- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സുരക്ഷിതവും സുഗമവുമായ യാത്രയൊരുക്കാൻ ഒ ടാക്‌സിയെത്തി; ഒമാനിൽ ടാക്‌സി ബുക്കിംഗിന് പുതിയ സംവിധാനം
മസ്‌ക്കറ്റ്: ഒമാനിൽ സുരക്ഷിതവും സുഗമവുമായ ടാക്‌സി യാത്രയൊരുക്കാൻ ഒ ടാക്‌സിയെത്തി. ടാക്‌സി ബുക്കിംഗിന് പുതിയ ആപ്ലിക്കേഷൻ നിലവിൽ വരുന്നതോടെ ഇനി ടാക്‌സി യാത്ര എളുപ്പവും സുരക്ഷിതവുമാകുമെന്ന് ഒ ടാക്‌സി വെളിപ്പെടുത്തുന്നു. ഒരു മാസത്തിനകം നിലവിൽ വരുന്ന ടാക്‌സി ബുക്കിങ് ആപ്ലിക്കേഷനാണ് ഒ ടാക്‌സി. വഴിയരികിൽ ഇനി ടാക്‌സിക്കുവേണ്ടി കാത്
മസ്‌ക്കറ്റ്: ഒമാനിൽ സുരക്ഷിതവും സുഗമവുമായ ടാക്‌സി യാത്രയൊരുക്കാൻ ഒ ടാക്‌സിയെത്തി. ടാക്‌സി ബുക്കിംഗിന് പുതിയ ആപ്ലിക്കേഷൻ നിലവിൽ വരുന്നതോടെ ഇനി ടാക്‌സി യാത്ര എളുപ്പവും സുരക്ഷിതവുമാകുമെന്ന് ഒ ടാക്‌സി വെളിപ്പെടുത്തുന്നു. ഒരു മാസത്തിനകം നിലവിൽ വരുന്ന ടാക്‌സി ബുക്കിങ് ആപ്ലിക്കേഷനാണ് ഒ ടാക്‌സി.
വഴിയരികിൽ ഇനി ടാക്‌സിക്കുവേണ്ടി കാത്തു നിൽക്കേണ്ട എന്നതു തന്നെയാണ് ഒ ടാക്‌സി നിലവിൽ വരുന്നതോടെ ഉണ്ടാകുന്ന ഏറ്റവും വലിയ സൗകര്യം. പലപ്പോഴും രാജ്യത്ത് എത്തുന്ന ടൂറിസ്റ്റുകൾക്കും മറ്റ് ആൾക്കാർക്കും യാത്രയ്ക്ക് വേണ്ട സമയത്ത് ടാക്‌സി ലഭിക്കുന്നില്ല എന്ന പരാതിയെ തുടർന്നാണ് മസ്‌ക്കറ്റ് ആസ്ഥാനമായി പ്രവർത്തിക്കുന്ന ദലീൽ ഡിജിറ്റൽ സൊല്യൂഷൻസ് എൽസിസി ഒ ടാക്‌സി ആപ്ലിക്കേഷനുമായി രംഗത്തെത്തിയിരിക്കുന്നത്.
സാങ്കേതികമായി ആപ്ലിക്കേഷൻ പ്രവർത്തനം പൂർത്തിയായെന്നും ഇനി റോയൽ ഒമാൻ പൊലീസിന്റെ അംഗീകാരം ലഭിച്ചുകഴിഞ്ഞാൽ ഒരു മാസത്തിനകം ഇതു പ്രാവർത്തികമാകുമെന്നും കമ്പനി അധികൃതർ വ്യക്തമാക്കി. യാത്രക്കാർക്കും ടാക്‌സി ഡ്രൈവർമാർക്കുമുള്ള രണ്ട് ആപ്ലിക്കേഷൻ ഉൾപ്പെടുന്നതാണ് ഒ ടാക്‌സി. ഇതിൽ യാത്രക്കാർക്കുള്ള ആപ്ലിക്കേഷൻ സൗജന്യമായി ഡൗൺലോഡ് ചെയ്യാം. അതേസമയം ഡ്രൈവർമാർക്ക് ചെറിയ രജിസ്‌ട്രേഷൻ തുക നൽകി വേണം ഇതിൽ രജിസ്റ്റർ ചെയ്യാൻ.
ടാക്‌സി സർവീസ് ആവശ്യമള്ള യാത്രക്കാർ ഈ ആപ്ലിക്കേഷനിലൂടെ ഒരു റിക്വസ്റ്റ് അയച്ചാൽ കമ്പനിയിൽ രജിസ്റ്റർ ചെയ്തിട്ടുള്ള ടാക്‌സി ഡ്രൈവർക്ക് സന്ദേശം ലഭിക്കുകയും യാത്രക്കാരൻ ആവശ്യപ്പെട്ട സ്ഥലത്ത് ടാക്‌സി എത്തിച്ചേരുകയും ചെയ്യും. ലക്ഷ്യസ്ഥാനത്ത് എത്തിച്ചേരാൻ ആദ്യം ഒരു ഡ്രൈവർക്ക് ഒരു നിശ്ചിത സമയം നൽകും. അതിനുള്ളിൽ സ്ഥലത്ത് ഡ്രൈവർ എത്തിയില്ലെങ്കിൽ അടുത്ത ഡ്രൈവർക്ക് ഈ സന്ദേശം കൈമാറും. ടാക്‌സി ചാർജ് നേരിട്ട് പണമായോ ക്രെഡിറ്റ് കാർഡു വഴിയോ യാത്രക്കാരന് നൽകാം.
ഹോട്ടലുകൾ, സ്‌കൂളുകൾ എന്നിവയുടെ റിസ്പഷനിൽ നിന്നും ഒ ടാക്‌സി സർവീസ് ലഭ്യമാകുമെന്ന മെച്ചം കൂടിയുണ്ട്.