- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Opinion
- /
- ENVIRONMENT
ക്വീൻസ് മാർത്തമറിയം യാക്കോബായ പള്ളിക്ക് പുതിയ വെബ്‌സൈറ്റ്
ന്യൂയോർക്ക്: ഫ്‌ളോറൽ പാർക്കിലുള്ള സെന്റ് മേരീസ് യാക്കോബായ പള്ളി പുതിയ വെബ്‌സൈറ്റ് ആരംഭിച്ചു. മാർച്ച് 22-ന് ഞായറാഴ്ച വിശുദ്ധ കുർബാനാനന്തരം ചേർന്ന സമ്മേളനത്തിൽ മലങ്കര അതിഭദ്രാസന മെത്രാപ്പൊലീത്ത ആർച്ച് ബിഷപ്പ യൽദോ മോർ തീത്തോസ് ഔദ്യോഗീകമായി jacobitechurchny.com എന്ന വെബ്‌സൈറ്റിന്റെ സ്വിച്ച്ഓൺ കർമ്മം നിർവഹിച്ചു. മെത്രാപ്പൊലീത്ത തന്റെ അധ്യക്ഷ
ന്യൂയോർക്ക്: ഫ്‌ളോറൽ പാർക്കിലുള്ള സെന്റ് മേരീസ് യാക്കോബായ പള്ളി പുതിയ വെബ്‌സൈറ്റ് ആരംഭിച്ചു. മാർച്ച് 22-ന് ഞായറാഴ്ച വിശുദ്ധ കുർബാനാനന്തരം ചേർന്ന സമ്മേളനത്തിൽ മലങ്കര അതിഭദ്രാസന മെത്രാപ്പൊലീത്ത ആർച്ച് ബിഷപ്പ യൽദോ മോർ തീത്തോസ് ഔദ്യോഗീകമായി jacobitechurchny.com എന്ന വെബ്‌സൈറ്റിന്റെ സ്വിച്ച്ഓൺ കർമ്മം നിർവഹിച്ചു.
മെത്രാപ്പൊലീത്ത തന്റെ അധ്യക്ഷ പ്രസംഗത്തിൽ വിശ്വാസാധിഷ്ഠിത ജീവിതത്തിന്റെ അത്യാവശ്യവും അനിവാര്യതയും പ്രത്യേകിച്ചും ആധുനിക കാലഘട്ടത്തിൽ അരക്കിട്ടുറപ്പിക്കുവാൻ ദൃശ്യമാദ്ധ്യമങ്ങൾ വലിയ പങ്കുവഹിക്കുന്നുണ്ടെന്ന് പറഞ്ഞു. അനേകരിലേക്ക് അനായാസം ക്രിസ്തുവിന്റെ സന്ദേശവാഹകരായി എത്തിച്ചേരുവാനുള്ള അവസരങ്ങൾ നഷ്ടപ്പെടുത്തരുതെന്നും അദ്ദേഹം ആഹ്വാനം ചെയ്തു.
വിവിധ മാദ്ധ്യമങ്ങളിലൂടെ വിജയകര സുവിശേഷത്തിന്റെ സാക്ഷികളാകുവാനും അതിനായി ക്രിയാത്മകമായ സംരംഭങ്ങൾ ആരംഭിക്കുവാനും ഇടവയ്ക്ക് നേതൃത്വം കൊടുക്കുന്ന വികാരി മാനിക്കാട്ടച്ചനും, സെക്രട്ടറി ജിനു ജോൺ, ട്രഷറർ ലവിൻ കുര്യാക്കോസ്, വെബ്മാസ്റ്റർ സാം ജോൺ എന്നിവർക്കും മെത്രാപ്പൊലീത്ത പ്രത്യേകം പ്രശംസയർപ്പിച്ചു. ഇടവകയുടെ വളർച്ചയിലും ആത്മീയതയിലും സാമൂഹ്യ സേവന തത്പരതയിലും മാനേജിങ് കമ്മിറ്റിയംഗങ്ങൾ, ഭക്തസംഘടനകൾ എന്നിവ ഉത്സാഹത്തോടെ പ്രവർത്തിക്കുന്നതിൽ സംതൃപ്തി രേഖപ്പെടുത്തി.
വെബ്‌സൈറ്റ് നിർമ്മാണത്തോടനുബന്ധിച്ച് ഇടവകയുടെ ലോഗോ നിർണ്ണയിക്കുന്നതിന് നടത്തിയ മത്സരത്തിൽ എല്ലാ ഇടവകാംഗങ്ങളിൽ നിന്നും പ്രത്യേകിച്ച് യൂത്ത് അസോസിയേഷൻ പ്രവർത്തകരിൽ നിന്നുണ്ടായ നല്ല സഹകരണത്തിന് വികാരി റവ.ഡോ. വർഗീസ് മാനിക്കാട്ട് പ്രത്യേകം സന്തോഷം രേഖപ്പെടുത്തി. 26-ൽപ്പരം സബ് മിഷനുകളിൽ നിന്നും ഏറ്റവും അനുയോജ്യമായത് മെത്രാപ്പൊലീത്ത തെരഞ്ഞെടുത്തു. തെരഞ്ഞെടുക്‌പ്പെട്ട ലോഗോ ഡിസൈൻ ചെയ്ത ഷെറിൻ കുര്യാക്കോസിനെ വേദിയിൽ വച്ച് അനുമോദിച്ച് അനുഗ്രഹിക്കുകയും, പ്രശംസാഫലകവും ക്യാഷ് അവാർഡും നൽകി പ്രോത്സാഹിപ്പിക്കുകയുമുണ്ടായി.
കൂടുതൽ വിവരങ്ങൾക്ക്: ഫാ. വർഗീസ് മാനിക്കാട്ട് (വികാരി) 301 589 6125, ജിനു ജോൺ (സെക്രട്ടറി) 917 704 9784, ലവിൻ കുര്യാക്കോസ് (ട്രഷറർ) 917 754 5456.



