- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കുടലിലെ സുക്ഷ്മാണുക്കൾ അത്ര നിസാരക്കാരല്ല; വ്യത്യസ്ത ഭക്ഷണത്തോട് കൊതിയുണ്ടാക്കുന്നത് ഈ വിരുതനെന്ന് പഠനം; നമ്മുടെ ആശയവിനിമയത്തിന്റെ ഒരു ഭാഗം ഹൈജാക്ക് ചെയ്ത് തങ്ങൾക്ക് നേട്ടമുണ്ടാക്കാൻ കഴിയുമെന്ന് കണ്ടെത്തൽ
സെന്റ്പീറ്റേഴ്‌സ്ബർഗ്: വ്യത്യസ്തമായ രുചി തേടിപ്പോകുന്നവരാണ് നമ്മൾ.ഏത് രീതിയിലുള്ള ഭക്ഷണമാണെങ്കിലും അതിലെ വ്യത്യസ്ത രുചികളാണ് നമ്മൾ ഏപ്പോഴും അന്വേഷിക്കാറ്. എന്നാൽ ചിലപ്പോൾ ചില ഭക്ഷണം കഴിക്കണമെന്ന് നമുക്ക് കൊതി തോന്നാറുണ്ട്.ഇങ്ങനെ കൊതി തോന്നുന്ന ഭക്ഷണം കഴിച്ചു കഴിയുമ്പോഴാണ് നമുക്ക് മാനസികമായ സംതൃപ്തിയും അനുഭവപ്പെടുക.പക്ഷെ ഭക്ഷണത്തോട് ഇത്തരത്തിൽ കൊതി തോന്നുന്നത് എന്തുകൊണ്ടാണെന്ന് ഇതുവരെ ചിന്തിച്ചിട്ടുണ്ടോ.. കൊതി തോന്നുന്ന പ്രതിഭാസത്തിന്റെ കാരണം കണ്ടെത്തിയിരിക്കുകയാണ് ഒരു കൂട്ടം ഗവേഷകർ.പിറ്റ്സ്ബർഗിലെ ഗവേഷകരാണ് കണ്ടെത്തലിന് പിന്നിൽ.
കുടലിലുള്ള സൂക്ഷ്മാണുക്കളാണ് വ്യത്യസ്തമായ ഭക്ഷണം കഴിക്കുന്നതിനുള്ള ആഗ്രഹം ഉണ്ടാകുന്നതിന് കാരണക്കാരെന്നാണ് അവർ കണ്ടെത്തിയിരിക്കുന്നത്.പ്രൊസീഡിങ്സ് ഓഫ് ദ നാഷണൽ അക്കാദമി ഓഫ് സയൻസസ് എന്ന ജേണലിലാണ് കണ്ടെത്തലുകൾ പ്രസിദ്ധീകരിച്ചിരിക്കുന്നത്.
''സൂക്ഷ്മാണുക്കൾ നമ്മുടെ സ്വഭാവത്തെ സ്വാധീനിക്കുമെന്ന കണ്ടെത്തൽ ഒരു പക്ഷേ അതിശയകരമായി തോന്നിയേക്കാം. എന്നാൽ, ശാസ്ത്രജ്ഞർക്ക് അതിൽ അത്ഭുതമൊന്നുമില്ല. നമ്മുടെ കുടലും അതുമായി ബന്ധപ്പെട്ട ഭാഗങ്ങളും(ഗട്ട്) മസ്തിഷകവും നിരന്തരം സംഭാഷണത്തിലാണ്. ചില തന്മാത്രകളാണ് ഇത് സാധ്യമാക്കുന്നത്. ദഹനത്തിന്ശേഷമുണ്ടാകുന്ന ഈ ഉപോത്പന്നങ്ങൾ നാം മതിയായ ഭക്ഷണം കഴിച്ചുവെന്നോ ഇനിയും ചില പോഷകങ്ങൾ ആവശ്യമുണ്ടെന്നോ ഉള്ള സൂചന നൽകുന്നു.
എന്നാൽ, കുടലിലെ സൂക്ഷ്മാണുക്കൾക്ക് അതേ തന്മാത്രകളിൽ ചിലത് ഉത്പാദിപ്പിക്കാൻ കഴിയും. അവയ്ക്ക് ആശയവിനിമയത്തിന്റെ ഒരു ഭാഗം ഹൈജാക്ക് ചെയ്ത് തങ്ങൾക്ക് നേട്ടമുണ്ടാക്കുന്നവിധത്തിൽ സന്ദേശത്തിന്റെ അർഥം മാറ്റുവാനും അവയ്ക്കു കഴിയും''-പഠനം വ്യക്തമാക്കുന്നു.
മറുനാടന് ഡെസ്ക്