- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
'അപരിചിത'യുമായി അമൃത ടിവി; മലയാള ടെലിവിഷൻ സീരിയൽ രംഗത്ത് മത്സരം മുറുകുന്നു; ഷാജി നൂറനാടിന്റെ പുതിയ പരമ്പര കണ്ണീർ സീരിയലുകൾക്ക് വിരാമമിടുമോ?; നടൻ മധു മുഖ്യവേഷത്തിലെത്തുന്ന സീരിയൽ സ്വീകരണ മുറിയിലെത്തുക തികച്ചും വ്യത്യസ്തമായ പ്രമേയവുമായി
തിരുവനന്തപുരം: ചാനലുകളിൽ കണ്ണീർകഥകൾക്കു വിരാമം ആകുന്നോ? ഇതിനൊരു തുടക്കമാണ് അമൃതയിൽ സംപ്രേഷണം ആരംഭിക്കാൻ പോകുന്ന അപരിചിത. നിരവധി സീരിയലുകൾ ഒരുക്കിയിട്ടുള്ള ഷാജി നൂറനാട് വീണ്ടും ശക്തമായ തിരിച്ചുവരവ് നടത്തുകയാണ്. രാഷ്ട്രീയവും സാമൂഹികവുമായ വിഷയവുമായി ഇതിൽ സഖാവാകുകയാണ് അതുല്യ നടൻ മധു. ഒരിക്കൽ പീഡിപ്പിക്കപ്പെട്ടവൾ പ്രതികാരദാഹിയായ പെൺകരുത്തായി തിരിച്ചുവന്നു. അതാണ് അംബികയുടെ കേന്ദ്ര കഥാപാത്രം. നിരവധി താരങ്ങൾ അണിനിരക്കുന്ന സീരിയൽ ഷൂട്ട് പൂർത്തിയായികൊണ്ടിരിക്കുന്നു. ഈമാസം 31 മുതൽ സംപ്രേഷണം അമൃതയിൽ തുടങ്ങും. സംസ്ഥാനം ആരു ഭരിക്കണമെന്നു തീരുമാനിക്കാൻ പോലും കഴിവുള്ള അഞ്ച് നരാധമന്മാരാൽ പീഡിപ്പിക്കപ്പെട്ട ഒരു യുവതി വർഷങ്ങൾക്ക് ശേഷം തിരിച്ചു വന്ന് അവരോടും അവരുടെ കുടുംബത്തോടും മധുരമായി പകരം വീട്ടുന്നു. പക്ഷേ അവളെ കണ്ടെത്താൻ പൊലീസ് ഡിപ്പാർട്ട്മെന്റ് നെട്ടോട്ടമോടുമ്പോഴും അവൾ തലസ്ഥാന നഗരിയിൽ പ്രത്യക്ഷമായിത്തന്നെ തന്റെ താണ്ഡവം ആവർത്തിക്കുന്നു. സാമൂഹ്യ വിഷയങ്ങൾ ചേർത്തിണക്കിയുള്ള സീരിയൽ രചന: ബിജു കുമ്പളത്തിന്റേ
തിരുവനന്തപുരം: ചാനലുകളിൽ കണ്ണീർകഥകൾക്കു വിരാമം ആകുന്നോ? ഇതിനൊരു തുടക്കമാണ് അമൃതയിൽ സംപ്രേഷണം ആരംഭിക്കാൻ പോകുന്ന അപരിചിത. നിരവധി സീരിയലുകൾ ഒരുക്കിയിട്ടുള്ള ഷാജി നൂറനാട് വീണ്ടും ശക്തമായ തിരിച്ചുവരവ് നടത്തുകയാണ്. രാഷ്ട്രീയവും സാമൂഹികവുമായ വിഷയവുമായി ഇതിൽ സഖാവാകുകയാണ് അതുല്യ നടൻ മധു. ഒരിക്കൽ പീഡിപ്പിക്കപ്പെട്ടവൾ പ്രതികാരദാഹിയായ പെൺകരുത്തായി തിരിച്ചുവന്നു. അതാണ് അംബികയുടെ കേന്ദ്ര കഥാപാത്രം. നിരവധി താരങ്ങൾ അണിനിരക്കുന്ന സീരിയൽ ഷൂട്ട് പൂർത്തിയായികൊണ്ടിരിക്കുന്നു. ഈമാസം 31 മുതൽ സംപ്രേഷണം അമൃതയിൽ തുടങ്ങും.
സംസ്ഥാനം ആരു ഭരിക്കണമെന്നു തീരുമാനിക്കാൻ പോലും കഴിവുള്ള അഞ്ച് നരാധമന്മാരാൽ പീഡിപ്പിക്കപ്പെട്ട ഒരു യുവതി വർഷങ്ങൾക്ക് ശേഷം തിരിച്ചു വന്ന് അവരോടും അവരുടെ കുടുംബത്തോടും മധുരമായി പകരം വീട്ടുന്നു. പക്ഷേ അവളെ കണ്ടെത്താൻ പൊലീസ് ഡിപ്പാർട്ട്മെന്റ് നെട്ടോട്ടമോടുമ്പോഴും അവൾ തലസ്ഥാന നഗരിയിൽ പ്രത്യക്ഷമായിത്തന്നെ തന്റെ താണ്ഡവം ആവർത്തിക്കുന്നു. സാമൂഹ്യ വിഷയങ്ങൾ ചേർത്തിണക്കിയുള്ള സീരിയൽ രചന: ബിജു കുമ്പളത്തിന്റേതാണ്. നിർമ്മാണം: രാജൻ അനശ്വര, ക്യാമറ - ബൈജു മുടവന്മുഗൾ എന്നിവർ നിർവ്വഹിക്കുന്നു.
മധു, അംബിക, രാഹുൽമോഹൻ, കൊല്ലം തുളസി മണി മായമ്പള്ളി, ചെറിന്നിയൂർ ബാബ്ദരാജ് കുമാർ, സജിതാബേഠി, കാർത്തിക മാണി. സി കാപ്പൻ, വിജയകുമാരി, തുടങ്ങി സിനിമാ സീരിയൽ രംഗത്തെ പ്രമുഖ താരങ്ങൾ അഭിനയിക്കുന്നു