കുവൈറ്റ് സിറ്റി:  വർഷം നാലു ദശലക്ഷം യാത്രക്കാരെ ഉൾക്കൊള്ളാൻ കഴിയുന്ന വിധത്തിൽ കുവൈറ്റിൽ പുതിയ എയർപോർട്ട് ടെർമിനൽ വരുന്നു. അടുത്ത ഒന്നര വർഷത്തിനുള്ളിൽ പൂർത്തിയാകുമെന്ന് കരുതുന്ന ടെർമിനൽ റെഡിമെയ്ഡ് ബിൽഡിംഗുകൾ ഉൾപ്പെടുത്തിയാണ് നിർമ്മിക്കുക. നിലവിലുള്ള ടെർമിനലിന് ഒപ്പം തന്നെ പ്രവർത്തിക്കാൻ തക്ക വിധത്തിലാണ് പുതിയ ടെർമിനലും നിർമ്മിക്കുന്നത്.

കുവൈറ്റ് ഇന്റർനാഷണൽ എയർപോർട്ടിൽ നിലവിൽ അനുഭവപ്പെടുന്ന തിരക്കിന് ഒരു പരിധി വരെ പുതിയ ടെർമിനലിന്റെ വരവോടെ പരിഹാരം കണ്ടെത്താൻ സാധിക്കുമെന്ന് കരുതുന്നു. വർഷങ്ങളായി കുവൈറ്റ് ഇന്റർനാഷണൽ എയർപോർട്ട് തിരക്കുകളിൽ ശ്വാസം മുട്ടുകയായിരുന്നു. പുതിയെ ടെർമിനൽ സ്ഥാപിക്കുമ്പോൾ മെച്ചപ്പെട്ട കാർ പാർക്കിങ് സംവിധാനവും ഉണ്ടായിരിക്കുമെന്ന് അധികൃതർ് വ്യക്തമാക്കി, 1700 വാഹനങ്ങൾക്ക് പാർക്കിങ് സൗകര്യം ഒരുക്കിക്കൊണ്ടാണ് പുതിയ ടെർമിനൽ തയാറാക്കുന്നത്.