- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Literature
- /
- POETRY
സർജറികൾക്കായി കാത്തിരിക്കേണ്ടി വരുന്നത് ഒരു വർഷത്തിലേറെ; രോഗികളുടെ എണ്ണവുമായി പൊരുത്തപ്പെട്ടുപോകാനാവാതെ ആശുപത്രികൾ; ന്യൂ സൗത്ത് വേൽസ് ഹോസ്പിറ്റലുകളുടെ പ്രവർത്തനം അവതാളത്തിൽ
സിഡ്‌നി: രോഗികളുടെ എണ്ണവുമായി പൊരുത്തപ്പെട്ടുപോകാനാവാതെ ന്യൂസൗത്ത് വേൽസിലെ ആശുപത്രികൾ ബുദ്ധിമുട്ടുന്നത് ആരോഗ്യരംഗത്തെ താറാമാറാക്കിയിരിക്കുകയാണ്. എമർജൻസി ഡിപ്പാർട്ട്‌മെന്റിൽ എത്തുന്ന രോഗികളെ പോലും കൈകാര്യം ചെയ്യാനാവാതെ നെട്ടോട്ടമോടുകയാണ് ആശുപത്രി അധികൃതർ. ഇലക്ടീവ് സർജറികൾക്കായി ഒരു വർഷത്തിലേറെ രോഗികൾക്ക് കാത്തിരിക്കേണ്ട ഗതികേടാണ് ഇപ്പോൾ ഇവിടെ. 2015 അവസാന പാദത്തിൽ ന്യൂസൗത്ത് വേൽസിലെ ആശുപത്രികളിലെ എമർജൻസി ഡിപ്പാർട്ട്‌മെന്റിൽ 665,000 രോഗികളാണ് ചികിത്സ തേടിയെത്തിയത്. രോഗികളുടെ തിരക്ക് കൈകാര്യം ചെയ്യുന്നതിൽ ആശുപത്രികൾ പിന്നോക്കം പോകുന്നതായാണ് റിപ്പോർട്ടുകൾ. ന്യൂസൗത്ത് വേൽസ് ആരോഗ്യരംഗത്ത് ഉണ്ടായിട്ടുള്ള ഈ അമിതഭാരം മൂലം അത്യാവശ്യമല്ലാത്ത സർജറികൾക്കായുള്ള രോഗികളുടെ കാത്തിരിപ്പ് മുൻ വർഷത്തെക്കാൾ ഒമ്പതു ദിവസം കൂടി നീണ്ടു പോയെന്നാണ് എൻഎസ്ഡബ്ല്യൂ ബ്യൂറോ ഓഫ് ഹെൽത്ത് ഇൻഫർമേഷൻ (ബിഎച്ച്‌ഐ) വ്യക്തമാക്കുന്നത്. എമർജൻസി ഡിപ്പാർട്ട്‌മെന്റിലെത്തുന്ന രോഗികളെ നാലു മണിക്കൂറിനുള്ളിൽ ചികിത്സിച്ചു വിടുകയെന്ന പതിവ്
സിഡ്‌നി: രോഗികളുടെ എണ്ണവുമായി പൊരുത്തപ്പെട്ടുപോകാനാവാതെ ന്യൂസൗത്ത് വേൽസിലെ ആശുപത്രികൾ ബുദ്ധിമുട്ടുന്നത് ആരോഗ്യരംഗത്തെ താറാമാറാക്കിയിരിക്കുകയാണ്. എമർജൻസി ഡിപ്പാർട്ട്‌മെന്റിൽ എത്തുന്ന രോഗികളെ പോലും കൈകാര്യം ചെയ്യാനാവാതെ നെട്ടോട്ടമോടുകയാണ് ആശുപത്രി അധികൃതർ. ഇലക്ടീവ് സർജറികൾക്കായി ഒരു വർഷത്തിലേറെ രോഗികൾക്ക് കാത്തിരിക്കേണ്ട ഗതികേടാണ് ഇപ്പോൾ ഇവിടെ.
2015 അവസാന പാദത്തിൽ ന്യൂസൗത്ത് വേൽസിലെ ആശുപത്രികളിലെ എമർജൻസി ഡിപ്പാർട്ട്‌മെന്റിൽ 665,000 രോഗികളാണ് ചികിത്സ തേടിയെത്തിയത്. രോഗികളുടെ തിരക്ക് കൈകാര്യം ചെയ്യുന്നതിൽ ആശുപത്രികൾ പിന്നോക്കം പോകുന്നതായാണ് റിപ്പോർട്ടുകൾ. ന്യൂസൗത്ത് വേൽസ് ആരോഗ്യരംഗത്ത് ഉണ്ടായിട്ടുള്ള ഈ അമിതഭാരം മൂലം അത്യാവശ്യമല്ലാത്ത സർജറികൾക്കായുള്ള രോഗികളുടെ കാത്തിരിപ്പ് മുൻ വർഷത്തെക്കാൾ ഒമ്പതു ദിവസം കൂടി നീണ്ടു പോയെന്നാണ് എൻഎസ്ഡബ്ല്യൂ ബ്യൂറോ ഓഫ് ഹെൽത്ത് ഇൻഫർമേഷൻ (ബിഎച്ച്‌ഐ) വ്യക്തമാക്കുന്നത്.
എമർജൻസി ഡിപ്പാർട്ട്‌മെന്റിലെത്തുന്ന രോഗികളെ നാലു മണിക്കൂറിനുള്ളിൽ ചികിത്സിച്ചു വിടുകയെന്ന പതിവ് രീതി തുടരാൻ പോലും ആശുപത്രികൾക്കാവുന്നില്ല. ചില ആശുപത്രികൾ നാലു മണിക്കൂറിനുള്ളിൽ പകുതി രോഗികളെ പോലും ചികിത്സ നൽകി അയയ്ക്കുന്നില്ലെന്നാണ് തെളിഞ്ഞിരിക്കുന്നത്.
ന്യൂ സൗത്ത് വേൽസിലെ ഏറ്റവും മോശം പ്രകടനം കാഴ്ചവയ്ക്കുന്ന നെപ്പിയൻ ആശുപത്രിയാകട്ടെ ഇവിടെയെത്തുന്ന രോഗികളിൽ 53 ശതമാനം പേരെ മാത്രമേ നാലു മണിക്കൂറിനുള്ളിൽ ചികിത്സ നൽകി അയയ്ക്കുന്നുള്ളൂ. കൂടാതെ അഞ്ചിൽ ഒരു രോഗിക്ക് ഇലക്ടീവ് സർജറിക്കായി ഒരു വർഷത്തിലേറെ കാത്തിരിക്കേണ്ടതായും വരുന്നുണ്ട്.
നേപ്പിയൻ ആശുപത്രിക്ക് അതിന്റെ വെയിറ്റിങ് ലിസ്റ്റിലുള്ള രോഗികളുടെ കാര്യത്തിൽ പോലും ഉചിത തീരുമാനമെടുക്കാൻ സാധിക്കുന്നില്ലെന്ന് റിട്ടയേർഡ് സർജൻ പാട്രിക് ക്രെഗൻ പറയുന്നു. ആവശ്യത്തിന് കിടക്കകളില്ലാത്തതും മറ്റു സൗകര്യങ്ങളുടെ അഭാവവും രോഗികളെ കൈകാര്യം ചെയ്യുന്നതിൽ വീഴ്ച വരുത്തുന്നു.
ഒരു വർഷം 50,000 രോഗികളെ ചികിത്സിക്കുക എന്ന ലക്ഷ്യമാണ് എമർജൻസി ഡിപ്പാർട്ട്‌മെന്റുകൾക്ക് നൽകിയിരിക്കുന്നത്. എന്നാൽ കഴിഞ്ഞ സാമ്പത്തിക വർഷം 66,700 രോഗികളാണ് എമർജൻസി ഡിപ്പാർട്ട്‌മെന്റിൽ ചികിത്സ തേടിയെത്തിയത്. ഓരോ വർഷവും രോഗികളുടെ എണ്ണത്തിൽ 5.4 ശതമാനം വർധനയാണ് ഉണ്ടാകുന്നത്. പ്രായമായവരുടേയും കുടിയേറ്റക്കാരുടേയും എണ്ണം കൂടി വരുന്നതാണ് രോഗികളുടെ എണ്ണത്തിൽ ഇത്രയേറെ വർധനയുണ്ടാകാൻ കാരണം. ന്യൂസൗത്ത് വേൽസിൽ ആകമാനം രോഗികൾ ശരാശരി എമർജൻസി ഡിപ്പാർട്ട്‌മെന്റുകളിൽ രണ്ടു മണിക്കൂർ 41 മിനിട്ടോളം കാത്തിരിക്കേണ്ടി വരുന്നുവെന്നാണ് റിപ്പോർട്ട്.