- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
40 ലക്ഷം തൊഴിലവസരങ്ങൾ; 5 ജി നെറ്റ് വർക്ക്; എല്ലാവർക്കും ബ്രോഡ്ബാൻഡ്; 50 എംബിപിഎസ് ഇന്റർനെറ്റ് കണക്ഷൻ; എല്ലാ ഗ്രാമപഞ്ചായത്തിനും ഒരു ജിഗാബൈറ്റ് വേഗത്തിലുള്ള ഇന്റർനെറ്റ്; ഉയർന്ന സ്പെക്ട്രം വില പരിഹരിക്കാൻ ഒപ്ടിമൽ പ്രൈസിങ്; ടെലികോം മേഖലയെ കരകയറ്റി പുതുവിപ്ലവം സൃഷ്ടിക്കാൻ സമഗ്രമാറ്റങ്ങളുമായി കരട് ടെലികോം നയം
ന്യൂഡൽഹി: പ്രതിസന്ധിയിലായ ടെലികോം മേഖലയെ കരകയറ്റാൻ സമഗ്രമായ മാറ്റങ്ങളുമായി കരട് നയം കേന്ദ്ര സർക്കാർ രൂപീകരിച്ചു. 2022 ൽ 40 ലക്ഷം തൊഴിലവസരങ്ങൾ, 5ജി നെറ്റ്‌വർക്ക്, എല്ലാവർക്കും ബ്രോഡ്ബാൻഡ്, 50 എംബിപിഎസ് വേഗമുള്ള ഇന്റർനെറ്റ് കണക്ഷൻ എന്നിവയാണ് പ്രധാന നിർദ്ദേശങ്ങൾ. ദേശീയ ഡിജിറ്റൽ കമ്മ്യൂണിക്കേഷൻ പോളിസി 2018 എന്ന് പേരിലാണ് ടെലികോം നയം കൊണ്ടുവരിക. രാജ്യത്തെ 50 ശതമാനം വീടുകളിലും ബ്രോഡ്ബാൻഡ് സംവിധാനവും ലാൻഡ് ലൈൻ സംവിധാനവും നൽകുമെന്ന് നയത്തിൽ പറയുന്നു. 2020 ൽ എല്ലാ പൗരന്മാർക്കും 50 എംപിപിഎസ് വേഗതയുള്ള ഇന്റർനെറ്റ് ലഭിക്കും. മാത്രമല്ല എല്ലാ ഗ്രാമപഞ്ചായത്തിനും ഒരു ജിഗാബൈറ്റ് വേഗത്തിലുള്ള ഇന്റർനെറ്റ് ലഭ്യമാക്കും. 2022 ആകുമ്പോഴേക്കും ഇത് 10 ജിഗാബൈറ്റ് വേഗത്തിലേക്ക് ഉയർത്തുമെന്നും കരട് നയത്തിൽ പറയുന്നു. 7.8 ലക്ഷം കോടിയോളം രൂപയുടെ നഷ്ടം നേരിടുന്ന ടെലികോം മേഖലയുടെ പ്രധാനപ്രശ്‌നം ഉയർന്ന സ്പെക്ട്രം വിലയും അനുബന്ധ ചെലവുകളുമാണ്. ഇതു പരിഹരിക്കാൻ 'ഒപ്ടിമൽ പ്രൈസിങ് ഓഫ് സ്‌പെക്ട്രം' നടപ്പാക്കുമെന്നും നയത്തിൽ പറ
ന്യൂഡൽഹി: പ്രതിസന്ധിയിലായ ടെലികോം മേഖലയെ കരകയറ്റാൻ സമഗ്രമായ മാറ്റങ്ങളുമായി കരട് നയം കേന്ദ്ര സർക്കാർ രൂപീകരിച്ചു. 2022 ൽ 40 ലക്ഷം തൊഴിലവസരങ്ങൾ, 5ജി നെറ്റ്‌വർക്ക്, എല്ലാവർക്കും ബ്രോഡ്ബാൻഡ്, 50 എംബിപിഎസ് വേഗമുള്ള ഇന്റർനെറ്റ് കണക്ഷൻ എന്നിവയാണ് പ്രധാന നിർദ്ദേശങ്ങൾ. ദേശീയ ഡിജിറ്റൽ കമ്മ്യൂണിക്കേഷൻ പോളിസി 2018 എന്ന് പേരിലാണ് ടെലികോം നയം കൊണ്ടുവരിക.
രാജ്യത്തെ 50 ശതമാനം വീടുകളിലും ബ്രോഡ്ബാൻഡ് സംവിധാനവും ലാൻഡ് ലൈൻ സംവിധാനവും നൽകുമെന്ന് നയത്തിൽ പറയുന്നു. 2020 ൽ എല്ലാ പൗരന്മാർക്കും 50 എംപിപിഎസ് വേഗതയുള്ള ഇന്റർനെറ്റ് ലഭിക്കും. മാത്രമല്ല എല്ലാ ഗ്രാമപഞ്ചായത്തിനും ഒരു ജിഗാബൈറ്റ് വേഗത്തിലുള്ള ഇന്റർനെറ്റ് ലഭ്യമാക്കും. 2022 ആകുമ്പോഴേക്കും ഇത് 10 ജിഗാബൈറ്റ് വേഗത്തിലേക്ക് ഉയർത്തുമെന്നും കരട് നയത്തിൽ പറയുന്നു. 7.8 ലക്ഷം കോടിയോളം രൂപയുടെ നഷ്ടം നേരിടുന്ന ടെലികോം മേഖലയുടെ പ്രധാനപ്രശ്‌നം ഉയർന്ന സ്പെക്ട്രം വിലയും അനുബന്ധ ചെലവുകളുമാണ്. ഇതു പരിഹരിക്കാൻ 'ഒപ്ടിമൽ പ്രൈസിങ് ഓഫ് സ്‌പെക്ട്രം' നടപ്പാക്കുമെന്നും നയത്തിൽ പറയുന്നു.
ഡിജിറ്റൽ കമ്മ്യൂണിക്കേഷൻ മേഖലയിൽ 2022 ആകുമ്പോഴേക്കും 10,000 കോടി ഡോളറിന്റെ വരുമാനമാണ് ലക്ഷ്യമിടുന്നതെന്ന് നയത്തിൽ പറയുന്നു. ടെലികോം മേഖലയുടെ പ്രതിസന്ധികൾക്ക് കാരണമായ ലൈസൻസ് ഫീസ്, സ്പെക്ട്രം നിരക്ക് തുടങ്ങിയവ പരിഹരിക്കും. ഇതിനായി ഒപ്ടിമൽ പ്രൈസിങ് ഓഫ് സ്പെക്ട്രം നടപ്പാക്കും. നിർമ്മിത ബുദ്ധി, റോബോട്ടിക്‌സ്, ഇന്റർനെറ്റ് ഓഫ് തിങ്‌സ് (ഐഒടി), ക്ലൗഡ് കംപ്യൂട്ടിങ്, മെഷീൻ ടു മെഷീൻ (എംടുഎം) തുടങ്ങിയവയ്ക്ക് പുതിയ നയം ഊന്നൽ നൽകുന്നു,.
എല്ലാവർക്കും ബ്രോഡ്ബാൻഡ് നൽകുന്നതിലൂടെ 40 ലക്ഷം തൊഴിലവസരങ്ങളാണ് പ്രതീക്ഷിക്കപ്പെടുന്നത്. ഇത് മൊത്തം ആഭ്യന്തര ഉത്പാദനത്തിൽ രണ്ട് ശതമാനത്തോളം വർധനവുണ്ടാക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. നിലവിൽ ഇന്ത്യയുടെ ജിഡിപിയിൽ ആറുശതമാനമാണ് ടെലികോം മേഖലയുടെ സംഭാവന. ഇത് എട്ട് ശതമാനമാകുമെന്നും നയത്തിൽ പറയുന്നു.