(ആയിരമായിരം മോഹങ്ങളും സ്വപ്നങ്ങളുമായി ഒരു പുതുവർഷം കൂടി സമാഗതമാകുകയാണ്. പതിവുപോലെ വർദ്ധിതമായ ആനന്ദാശ്രുക്കൾ പൊഴിച്ചുകൊണ്ട് മാനവരാശി ഒരിക്കൽ കൂടെ പുതുവർഷത്തെ എതിരേൽക്കുന്നതിന്റെ ഒരു സങ്കൽപ്പ കാവ്യശിൽപ്പമാണ് ഈ കവിതയിലെ ഇതിവൃത്തം)

ർഷപുളകിതമാം... നവവർഷമേ... നീ വരൂ... സ്വാഗതം...
ജീവനിൽ... പുതുഹേമന്ദമേ... സ്വാഗതം... സുസ്വാഗതം...
മോഹമാം... ഇഹലോക മലർക്കാവിൽ സ്വാഗതം...
പുഷ്പിതമാം പൂവാടിയിൽ... മലരോട് മലർ... ഒരുക്കാം...
മുത്തുക്കുട നിവർത്താം... വെൺചാമരം വീശാം...
മുത്തുമണി ചെഞ്ചുണ്ടുമായി സ്വപ്നസുന്ദരിമാർ...
താലപ്പൊലിയുമായി... മെല്ലെ... മെല്ലെ... മന്ദം... മന്ദം...
ശ്രൃംഗാരതാള പാദാര വിന്യാസങ്ങളാൽ എതിരേൽക്കാം...
നവവർഷ സുന്ദരീ... സുമുഖീ... സുന്ദരാ...സുമുഖാ...സ്വാഗതം..
സുന്ദരന് സുന്ദരിയാണു നീ... പുതുമണവാട്ടി...
സുന്ദരിക്ക് സുന്ദരനാണു നീ പുതുമണവാളാ...
നിനക്കായി സുഗന്ധം പൂശിയ പുഷ്പകമെത്ത വിരിക്കാം..
അധരങ്ങളിൽ ഒരു... തേൻ... മുത്തം തന്നോട്ടെ...
ശർക്കര പന്തലിൽ... പഞ്ചാരമുത്തം തന്നോട്ടെ...
പൂമലർക്കാവിൽ തേന്മഴ പെയ്തിറങ്ങും കവാടങ്ങൾ...
കമലദള പുഷ്പകമധു പൊഴിയും... പുണ്യകവാടങ്ങൾ...
നിനക്കായി മലർക്കെ... തുറക്കാം... ഈ രാവിൽ...
വരിക... വരിക... പുഷ്പിതമാം... പുതുവർഷമേ...
പുണരട്ടെ... നെഞ്ചോട്... ചേർത്തൊന്നു... പുണരട്ടെ...
പുതുവർഷപുലരിയിൽ... നിൻ... ചെഞ്ചുണ്ടി... പഴമാം...
ശോണിതമാം... അധരങ്ങളിൽ... തേന്മുത്തം... തന്നോട്ടെ...
പോരികിങ്ങോട്ടെൻ... പുതുവർഷമേ... ആയിരങ്ങൾക്ക്
കുളിർമഴയായ്... മലർമഴയായ്... തേന്മധുവായ്...
ദാഹമായ്... മോഹമായ്... അനുരാഗമായ്... പടരൂ...
മലർക്കെ തുറന്ന ഹൃത്തടത്തിൽ പുതുരാഗമായി...
പുതുവൽസരം... നീ... എൻ... സ്വപ്നങ്ങൾ... പ്രതീക്ഷകൾ..
ആശങ്കയകറ്റി... ആശയായ്... ആശ്വാസമായ്... വരൂ... വരൂ...
പുതുവർഷമേ... മാമക ഹൃത്തിൻ... പൂപ്പാലികയാൽ
ആപാദചൂഡം... സുഗന്ധതൈലം... അഭിഷേകം...
പുതുവർഷ... പുതു... സൂര്യോദയം... കണി കാണാൻ...
ഇമവെട്ടാതെ... കൺചിമ്മാതെ... കാത്തിരിപ്പൂ... ഞങ്ങൾ..
പുതുവർഷമേ... ഹർഷബാഷ്പം തൂകിയെത്തും... നിനക്കായ്..
പുഷ്പിതയാം... ഭൂമി... ദേവി ദേവന്മാർ കാത്തിരിപ്പൂ...
ആശയാം... ആകാശ പൊയ്കയിലെ... തെളിനീരായ്... പനിനീരായ്..
പൂപുഞ്ചിരിയായ്... മധുരകനിയായ്... നവവർഷമേ...
നീ... എൻ... ചാരത്തണയാൻ... നേരമായ്... ഇതാ... ഇതാ...
പാതിരാവിൽ... വരവായ്... പുതുപുത്തൻ... വർഷം... വരവായ്...
പാതിരാവിൽ... സ്വാഗതം... ആശംസകൾ... കൈകോർത്തു നൃത്തമാടൂ... 
കൈകൊട്ടി പാടൂ... മുഴങ്ങട്ടെ... ഗീതങ്ങൾ.. ഗോളാന്തരങ്ങളിൽ....
ചെൺടമേളം...കൊഴുക്കട്ടെ...മുഴങ്ങട്ടെ...ദിഗന്ധങ്ങളിൽ...
ആയിരമായിരം... ചുടുചുംബനങ്ങൾ.. ശീൽക്കാര ചുംബനങ്ങൾ..
നവവൽസര ആശംസകൾ... പുത്തനാണ്ടു... വാഴ്ക... വാഴ്ക...