- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Literature
- /
- POETRY
ഓസ്‌ട്രേലിയൻ ദമ്പതികൾ വാടകഗർഭത്തിലുണ്ടായ കുഞ്ഞിനെ ഇന്ത്യയിൽ ഉപേക്ഷിച്ചത് അധികൃതരുടെ മുന്നറിയിപ്പ് അവഗണിച്ച്; ഹൈക്കമ്മീഷനെ കബളിപ്പിച്ചതായും വിവരാവകാശ രേഖ
മെൽബൺ: വാടകഗർഭത്തിലുണ്ടായ ആൺകുഞ്ഞിനെ ഇന്ത്യയിൽ തന്നെ ഉപേക്ഷിച്ച ശേഷം ഓസ്‌ട്രേലിയയിലേക്ക് കടന്ന ന്യൂസൗത്ത് വേൽസ് ദമ്പതികൾ ന്യൂഡൽഹിയിലെ ഹൈക്കമ്മീഷനെ തെറ്റിദ്ധരിപ്പിക്കുകയായിരുന്നുവെന്ന് പുതിയ വെളിപ്പെടുത്തൽ. കൂടാതെ അധികൃതരുടെ മുന്നറിയിപ്പ് അവഗണിച്ചാണ് ദമ്പതികൾ കുഞ്ഞിനെ ഉപേക്ഷിച്ചതെന്നും ഇക്കാര്യം ഓസ്‌ട്രേലിയൻ സർക്കാരിന
മെൽബൺ: വാടകഗർഭത്തിലുണ്ടായ ആൺകുഞ്ഞിനെ ഇന്ത്യയിൽ തന്നെ ഉപേക്ഷിച്ച ശേഷം ഓസ്‌ട്രേലിയയിലേക്ക് കടന്ന ന്യൂസൗത്ത് വേൽസ് ദമ്പതികൾ ന്യൂഡൽഹിയിലെ ഹൈക്കമ്മീഷനെ തെറ്റിദ്ധരിപ്പിക്കുകയായിരുന്നുവെന്ന് പുതിയ വെളിപ്പെടുത്തൽ. കൂടാതെ അധികൃതരുടെ മുന്നറിയിപ്പ് അവഗണിച്ചാണ് ദമ്പതികൾ കുഞ്ഞിനെ ഉപേക്ഷിച്ചതെന്നും ഇക്കാര്യം ഓസ്‌ട്രേലിയൻ സർക്കാരിന് അറിയാമായിരുന്നുവെന്നുമാണ് വിവരാവകാശ രേഖകൾ വെളിപ്പെടുത്തുന്നത്.
ഇന്ത്യയിൽ വാടകഗർഭപാത്രത്തിൽ കടന്ന ന്യൂസൗത്ത് വേൽസിലെ ദമ്പതികൾക്കുണ്ടായ ഇരട്ടക്കുട്ടികളിൽ പെൺകുട്ടിയെ സ്വീകരിച്ചശേഷം ആൺകുട്ടിയെ ഇന്ത്യയിൽ തന്നെ ഉപേക്ഷിച്ച കേസിലാണ് പുതിയ വെളിപ്പെടുത്തലുകൾ ഉണ്ടായിരിക്കുന്നത്. ആൺകുഞ്ഞിനെ ഇന്ത്യയിൽ ഉപേക്ഷിക്കുന്ന കാര്യം ഓസ്‌ട്രേലിയൻ അധികൃതർക്ക് വ്യക്തമായി അറിയാമായിരുന്നുവെന്നും പറയുന്നു. ന്യൂ സൗത്ത് വേൽസിൽ മറ്റു രാജ്യങ്ങളിൽ നിന്ന് വാടകഗർഭപാത്രം സ്വീകരിക്കുന്നത് നിയമവിരുദ്ധമാണെന്നിരിക്കേ അധികൃതർ ഒത്താശ നൽകിയാണ് ഇന്ത്യയിൽ സറോഗസിക്ക് എത്തിയതെന്നും വിശദമാക്കുന്നു.
ന്യൂ സൗത്ത് വേൽസ് ദമ്പതികൾ ഇന്ത്യയിലെത്തി വാടകഗർഭം ധരിക്കുന്നതിനും അതിലുണ്ടായ ഇരട്ടക്കുട്ടികളിൽ ഒന്നിനെ ഉപേക്ഷിച്ച് ഓസ്‌ട്രേലിയയിലേക്ക് കടക്കുന്നതിനും ഓസ്‌ട്രേലിയൻ സർക്കാർ തലത്തിൽ തന്നെ ഒത്താശ ചെയ്തുകൊടുത്തതിലേക്കുമാണ് വിവരാവകാശ രേഖകൾ വെളിച്ചം വീശുന്നത്. കുട്ടിയെ ഇന്ത്യയിൽ തന്നെ ഉപേക്ഷിച്ചാൽ പൗരത്വമടക്കമുള്ള വിഷയത്തിൽ ഒട്ടേറെ പ്രശ്‌നങ്ങളുണ്ടാകുമെന്ന് അധികൃതർ ദമ്പതികളെ അറിയിച്ചിരുന്നുവെന്നും എന്നാൽ ഇക്കാര്യത്തിൽ ഹൈക്കമ്മീഷനെ ദമ്പതികൾ കബളിപ്പിക്കുകയായിരുന്നുവെന്നും പറയപ്പെടുന്നു.
2012 അവസാനമാണ് പെൺകുഞ്ഞിന് പൗരത്വം ലഭിക്കുന്നതിനായി അപേക്ഷ നൽകാൻ ദമ്പതികൾ ഇന്ത്യയിലേക്ക് പോകുന്നത്. കുട്ടിയുടെ ഇരട്ടസഹോദരനെ ഇന്ത്യയിൽ തന്നെ ഉപേക്ഷിക്കുകയാണെന്നും കുട്ടിയെ സംരക്ഷിക്കാനുള്ള സാമ്പത്തിക ശേഷി തങ്ങൾക്കില്ലെന്നുമാണ് ദമ്പതികൾ കോൺസുലാർ ജീവനക്കാരോട് ബോധ്യപ്പെടുത്തിയത്. തങ്ങൾക്ക് ഓസ്‌ട്രേലിയയിൽ ഒരു മകനുണ്ടെന്നും പെൺകുട്ടികൂടി ആയാൽ കുടുംബം പൂർണമാകും എന്നും കോൺസുലാർ ജീവനക്കാരോട് ഇവർ പറയുകയായിരുന്നു. കൂടാതെ കുട്ടിയെ ഇന്ത്യയിലുള്ള കുട്ടികളില്ലാത്ത ഒരു സുഹൃത്തിന് ദത്തു നൽകുകയാണെന്നും അവർ അധികൃതരോട് വെളിപ്പെടുത്തിയിരുന്നു. അതേസമയം ദത്തു നൽകുന്ന കുടുംബവുമായി ഓസ്‌ട്രേലിയൻ ദമ്പതികൾക്ക് നേരിട്ട് പരിചയമില്ലെന്നും ഒരു പൊതുസുഹൃത്ത് വഴിയാണ് കുഞ്ഞിനെ ഇന്ത്യൻ ദമ്പതികൾക്ക് നൽകിയതെന്നും പിന്നീട് കണ്ടെത്തി.
കുഞ്ഞിനെ ഇന്ത്യയിൽ ഉപേക്ഷിച്ചാൽ പൗരത്വം പ്രശ്‌നമാകുമെന്നും വാടകഗർഭത്തിലുണ്ടായ കുട്ടിക്ക് ഇന്ത്യൻ പൗരത്വം നൽകാൻ സാധ്യമല്ലെന്നും നേരത്തെ തന്നെ ദമ്പതികളെ ധരിപ്പിച്ചിരുന്നതാണ്. ആൺകുട്ടിക്ക് ഔസ്‌ട്രേലിയൻ പൗരത്വത്തിനായി മാതാപിതാക്കൾ അപേക്ഷ നൽകിയില്ലെങ്കിൽ ഇന്ത്യയിൽ കുട്ടിയുടെ പൗരത്വം സംബന്ധിച്ച് അനിശ്ചിതത്വം നിലനിൽക്കുമെന്നും വ്യക്തമാക്കിയിരുന്നു. എന്നാൽ ന്യൂഡൽഹിയിലെ ഹൈക്കമ്മീഷൻ ഇതുസംനബ്ധിച്ച് കാൻബറയിലെ വിവിധ സർക്കാർ വകുപ്പുകളിൽ നിന്ന് ഉപദേശം തേടിയിരുന്നുവെന്നും അന്നത്തെ പ്രധാനമന്ത്രിയായിരുന്ന ജൂലിയ ഗില്ലാർഡിന്റെ ശ്രദ്ധയിൽ ഇതുപെടുത്തിയിരുന്നുവെന്നും വ്യക്തമാക്കുന്നു. എന്നാൽ ഇതിന് മൂന്നു ദിവസത്തിനു ശേഷം കോൺസുലാർ ജീവനക്കാർ പെൺകുഞ്ഞുമായി ദമ്പതികൾക്ക് ഓസ്‌ട്രേലിയയിലേക്ക് മടങ്ങാൻ അനുമതി നൽകുകയായിരുന്നുവത്രേ. കുട്ടിയുടെ ഭാവിയിൽ ആശങ്ക രേഖപ്പെടുത്തിയ ഹൈക്കമ്മീഷൻ ഇന്ത്യ ഇക്കാര്യത്തിൽ ഇടപെടണമെന്നും ചൂണ്ടിക്കാട്ടിയിട്ടുണ്ട്.
ഇന്ത്യൻ ദമ്പതികൾക്ക് ആൺകുട്ടിയെ ദത്തു നൽകിയെന്ന് പറയുന്നുണ്ടെങ്കിലും ഇതു സംബന്ധിച്ച ഔദ്യോഗിക രേഖകളും ഇതുവരെ വേണ്ടപ്പെട്ടവർക്ക് ലഭ്യമായിട്ടില്ല. അതുകൊണ്ടു തന്നെ ഇന്ത്യയിൽ ഉപേക്ഷിക്കപ്പെട്ട കുട്ടിയുടെ ഭാവി അനിശ്ചിതത്വത്തിലാണെന്നും ഇതുസംബന്ധിച്ച കൂടുതൽ വിവരങ്ങൾ സർക്കാർ തലത്തിൽ ഇനിയും വെളിപ്പെടേണ്ടതുണ്ടെന്നും വിവരാവകാശ രേഖ പറയുന്നു.