- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കുറവിലങ്ങാട് പൊലീസ് സ്റ്റേഷനിലേയ്ക്ക് അനുവദിച്ചതു പുതിയ വണ്ടി, കിട്ടിയതു പഴയ വണ്ടി
കുറവിലങ്ങാട് : ആഭ്യന്തരമന്ത്രിയുടെ ഉത്തരവ് പ്രകാരം അത്യാധുനിക സൗകര്യങ്ങളുള്ള പുതിയ വണ്ടി ലഭിക്കുന്നതിനു പകരം കുറവിലങ്ങാട് പൊലീസ് സ്റ്റേഷനിലേയ്ക്ക് കിട്ടിയത് കണ്ടം ചെയ്യാറായ ജീപ്പ്. ഉഴവൂരിലെ പൊലീസ് എയ്ഡ് പോസ്റ്റ് ഉദ്ഘാടന ദിവസം കുറവിലങ്ങാട് പൊലീസ് ക്രമസമാധാന ചുമതലകൾ നിർവ്വഹിക്കുവാൻ വാഹനം ഇല്ലെന്നുള്ള ജനപ്രതിനിധികളുടെ പരാതി
കുറവിലങ്ങാട് : ആഭ്യന്തരമന്ത്രിയുടെ ഉത്തരവ് പ്രകാരം അത്യാധുനിക സൗകര്യങ്ങളുള്ള പുതിയ വണ്ടി ലഭിക്കുന്നതിനു പകരം കുറവിലങ്ങാട് പൊലീസ് സ്റ്റേഷനിലേയ്ക്ക് കിട്ടിയത് കണ്ടം ചെയ്യാറായ ജീപ്പ്. ഉഴവൂരിലെ പൊലീസ് എയ്ഡ് പോസ്റ്റ് ഉദ്ഘാടന ദിവസം കുറവിലങ്ങാട് പൊലീസ് ക്രമസമാധാന ചുമതലകൾ നിർവ്വഹിക്കുവാൻ വാഹനം ഇല്ലെന്നുള്ള ജനപ്രതിനിധികളുടെ പരാതി പരിഹരിച്ചുകൊണ്ടാണ് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല തന്നെ നേരിട്ട് ഇടപെട്ട് ഒരു ബൈക്കും ജീപ്പും അനുവദിച്ചതായി പ്രഖ്യാപിച്ചത്.
ആഭ്യന്തര മന്ത്രിയുടെപ്രഖ്യാപനം ബന്ധപ്പെട്ട വകുപ്പ് അംഗീകരിച്ചെങ്കിലും പൊലീസ് സ്റ്റേഷനിലേയ്ക്ക് വിട്ടുകൊടുത്തത് പഴയവണ്ടി. എത്രയും വേഗം ആഭ്യന്തര മന്ത്രിയുടെ പ്രഖ്യാപന പ്രകാരം കുറവിലങ്ങാട് പൊലീസിന് പുതിയ വണ്ടി തന്നെ ലഭിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
Next Story