ന്യൂജേഴ്‌സി: സോമർസെറ്റിലെ സെന്റ് തോമസ് സീറോ മലബാർ കാത്തലിക് ഫൊറോനാ ദേവാലയത്തിന്റെ 2015 നടപ്പുവർഷത്തെ പുതിയ കൈക്കാരന്മാരായി ടോം പെരുമ്പായിൽ, തോമസ് ചെറിയാൻ പടവിൽ, മേരിദാസൻ തോമസ്, മിനേഷ് ജോസഫ് എന്നിവർ സ്ഥാനമേറ്റു. ഡിസംബർ 24-ന് വൈകിട്ട് ക്രിസ്മസ് ദിവ്യബലി മധ്യേ പുതിയ ട്രസ്റ്റിമാർ സത്യപ്രതിജ്ഞ ചെയ്ത് സ്ഥാനമേറ്റു.

ഇടവക വികാരി ഫാ. തോമസ് കടുകപ്പിള്ളിൽ സത്യവാചകം ചൊല്ലിക്കൊടുത്ത് പുതിയ കൈക്കാരന്മാരെ ആശീർവദിച്ചു. സത്യപ്രതിജ്ഞാ ചടങ്ങിൽ ഷിക്കാഗോ രൂപതാ ചാൻസിലർ റവ.ഡോ. സെബാസ്റ്റ്യൻ വേത്താനത്ത്, ഫാ. പീറ്റർ, ഫാ. ഫിലിപ്പ് തെക്കേക്കര എന്നിവർ സന്നിഹിതരായിരുന്നു.

കഴിഞ്ഞ ഒരുവർഷം ഇടവകയ്ക്കുവേണ്ടി നിസ്വാർത്ഥം സേവനം ചെയ്തകൈക്കാരന്മാരേയും പാരീഷ് കൗൺസിൽ അംഗങ്ങളേയും സോമർസെറ്റിൽ സ്വന്തമായി ഒരു ദേവാലയം എന്ന സ്വപ്നം സാക്ഷാത്കരിക്കുന്നതിനായി നാളിതുവരെ ദേവാലയ പ്രവർത്തനങ്ങൾക്ക് നേതൃത്വം കൊടുക്കുകയും, ധനശേഖരണത്തിനായുള്ള സംരംഭങ്ങൾ സംഘടിപ്പിക്കുകയും ചെയ്യുന്നതിനുമായി ഇതിനു പിന്നിൽ പ്രവർത്തിച്ച ദേവാലയ നിർമ്മാണ കമ്മിറ്റി അംഗങ്ങൾ, പാരീഷ് കൗൺസിൽ അംഗങ്ങൾ, കൈക്കാരന്മാർ, ഇടവകാംഗങ്ങൾ, മറ്റ് സ്‌പോൺസർമാർ എന്നിവരേയും ഈ അവസരത്തിൽ ഇടവക വികാരി പ്രത്യേകം അനുസ്മരിക്കുകയും പുതിയ ഭരണ സമിതിക്ക് എല്ലാവിധ ആശംസകളും പ്രാർത്ഥനകളും നേരുകയും ചെയ്തു. വെബ്: www.stthomassyronj.org സെബാസ്റ്റ്യൻ ആന്റണി അറിയിച്ചതാണിത്.