ ഏറ്റെടുത്തശേഷം ഒമ്പതു മാസത്തിനിടെ വിദേശത്തേക്കു പോയത് വിരലിലെണ്ണാവുന്നവർ മാത്രവും.
വിദ്യാഭ്യാസ വായ്പയെടുത്ത് നേഴ്‌സിങ് പഠിക്കുന്ന മലയാളികളുടെ പ്രധാന കണ്ണ് വിദേശ രാജ്യങ്ങളിലെ ജോലിയാണ്. പുതിയ നയം കാരണം ഇതാണ് അവതാളത്തിലാകുന്നത്. സർക്കാർ ഏജൻസി വഴി റിക്രൂട്ട്‌മെന്റ് നടത്തുന്നതിൽ പല വിദേശ രാജ്യങ്ങൾക്കും താൽപ്പര്യമില്ല. അതുകൊണ്ട് മറ്റ് രാജ്യങ്ങളിൽ നിന്ന് നേഴ്‌സുമാരെ എത്തിക്കുകയാണ് അവർ. ഇതോടെ ഇന്ത്യയിലെ നേഴ്‌സുമാരുടെ സാധ്യതകൾ കുറയുകയും ചെയ്തു. സർക്കാർ ഏജൻസികളിലെ ഉദ്യോഗസ്ഥരും വേണ്ടതൊന്നും ചെയ്യുന്നില്ല. അതുകൊണ്ട് തന്നെ ഈ ഏജൻസികൾ വഴി റിക്രൂട്ട്‌മെന്റും നടക്കുന്നില്ല.
രാജ്യത്തെ കോർപറേറ്റ് ആശുപത്രികൾക്കു വേണ്ടി ഇന്ത്യൻ നഴ്‌സുമാരുടെ വിദേശജോലി സാധ്യതകൾ തകർക്കുന്നതെന്നാണ് ആക്ഷേപം. സംസ്ഥാന പ്രവാസികാര്യ മന്ത്രി കെ.സി. ജോസഫിന്റെ നിർബന്ധപ്രകാരമാണ് എമിഗ്രേഷൻ ചട്ടങ്ങളിൽ കർശനനിയന്ത്രണം വരുത്തി കേന്ദ്രസർക്കാർ നഴ്‌സുമാരോടു കൊലച്ചതി ചെയ്തത്. വിസ ഉണ്ടായിട്ടും വിദേശത്ത് പോകാൻ കഴിയാത്ത നേഴ്‌സുമാരുമുണ്ട്. പ്രതിവർഷം 25,000 നഴ്‌സുമാർ ജോലിക്കായി വിവിധ രാജ്യങ്ങളിലേക്ക് പോയിരുന്നു. പുതിയ നയത്തോടെ ഇതാണ് അട്ടിമറിക്കപ്പെട്ടത്. അതുകൊണ്ട് തന്നെ പരാതി പ്രവാഹവും കൂടുന്നു.
17 ഇ.സി.ആർ. (എമിഗ്രേഷൻ പരിശോധന ആവശ്യമുള്ള) രാജ്യങ്ങളിലേക്കുള്ള എമിഗ്രേഷൻ ക്ലിയറൻസിൽ ഇളവു നൽകണമെന്നാണ് നഴ്‌സുമാരുടെ ആവശ്യം. അടുത്തിടെ ഗൾഫിലെ ആരോഗ്യ മന്ത്രാലയങ്ങളിലേക്ക് 10,000 നഴ്‌സുമാർക്ക് വിസ ലഭിച്ചെങ്കിലും വിദേശത്തേക്ക് പോകാനാവാത്ത അവസ്ഥയിലാണ്. നേരിട്ടുള്ള ഇന്റർവ്യൂവിൽ പങ്കെടുത്തായിരുന്നു ഇത് നേടിയത്. പത്താം ക്ലാസ് പാസായവർക്ക് എമിഗ്രേഷൻ വേണ്ടെന്നിരിക്കേ നഴ്‌സുമാർക്കുമാത്രം ഇതു നിർബന്ധമാക്കിയത് കോർപറേറ്റുകളെ സഹായിക്കാനാണ്. ഇതോടെ എമിഗ്രേഷൻ ക്ലിയറൻസ് അനിവാര്യതയായി. സർക്കാർ നേഴ്‌സുമാർക്ക് അതുകൊണ്ട് തന്നെ സർക്കാർ ഏജൻസികളിലൂടെ റിക്രൂട്ട്‌മെന്റ് നേടിയില്ലെങ്കിൽ ക്ലിയറൻസ് ലഭിക്കുകയുമില്ല.
ഒരു ലക്ഷം മുതൽ അഞ്ചു ലക്ഷം വരെയാണ് നഴ്‌സുമാർക്കു വിദേശരാജ്യങ്ങളിൽ ലഭിക്കുന്ന പ്രതിഫലം. നഴ്‌സിങ് മേഖലയിൽ വിദേശത്തു വൻ തൊഴിലവസരങ്ങൾ വന്നതോടെ രാജ്യത്തേ വൻകിട ആശുപത്രികളിൽ പ്രവൃത്തി പരിചയമുള്ള നഴ്‌സുമാർക്ക് ക്ഷാമമായി. ഇതോടെയാണ് നഴ്‌സുമാർക്കുമാത്രം എമിഗ്രേഷൻ ക്ലിയറൻസ് നിർബന്ധമാക്കി ഇവരെ വെട്ടിലാക്കിയതെന്നാണ് ആക്ഷേപം.