- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പുതിയ നികുതി നിർദ്ദേശവുമായി സർക്കാർ ഏജൻസി; പ്ലാസ്റ്റിക് ബാഗ് ലെവി പോലെ ഡിസ്‌പോസിബിൾ കാനുകൾ പ്ലാസ്റ്റിക് ബോട്ടിലുകൾ എന്നിവയ്ക്കും നികുതി ചുമത്തിയേക്കും
ഡബ്ലിൻ: പ്ലാസ്റ്റിക് ബാഗുകളുടെ ഉപയോഗം നിരുത്സാഹപ്പെടുത്തുക, ഖജനാവിലേക്ക് പണം കണ്ടെത്തുക തുടങ്ങിയവ ലക്ഷ്യം കണ്ട് ഏർപ്പെടുത്തിയ പ്ലാസ്റ്റിക് ബാഗ് ലെവി പോലെ തന്നെ മറ്റൊരു നികുതി നിർദ്ദേശം സർക്കാരിന് നൽകി ഏജൻസി. ഡിസ്‌പോസിബിൾ ഫാസ്റ്റ് ഫുഡ് കണ്ടെയ്‌നറുകളായ കാനുകൾ, പ്ലാസ്റ്റിക് ബോട്ടിലുകൾ തുടങ്ങിയവയ്ക്ക് പുതിയ നികുതി ഏർപ്പെടുത്താനാണ് സർക്കാരിന് നിർദ്ദേശം ലഭിച്ചിരിക്കുന്നത്. ഇതുസംബന്ധിച്ച നിർദ്ദേശം മന്ത്രി സൈമൺ കോവ്‌നിക്ക് നൽകിയിരിക്കുന്നത് ഡിപ്പാർട്ട്‌മെന്റ് ഓഫ് എൻവയോൺമെന്റ് ഉദ്യോഗസ്ഥരാണ്. പുതിയ നികുതി ഏർപ്പെടുത്തുന്നതു മൂലം ഇരട്ടനേട്ടമാണ് സർക്കാരിന് ഉണ്ടാകുന്നത്. ഡിസ്‌പോസിബിൾ കാനുകളുടേയും പ്ലാസ്റ്റിക് ബോട്ടിലുകളുടേയും ഉപയോഗത്തിൽ കുറവുണ്ടാക്കാനും ഖജനാവിലേക്ക് ലെവി മൂലം പണം വന്നുചേരുമെന്നതുമാണ് ഇതുകൊണ്ടുള്ള ഇരട്ട നേട്ടം. പ്ലാസ്റ്റിക് കാരിബാഗുകളുടെ ഉപയോഗം കുറയ്ക്കുന്നതിനു വേണ്ടിയാണ് ആദ്യം പ്ലാസ്റ്റിക് ബാഗ് ലെവി സർക്കാർ ഏർപ്പെടുത്തിയത്. തുടക്കത്തിൽ ഒരു ബാഗിന് 11 ശതമാനം എന്ന തോതിലായിരുന്നു നികുതി
ഡബ്ലിൻ: പ്ലാസ്റ്റിക് ബാഗുകളുടെ ഉപയോഗം നിരുത്സാഹപ്പെടുത്തുക, ഖജനാവിലേക്ക് പണം കണ്ടെത്തുക തുടങ്ങിയവ ലക്ഷ്യം കണ്ട് ഏർപ്പെടുത്തിയ പ്ലാസ്റ്റിക് ബാഗ് ലെവി പോലെ തന്നെ മറ്റൊരു നികുതി നിർദ്ദേശം സർക്കാരിന് നൽകി ഏജൻസി. ഡിസ്‌പോസിബിൾ ഫാസ്റ്റ് ഫുഡ് കണ്ടെയ്‌നറുകളായ കാനുകൾ, പ്ലാസ്റ്റിക് ബോട്ടിലുകൾ തുടങ്ങിയവയ്ക്ക് പുതിയ നികുതി ഏർപ്പെടുത്താനാണ് സർക്കാരിന് നിർദ്ദേശം ലഭിച്ചിരിക്കുന്നത്.
ഇതുസംബന്ധിച്ച നിർദ്ദേശം മന്ത്രി സൈമൺ കോവ്‌നിക്ക് നൽകിയിരിക്കുന്നത് ഡിപ്പാർട്ട്‌മെന്റ് ഓഫ് എൻവയോൺമെന്റ് ഉദ്യോഗസ്ഥരാണ്. പുതിയ നികുതി ഏർപ്പെടുത്തുന്നതു മൂലം ഇരട്ടനേട്ടമാണ് സർക്കാരിന് ഉണ്ടാകുന്നത്. ഡിസ്‌പോസിബിൾ കാനുകളുടേയും പ്ലാസ്റ്റിക് ബോട്ടിലുകളുടേയും ഉപയോഗത്തിൽ കുറവുണ്ടാക്കാനും ഖജനാവിലേക്ക് ലെവി മൂലം പണം വന്നുചേരുമെന്നതുമാണ് ഇതുകൊണ്ടുള്ള ഇരട്ട നേട്ടം.
പ്ലാസ്റ്റിക് കാരിബാഗുകളുടെ ഉപയോഗം കുറയ്ക്കുന്നതിനു വേണ്ടിയാണ് ആദ്യം പ്ലാസ്റ്റിക് ബാഗ് ലെവി സർക്കാർ ഏർപ്പെടുത്തിയത്. തുടക്കത്തിൽ ഒരു ബാഗിന് 11 ശതമാനം എന്ന തോതിലായിരുന്നു നികുതി ഈടാക്കിയിരുന്നത്. ഇതിലൂടെ സർക്കാർ ഖജനാവിലേക്ക് 230 മില്യണ് യൂറോയുടെ വരുമാനമാണ് ഉണ്ടായത്. ലെവി ഏർപ്പെടുത്തുന്നിന് മുമ്പ് പ്രതിവർഷം 328 ബാഗ് എന്ന തോതിലാണ് ആൾക്കാർ പ്ലാസ്റ്റിക് ബാഗുകൾ ഉപയോഗിച്ചുകൊണ്ടിരുന്നത്. എന്നാൽ അതിപ്പോൾ 14 ആയി ചുരുങ്ങിയെന്നും വിലയിരുത്തപ്പെടുന്നു.
ഡിസ്‌പോസിബിൾ ഫാസ്റ്റ് ഫുഡ് കണ്ടെയ്‌നറിൽ നിന്നും പൊതുജനങ്ങളെ അകറ്റുന്നതിനുള്ള പ്രധാന നിർദ്ദേശമാണ് നികുതി ഏർപ്പെടുത്തുകയെന്നത്. സാൻ ഫ്രാൻസിസ്‌ക്കോ, ടൊറന്റോ, പാരീസ് എന്നിവിടങ്ങളിൽ പോളിസ്‌റ്റൈറീൻ ഫാസ്റ്റ് ഫുഡ് കണ്ടെയ്‌നറുടെ ഉപയോഗം നിരോധിച്ചിട്ടുമുണ്ട്.