- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ശബരിമലയിലെ കൊടിമര നിർമ്മാണത്തിനാവശ്യമയ 9.161കിലോ തങ്കം കൊച്ചി കസ്റ്റംസ് ഓഫീസിൽ നിന്ന് ദേവസ്വം ബോർഡ് വാങ്ങി; പ്രത്യേക സുരക്ഷായിൽ പണികൾ തുടങ്ങുന്നത് ഈ മാസം ഓൻപതിന് പമ്പയിൽ
അയ്യപ്പസന്നിധിയിൽ പുതിയ കൊടിമരം നിർമ്മിക്കുന്നത് തിനാവശ്യമായ 9.161 കിലോ തങ്കം ഉപയോഗിച്ച്. ഇതിന് ആവശ്യമായ തങ്കം കൊച്ചി കസ്റ്റംസ് ഓഫിസിൽ നിന്ന് ദേവസ്വം ബോർഡ് വാങ്ങി. എസ്‌ബിഐ കൊച്ചി വില്ലിങ്ടൺ ശാഖവഴി വാങ്ങിയ തങ്കം ദേവസ്വം ബോർഡിന്റെ ആറന്മുള സ്‌ട്രോങ്‌റൂമിൽ എത്തിച്ചു. കൊടിമരത്തിലെ സ്വർണത്തിന്റെ പണികൾ ഒൻപതിനു പമ്പയിൽ ആരംഭിക്കും. പ്രത്യേക സുരക്ഷാ ക്രമീകരണങ്ങളോടെയാണു പണി നടക്കുക. ഒട്ടകത്തിന്റെ തോലിൽ വച്ച് തങ്കകട്ടി അടിച്ചുപരത്തി പാളിയാക്കി, ഇതിനായി ചെമ്പിൽ നിർമ്മിച്ച പറ, വെണ്ട, മാലാസ്ഥാനം, ലസുനം, കുംഭം, യഷ്ടി, പത്മം, മണ്ഡിപ്പലക, വീരകാണ്ഡം എന്നിവയിൽ ഒട്ടിക്കുകയാണു നിർമ്മാണരീതി. കൊടിമര നിർമ്മാണത്തിനു 3.21 കോടിയാണു ദേവസ്വം ബോർഡ് ചെലവ് പ്രതീക്ഷിക്കുന്നത്. ഹൈദരാബാദ് ആസ്ഥാനമായ ഫിനിക്‌സ് ഇൻഫ്രാസ്‌ട്രെക്ചർ ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ് എന്ന കമ്പനിയാണ് കൊടിമര നിർമ്മാണത്തിനുള്ള ചെലവുകൾ വഹിക്കുന്നത്. ഇതിനായി ദേവസ്വം ബോർഡ് പ്രത്യേകമായി ആരംഭിച്ച അക്കൗണ്ടിൽ അവർ പണം നിക്ഷേപിച്ചു കഴിഞ്ഞു.
അയ്യപ്പസന്നിധിയിൽ പുതിയ കൊടിമരം നിർമ്മിക്കുന്നത് തിനാവശ്യമായ 9.161 കിലോ തങ്കം ഉപയോഗിച്ച്. ഇതിന് ആവശ്യമായ തങ്കം കൊച്ചി കസ്റ്റംസ് ഓഫിസിൽ നിന്ന് ദേവസ്വം ബോർഡ് വാങ്ങി. എസ്‌ബിഐ കൊച്ചി വില്ലിങ്ടൺ ശാഖവഴി വാങ്ങിയ തങ്കം ദേവസ്വം ബോർഡിന്റെ ആറന്മുള സ്‌ട്രോങ്‌റൂമിൽ എത്തിച്ചു.
കൊടിമരത്തിലെ സ്വർണത്തിന്റെ പണികൾ ഒൻപതിനു പമ്പയിൽ ആരംഭിക്കും. പ്രത്യേക സുരക്ഷാ ക്രമീകരണങ്ങളോടെയാണു പണി നടക്കുക. ഒട്ടകത്തിന്റെ തോലിൽ വച്ച് തങ്കകട്ടി അടിച്ചുപരത്തി പാളിയാക്കി, ഇതിനായി ചെമ്പിൽ നിർമ്മിച്ച പറ, വെണ്ട, മാലാസ്ഥാനം, ലസുനം, കുംഭം, യഷ്ടി, പത്മം, മണ്ഡിപ്പലക, വീരകാണ്ഡം എന്നിവയിൽ ഒട്ടിക്കുകയാണു നിർമ്മാണരീതി.
കൊടിമര നിർമ്മാണത്തിനു 3.21 കോടിയാണു ദേവസ്വം ബോർഡ് ചെലവ് പ്രതീക്ഷിക്കുന്നത്. ഹൈദരാബാദ് ആസ്ഥാനമായ ഫിനിക്‌സ് ഇൻഫ്രാസ്‌ട്രെക്ചർ ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ് എന്ന കമ്പനിയാണ് കൊടിമര നിർമ്മാണത്തിനുള്ള ചെലവുകൾ വഹിക്കുന്നത്. ഇതിനായി ദേവസ്വം ബോർഡ് പ്രത്യേകമായി ആരംഭിച്ച അക്കൗണ്ടിൽ അവർ പണം നിക്ഷേപിച്ചു കഴിഞ്ഞു.