- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ബംഗളൂരു: പുതുവത്സരത്തോട് അനുബന്ധിച്ച് ബംഗളൂരുവിൽ കനത്ത സുരക്ഷ. കഴിഞ്ഞ വർഷം പുതുവത്സരാഘോഷങ്ങൾക്കിടെ സ്ത്രീകൾക്കെതിരായ അക്രമസംഭവങ്ങൾ റിപ്പോർട്ട് ചെയ്ത സാഹചര്യത്തിലാണ് നടപടി. സുരക്ഷയ്ക്കായി 2,000 വനിതാ പൊലീസുകാരുൾപ്പെടെ 15,000 പൊലീസുകാരെയാണ് നഗരത്തിൽ വിന്യസിച്ചിരിക്കുന്നത്. കഴിഞ്ഞ വർഷം അക്രമസംഭവങ്ങൾ റിപ്പോർട്ട് ചെയ്ത എംജി റോഡിലും ബ്രിഗേഡ് റോഡിലും കനത്ത സുരക്ഷയാണ് ഒരുക്കിയിരിക്കുന്നത്. എംജി റോഡിൽ പാർക്കിംഗും നിരോധിച്ചു. സുരക്ഷക്കായി നഗത്തിൽ 600 സിസിടിവി കാമറകളും പ്രത്യേക ലൈറ്റുകളും സ്ഥാപിച്ചിട്ടുണ്ട്. ബാറുകളും പബുകളും പുലർച്ചെ രണ്ടുമണിയോടെ അടയ്ക്കണമെന്നും അധികൃതർ നിർദ്ദേശം നൽകി.
ബംഗളൂരു: പുതുവത്സരത്തോട് അനുബന്ധിച്ച് ബംഗളൂരുവിൽ കനത്ത സുരക്ഷ. കഴിഞ്ഞ വർഷം പുതുവത്സരാഘോഷങ്ങൾക്കിടെ സ്ത്രീകൾക്കെതിരായ അക്രമസംഭവങ്ങൾ റിപ്പോർട്ട് ചെയ്ത സാഹചര്യത്തിലാണ് നടപടി. സുരക്ഷയ്ക്കായി 2,000 വനിതാ പൊലീസുകാരുൾപ്പെടെ 15,000 പൊലീസുകാരെയാണ് നഗരത്തിൽ വിന്യസിച്ചിരിക്കുന്നത്.
കഴിഞ്ഞ വർഷം അക്രമസംഭവങ്ങൾ റിപ്പോർട്ട് ചെയ്ത എംജി റോഡിലും ബ്രിഗേഡ് റോഡിലും കനത്ത സുരക്ഷയാണ് ഒരുക്കിയിരിക്കുന്നത്. എംജി റോഡിൽ പാർക്കിംഗും നിരോധിച്ചു. സുരക്ഷക്കായി നഗത്തിൽ 600 സിസിടിവി കാമറകളും പ്രത്യേക ലൈറ്റുകളും സ്ഥാപിച്ചിട്ടുണ്ട്. ബാറുകളും പബുകളും പുലർച്ചെ രണ്ടുമണിയോടെ അടയ്ക്കണമെന്നും അധികൃതർ നിർദ്ദേശം നൽകി.
Next Story