ഫിലഡൽഫിയ: 'തിങ്ക്‌ഫെസ്റ്റും' ന്യൂഇയർ ആഘോഷവും ഓർമ്മയുടെ (ഓവർസീസ് റസിഡന്റ് മലയാളി അസോസിയേഷൻ) ആഭിമുഖ്യത്തിൽ ജനുവരി ഒന്നിന്. 'അമേരിക്കൻ മലയാളികളുടെ നവവത്സര സമസ്യകൾ' എന്ന വിഷയം കേന്ദ്രീകരിച്ച് ചർച്ചയും കർമരേഖ തയ്യാറാക്കലും നടക്കും. പുതിയ ഭാരവാഹികൾക്കുള്ള തിരഞ്ഞെടുപ്പും അജണ്ടയാണ്. ജനുവരി ഒന്നിനു വെള്ളിയാഴ്ച വൈകുന്നേരം ആറിനു ഫിലഡൽഫിയയിലെ റെഡ് ലയൺവെറി റോഡിലുള്ള ഓർമ്മ കാര്യാലയത്തിലാണ് പൊതുയോഗം.

കൂടുതൽ വിവരങ്ങൾക്ക്: നാഷണൽ പ്രസിഡന്റ് ജോസ് ആറ്റുപുറം (267 231 4643 FREE), ജനറൽ സെക്രട്ടറി ഫീലിപ്പോസ് ചെറിയാൻ (215 605 7310 FREE), വൈസ് പ്രസിഡന്റ് ജോർജ് ഓലിക്കൽ (215 873 4365 FREE), ട്രസ്റ്റി ബോർഡ് ചെയർമാൻ സിബിച്ചൻ ചെമ്പ്‌ളായിൽ (215 869 5604 FREE).

ഗതകാല കേരള കുടുംബമൂല്യങ്ങളുടെ പ്രചാരകർ എന്ന കാഴ്‌ച്ചപ്പാടും (വിഷൻ) കേരള നന്മകൾ വരും തലമുറകളിലേക്ക് കൈമാറ്റം ചെയ്യുവാൻ സംഘടിക്കുന്നവർ എന്ന ദൗത്യവുമാണ് (മിഷൻ) വിദേശ രാജ്യങ്ങളിലെ മലയാളികളുടെ സംഘടനയായ 'ഓർമ്മ'യുടെ കാതൽ. മുൻ മേഘാലയാ ഗവർണർ എം.എം. ജേക്കബ്, ഡോ. എം വി പിള്ള എന്നിവരാണു ഓർമ്മയുടെ (ഓവർസീസ് റസിഡന്റ് മലയാളീസ് അസോസിയേഷൻ) രക്ഷാധികാരികൾ.