- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ജോലി സമയത്തിൽ ഇനി ഉഴപ്പൽ നടക്കില്ല ;പഞ്ച് ചെയ്ത് മുങ്ങുന്നവരും ഇനി വെട്ടിലാകും; സെക്രട്ടേറിയറ്റിൽ പുതിയ ആക്സസ് സംവിധാനം ഒരുങ്ങുന്നു ; ജീവനക്കാരെ ബന്ദിയാക്കുമെന്ന ആരോപണവുമായി സിപിഎം അനുകൂല സംഘടന
തിരുവനന്തപുരം: ഓഫീസ് ഹാജറിലെ തിരിമറികൾ പരിഹരിക്കാൻ അവതരിപ്പിച്ച പഞ്ചിങ്ങ് സിസ്റ്റത്തിലും ഉഴപ്പൽ തുടർന്നതോടെ പരിഹാരത്തിന് പുതിയ മാർഗ്ഗം അവതരിപ്പിച്ച് സർക്കാർ.ഓഫീസിലെത്തി പഞ്ച് ചെയ്ത് മടങ്ങുന്നവരെ കുരുക്കാനാണ് നൂതന സംവിധാനമൊരുങ്ങുന്നത്. എല്ലാ വകുപ്പുകളിലെയും ജീവനക്കാർ യഥാസമയം ജോലി ചെയ്യുന്നുണ്ടോയെന്ന് ഉറപ്പുവരുത്തുകയാണ് പുതിയ സംവിധാനം.
സെൻസറിൽ അധിഷ്ഠിതമായി ആയിരിക്കും ഇത് പ്രവർത്തിക്കുക. രാവിലെ ഓഫീസിലെതുമ്പോൾ തന്നെ സെൻസറിലൂടെ സമയം രേഖപെടുത്തുന്നു.ശേഷം പഞ്ച് ചെയ്ത കഴിഞ്ഞു പുറത്ത് പോയാൽ ആ സമയവും സെൻസറിൽ രേഖപ്പെടുത്തും.ശേഷം തിരികെയാത്താൻ 30 മിനിറ്റിൽ അധികമെടുത്താൽ ആ ദിവസം അവധിയായി കണക്കിലെടുക്കും.ശമ്പളത്തിലും ഇത് ബാധിക്കും.നിലവിൽ സ്പാർക്ക് എന്ന സോഫ്ട്‌വെയറാണ് ഇതിനായി ഉപയോഗിച്ചികൊണ്ടിരിക്കുന്നത്. ഒരു തവണ രേഖപ്പെടുത്തിയാൽ പിന്നീട് അത് തിരുത്തനാവില്ല.
ഓഫിസിൽ ഹാജരായ ശേഷം യൂണിയൻ പ്രവർത്തനങ്ങൾക്കും മറ്റ് പരിപാടികൾക്കും പോകുന്നവർക്ക് ഇതൊരു കുരുക്കാണ്.1.97 കോടി ർറോപ മുടക്കിയാണ് ഇതിനാവശ്യമായ ഉപകരണങ്ങൾ സ്ഥാപിക്കുന്നത്. കെൽട്രോണിനാണ് നിർമ്മാണ കരാർ നല്കിയിരിക്കുന്നത്. ആദ്യ ഗഡുവായി 56 ലക്ഷം രൂപയും കൈമാറി.
അതേസമയം പുതുതായി നിലവിൽ വരുന്ന സംവിധാനം ജീവനക്കാരെ ബന്ദിയാക്കുമെന്ന ആരോപണവുമായി സിപിഎം അനുകൂല സംഘടനയായ സെക്രട്ടേറിയറ്റ് എംപ്ലോയീസ് അസോസിയേഷൻ രംഗത്തെത്തിയിട്ടുണ്ട്. ഇതിന്റെ കാരണമായി ചൂണ്ടിക്കാട്ടുന്നത് ഔദ്യോഗിക ആവശ്യങ്ങൾക്ക് ഉൾപ്പെടെ പുറത്തുപോകുമ്പോഴും അവധി രേഖപ്പെടുത്തുമെന്നതാണ്.എന്നാൽ ഇത്തരം സാഹചര്യങ്ങളിൽ പകരം സംവിധാനം ഏർപ്പെടുത്തുമെന്ന് സർക്കാർ അറിയിച്ചു. പുതിയ രീതി രണ്ടാം ഘട്ടമായി എല്ലാ സർക്കാർ ഓഫിസുകളിലേക്കും വ്യാപിപ്പിക്കാനാണ് ആലോചന.
മറുനാടന് മലയാളി ബ്യൂറോ