- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഷാർജയിൽ നിന്നും കരിപ്പൂരിലേക്ക് ജറ്റ് എയർവെയ്‌സും സ്പെയ്സ് ജെറ്റും സർവ്വീസ് തുടങ്ങും; ദുബായിൽ നിന്ന് നെടുമ്പാശ്ശേരിയിലേക്ക് ഇൻഡിഗോയുടെ മറ്റൊരു സർവ്വീസ് കൂടി; യുഎഇ യാത്രക്കാർക്ക് ഇനി വേഗം വീട്ടിലെത്താം
ദുബായ്: കേരളത്തിലേക്ക് യു.എ.ഇ.യിൽനിന്ന് മൂന്ന് വിമാന സർവീസുകൾ കൂടി ആരംഭിക്കുന്നു. ഷാർജയിൽനിന്ന് കോഴിക്കോട്ടേക്ക് ജെറ്റ് എയർവെയ്‌സും സ്‌പൈസ് ജെറ്റും പുതിയ സർവീസ് ആരംഭിക്കുമ്പോൾ ഇൻഡിഗോ ദുബായിൽനിന്ന് നെടുമ്പാശ്ശേരിയിലേക്കുള്ള പ്രതിദിന സർവീസ് രണ്ടായി ഉയർത്തും. ഒരെണ്ണം അടുത്തമാസം അവസാനവും രണ്ടെണ്ണം ഒക്ടോബർ അവസാനവും പറന്നുതുടങ്ങും. ഒക്ടോബർ മുപ്പത് മുതലാണ് ജെറ്റ് എയർവെയ്‌സിന്റെ ഷാർജകോഴിക്കോട് സർവീസ്. ഷാർജയിൽനിന്ന് വൈകിട്ട് മൂന്ന് മണിക്ക് പുറപ്പെടുന്ന വിമാനം രാത്രി 8.25ന് കോഴിക്കോട്ടെത്തും. അവിടെ നിന്ന് 9.25ന് മടങ്ങുന്ന വിമാനം രാത്രി പ്രാദേശിക സമയം 11.55ന് ഷാർജയിൽ തിരിച്ചെത്തും. സ്‌പൈസ് ജെറ്റിന്റെ പുതിയ ഷാർജ കോഴിക്കോട് സർവീസ് ഒക്ടോബർ 28ന് ആരംഭിക്കും. വൈകിട്ട് 4.25ന് ഷാർജയിൽനിന്ന് പുറപ്പെടുന്ന വിമാനം രാത്രി 9.45ന് കോഴിക്കോട്ട് എത്തും. പിറ്റേന്ന് രാവിലെ 11 മണിക്ക് യാത്ര തിരിക്കുന്ന വിമാനം ഉച്ചയ്ക്ക് ഒന്നരയ്ക്ക് ഷാർജയിലിറങ്ങും. ഇൻഡിഗോയുടെ ദുബായ് നെടുമ്പാശ്ശേരി പുതിയ സർവീസ് സപ്തംബർ 26ന് ആരംഭിക്കും.
ദുബായ്: കേരളത്തിലേക്ക് യു.എ.ഇ.യിൽനിന്ന് മൂന്ന് വിമാന സർവീസുകൾ കൂടി ആരംഭിക്കുന്നു. ഷാർജയിൽനിന്ന് കോഴിക്കോട്ടേക്ക് ജെറ്റ് എയർവെയ്‌സും സ്‌പൈസ് ജെറ്റും പുതിയ സർവീസ് ആരംഭിക്കുമ്പോൾ ഇൻഡിഗോ ദുബായിൽനിന്ന് നെടുമ്പാശ്ശേരിയിലേക്കുള്ള പ്രതിദിന സർവീസ് രണ്ടായി ഉയർത്തും. ഒരെണ്ണം അടുത്തമാസം അവസാനവും രണ്ടെണ്ണം ഒക്ടോബർ അവസാനവും പറന്നുതുടങ്ങും.
ഒക്ടോബർ മുപ്പത് മുതലാണ് ജെറ്റ് എയർവെയ്‌സിന്റെ ഷാർജകോഴിക്കോട് സർവീസ്. ഷാർജയിൽനിന്ന് വൈകിട്ട് മൂന്ന് മണിക്ക് പുറപ്പെടുന്ന വിമാനം രാത്രി 8.25ന് കോഴിക്കോട്ടെത്തും. അവിടെ നിന്ന് 9.25ന് മടങ്ങുന്ന വിമാനം രാത്രി പ്രാദേശിക സമയം 11.55ന് ഷാർജയിൽ തിരിച്ചെത്തും. സ്‌പൈസ് ജെറ്റിന്റെ പുതിയ ഷാർജ കോഴിക്കോട് സർവീസ് ഒക്ടോബർ 28ന് ആരംഭിക്കും. വൈകിട്ട് 4.25ന് ഷാർജയിൽനിന്ന് പുറപ്പെടുന്ന വിമാനം രാത്രി 9.45ന് കോഴിക്കോട്ട് എത്തും. പിറ്റേന്ന് രാവിലെ 11 മണിക്ക് യാത്ര തിരിക്കുന്ന വിമാനം ഉച്ചയ്ക്ക് ഒന്നരയ്ക്ക് ഷാർജയിലിറങ്ങും. ഇൻഡിഗോയുടെ ദുബായ് നെടുമ്പാശ്ശേരി പുതിയ സർവീസ് സപ്തംബർ 26ന് ആരംഭിക്കും. വൈകിട്ട് 7.20ന് ദുബായിൽനിന്ന് പുറപ്പെടുന്ന വിമാനം അർധരാത്രി കഴിഞ്ഞ് ഒരു മണിക്ക് അവിടെയെത്തും. 1.50ന് മടങ്ങുന്ന വിമാനം 4.35ന് ദുബായിലെത്തും. ഈ വിമാനം പകൽ സമയം ചണ്ഡീഗഢിലേക്കും പുതുതായി സർവീസ് നടത്തും.
വിമാനങ്ങളുടെ ശൈത്യകാല സർവീസിന്റെ ഷെഡ്യൂൾ പുതുക്കിയതോടെയാണ് മൂന്ന് ഇന്ത്യൻ വിമാനക്കമ്പനികൾക്ക് പുതിയ മൂന്ന് സർവീസുകൾ ലഭിച്ചത്. വലിയ വിമാനങ്ങൾ സർവീസ് നിർത്തലാക്കിയതോടെ പ്രതിസന്ധിയിലായ കോഴിക്കോട് വിമാനത്താവളത്തിലേക്കുള്ള പുതിയ രണ്ട് സർവീസുകൾ യാത്രക്കാർക്ക് ആശ്വാസമാണ്. ഇന്ത്യയിലേക്കുള്ള യു.എ.ഇ.യിലെ വിമാനക്കമ്പനികൾ നേരത്തെ തന്നെ അവർക്ക് അനുവദിച്ച ക്വാട്ടയുടെ നൂറ് ശതമാനവും ഉപയോഗിച്ചിരുന്നു. ഇത് ഇന്ത്യൻ കമ്പനികളുടെ കാര്യത്തിൽ 65 ശതമാനം മാത്രമാണ് ഇതുവരെ ഉണ്ടായിരുന്നത്. ഇതിനെത്തുടർന്നാണ് ശൈത്യകാല ഷെഡ്യൂളിന്റെ ഭാഗമായി പുതിയ സർവീസുകൾക്ക് അനുമതിയായിരിക്കുന്നത്.
യു.എ.ഇ.യിലേക്കും കേരളത്തിലേക്കും വർധിച്ചുവരുന്ന വിനോദസഞ്ചാരികളുടെയും വ്യാപാരാവശ്യക്കാരുടെയും തിരക്കും കൂടിയിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് കൂടുതൽ സർവ്വീസുകൾ.