- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പുത്തൻ പ്രതീക്ഷകളുമായി പുതുവത്സരമെത്തി; പുതിയ വർഷം ആദ്യമെത്തിയത് ന്യൂസിലാൻഡിൽ; തൊട്ടുപിന്നാലെ ഫിജിയും ഓസ്ട്രേലിയയും ആഘോഷത്തിമിർപ്പിൽ; ലോകമെങ്ങുമുള്ള മലയാളികളും നവവർഷ നിറവിൽ
ഐശ്വര്യത്തിന്റേയും സമ്പൽ സമൃതിയുടേയും പുതുവർഷം കൂടി വരവായി.ലോകമെങ്ങും വൻ ആഘോഷങ്ങളോടെയാണ് 2017നെ എതിരേൽക്കുന്നത്. ന്യൂസിലാന്റിലാണ് ആദ്യം പുതുവർഷം എത്തിയത്. പിന്നാലെ പുതുവർഷം എത്തിയ ഓസ്ട്രേലിയയിലും വിപുലമായ ആഘോഷങ്ങൾ നടക്കുകയാണ്. കേരളത്തിൽ ഇതിനോടകം തന്നെ പുതുവത്സര ആഘോഷങ്ങൾ തുടങ്ങി. ബീച്ചുകളും മുന്തിയ ഹോട്ടലുകളുമെല്ലാം ഉത്സവച്ഛായയിലാണ്. സുഹൃത്തുക്കൾക്കൊപ്പവും ബന്ധുക്കൾക്കൊപ്പവും ന്യൂ ഇയർ ഈവ് അവിസ്മരണീയമാക്കാനുള്ള ഒരുക്കത്തിലാണ് ലോകമെങ്ങുമുള്ള മലയാളികൾ. സംസ്ഥാനത്തു നവവത്സരത്തെ വരവേൽക്കാൻ വിപുലമായ പരിപാടികളാണ് ഒരുക്കിയിരിക്കുന്നത്. ഇന്ന് അർധരാത്രിയിൽ ആരംഭിക്കുന്ന പുതുവൽസരാഘോഷം നാളെ മുഴുവൻ നീണ്ടു നിൽക്കും. വർഷാന്ത്യത്തോടനുബന്ധിച്ച് ദേവാലയങ്ങളിൽ പ്രത്യേക പ്രാർത്ഥനാ ശുശ്രൂഷകളും ആരാധനകളും നടക്കും. വർഷാന്ത്യത്തിൽ നന്ദി പ്രാർത്ഥനയും പുതുവർഷാരംഭത്തിൽ സ്വാഗത പ്രാർത്ഥനകളും ദേവാലയത്തിൽ ഒരുക്കിയിട്ടുണ്ട്. പ്രാർത്ഥനാ കൂട്ടായ്മകളുടെ നേതൃത്വത്തിൽ നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ പ്രത്യേക പുതുവത്സര പ്രാർത്ഥനകളും
ഐശ്വര്യത്തിന്റേയും സമ്പൽ സമൃതിയുടേയും പുതുവർഷം കൂടി വരവായി.ലോകമെങ്ങും വൻ ആഘോഷങ്ങളോടെയാണ് 2017നെ എതിരേൽക്കുന്നത്. ന്യൂസിലാന്റിലാണ് ആദ്യം പുതുവർഷം എത്തിയത്. പിന്നാലെ പുതുവർഷം എത്തിയ ഓസ്ട്രേലിയയിലും വിപുലമായ ആഘോഷങ്ങൾ നടക്കുകയാണ്.
കേരളത്തിൽ ഇതിനോടകം തന്നെ പുതുവത്സര ആഘോഷങ്ങൾ തുടങ്ങി. ബീച്ചുകളും മുന്തിയ ഹോട്ടലുകളുമെല്ലാം ഉത്സവച്ഛായയിലാണ്. സുഹൃത്തുക്കൾക്കൊപ്പവും ബന്ധുക്കൾക്കൊപ്പവും ന്യൂ ഇയർ ഈവ് അവിസ്മരണീയമാക്കാനുള്ള ഒരുക്കത്തിലാണ് ലോകമെങ്ങുമുള്ള മലയാളികൾ.
സംസ്ഥാനത്തു നവവത്സരത്തെ വരവേൽക്കാൻ വിപുലമായ പരിപാടികളാണ് ഒരുക്കിയിരിക്കുന്നത്. ഇന്ന് അർധരാത്രിയിൽ ആരംഭിക്കുന്ന പുതുവൽസരാഘോഷം നാളെ മുഴുവൻ നീണ്ടു നിൽക്കും. വർഷാന്ത്യത്തോടനുബന്ധിച്ച് ദേവാലയങ്ങളിൽ പ്രത്യേക പ്രാർത്ഥനാ ശുശ്രൂഷകളും ആരാധനകളും നടക്കും. വർഷാന്ത്യത്തിൽ നന്ദി പ്രാർത്ഥനയും പുതുവർഷാരംഭത്തിൽ സ്വാഗത പ്രാർത്ഥനകളും ദേവാലയത്തിൽ ഒരുക്കിയിട്ടുണ്ട്.
പ്രാർത്ഥനാ കൂട്ടായ്മകളുടെ നേതൃത്വത്തിൽ നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ പ്രത്യേക പുതുവത്സര പ്രാർത്ഥനകളും സംഘടിപ്പിക്കും. സംസ്ഥാനത്തെ പ്രധാന ടൂറിസ്റ്റു കേന്ദ്രങ്ങളെല്ലാം വിനോദസഞ്ചാരികളെ വരവേൽക്കാൻ തയ്യാറെടുത്തു തുടങ്ങി. പുതുവർഷ ആഘോഷം അതിരുകടക്കാതിരിക്കാൻ കനത്ത സുരക്ഷാ സന്നാഹങ്ങളാണ് പൊലീസ് ഒരുക്കിയിരിക്കുന്നത്. പ്രത്യേക നിരീക്ഷണവും ഏർപ്പെടുത്തിയിട്ടുണ്ട്.
2016ന്റെ കാലടിപ്പാടുകൾ ഓർമയാക്കിയാണ് പുതുവർഷത്തിലേക്കു ലോകം പിച്ചവച്ചു നടന്നു തുടങ്ങിയത്. പസഫിക് ദ്വീപസമൂഹത്തിലെ ടോംഗോയും ന്യൂസീലൻഡുമാണ് ആദ്യം 2017ലേക്ക് കടന്നത്. ഒക്ലൻഡിൽ സ്‌കൈ ടവറിലും പരിസരത്തുമായി ആയിരങ്ങളാണ് പുതുവർഷത്തെ വരവേൽക്കാൻ ഒത്തുചേർന്നത്. കരിമരുന്നു പ്രയോഗങ്ങളും ആഘോഷങ്ങളും ന്യൂസീലൻഡിനെ ആഹ്ലാദത്തിലാഴ്‌ത്തി. 500 കിലോയുടെ കരിമരുന്നാണ് ഓക്ലൻഡിൽ വർണ്ണക്കാഴ്ച ഒരുക്കിയത്. വെടിക്കെട്ടും വാരിവിതറിയ നിറങ്ങളും നവവത്സരാഘോഷങ്ങൾക്കു മാറ്റു കൂട്ടി.
- മറുനാടൻ മലയാളിയുടെ പ്രിയപ്പെട്ട എല്ലാ വായനക്കാർക്കും പുതുവത്സര ആശംസകൾ