- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ബിഗ് ബെന്നിന്റെ തൂണുകൾ ഇരുണ്ടപ്പോൾ കണ്ണുകൾ തെളിഞ്ഞു; പിന്നെ ഇടിമിന്നലുകളുടെ പൊടിപൂരം; ലണ്ടനെങ്ങും മിഴി തുറന്നത് വർണോത്സവത്തിലേക്ക്; ആദ്യം പിറന്നത് ന്യൂസിലാൻഡിലും ഓസ്ട്രേലിയയിലും; കോവളത്തും അടിപൊളി ആഘോഷം; അമേരിക്കയിലും കാനഡയിലും പുതുവത്സരമാകാൻ ഇന്ന് സന്ധ്യയാകണം; ലോകമെങ്ങും പുതുവർഷത്തെ വരവേറ്റത് ഇങ്ങനെ
ലണ്ടൻ: ലനിലും ലോകത്തിലെ മിക്ക നഗരങ്ങളിലും പുതുവർഷത്തെ പ്രൗഢഗംഭീരമായി വരവേറ്റു. ലണ്ടനിൽ പുതുവർഷ ആഘോഷപരിപാടികളിൽ പങ്കെടുക്കാൻ ഒരു മില്യൺ പേർ ഒത്ത് കൂടിയിരുന്നുവെന്നാണ് റിപ്പോർട്ട്. ഇതോടനുബന്ധിച്ച് നടന്ന അതുല്യമായ കരിമരുന്ന് പ്രയോഗവും 2017ന്റെ വരവും ആഘോഷിക്കാൻ ലണ്ടനിലേക്ക് ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള ടൂറിസ്റ്റുകളും എത്തിച്ചേർന്നിരുന്നു. ഇവിടെ ബിഗ് ബെന്നിന്റെ തൂണുകൾ ഇരുണ്ടപ്പോൾ കണ്ണുകൾ തെളിഞ്ഞപ്പോൾ ലക്ഷക്കണക്കിന് പേർ ഹർഷാരവം മുഴക്കുന്നുണ്ടായിരുന്നു. അപ്പോൾ പിന്നിൽ ഇടിമിന്നലുകളുടെ പൂരമൊരുക്കിക്കൊണ്ട് കരിമരുന്ന് പ്രയോഗം ആരംഭിച്ചിരുന്നു. ഇത്തരത്തിൽ പുതുവർഷാരംഭം പ്രമാണിച്ച് ലണ്ടൻ എങ്ങും മിഴി തുറന്നത് വർണോത്സവത്തിലേക്കാണ്. ഇത്തരത്തിൽ ലോകത്തിലെ മിക്ക നഗരങ്ങളും പുതുവർഷത്തെ വരവേറ്റിരിക്കുന്ന നിറച്ചാർത്തുകളൊരുക്കിയാണെന്ന് വിവിധ രാജ്യങ്ങളിൽ നിന്നുള്ള റിപ്പോർട്ടുകൾ വെളിപ്പെടുത്തുന്നു. തെംസ് നദിക്കരയിൽ ഷോകേസ് ഡിസ്‌പ്ലേ അരങ്ങേറുമ്പോൾ 12,000 കരിമരുന്ന പ്രയോഗങ്ങൾ ആകാശത്ത് നിറമുള്ള ചിത്രങ്ങൾ തീർത്
ലണ്ടൻ: ലനിലും ലോകത്തിലെ മിക്ക നഗരങ്ങളിലും പുതുവർഷത്തെ പ്രൗഢഗംഭീരമായി വരവേറ്റു. ലണ്ടനിൽ പുതുവർഷ ആഘോഷപരിപാടികളിൽ പങ്കെടുക്കാൻ ഒരു മില്യൺ പേർ ഒത്ത് കൂടിയിരുന്നുവെന്നാണ് റിപ്പോർട്ട്. ഇതോടനുബന്ധിച്ച് നടന്ന അതുല്യമായ കരിമരുന്ന് പ്രയോഗവും 2017ന്റെ വരവും ആഘോഷിക്കാൻ ലണ്ടനിലേക്ക് ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള ടൂറിസ്റ്റുകളും എത്തിച്ചേർന്നിരുന്നു. ഇവിടെ ബിഗ് ബെന്നിന്റെ തൂണുകൾ ഇരുണ്ടപ്പോൾ കണ്ണുകൾ തെളിഞ്ഞപ്പോൾ ലക്ഷക്കണക്കിന് പേർ ഹർഷാരവം മുഴക്കുന്നുണ്ടായിരുന്നു. അപ്പോൾ പിന്നിൽ ഇടിമിന്നലുകളുടെ പൂരമൊരുക്കിക്കൊണ്ട് കരിമരുന്ന് പ്രയോഗം ആരംഭിച്ചിരുന്നു. ഇത്തരത്തിൽ പുതുവർഷാരംഭം പ്രമാണിച്ച് ലണ്ടൻ എങ്ങും മിഴി തുറന്നത് വർണോത്സവത്തിലേക്കാണ്. ഇത്തരത്തിൽ ലോകത്തിലെ മിക്ക നഗരങ്ങളും പുതുവർഷത്തെ വരവേറ്റിരിക്കുന്ന നിറച്ചാർത്തുകളൊരുക്കിയാണെന്ന് വിവിധ രാജ്യങ്ങളിൽ നിന്നുള്ള റിപ്പോർട്ടുകൾ വെളിപ്പെടുത്തുന്നു.
തെംസ് നദിക്കരയിൽ ഷോകേസ് ഡിസ്‌പ്ലേ അരങ്ങേറുമ്പോൾ 12,000 കരിമരുന്ന പ്രയോഗങ്ങൾ ആകാശത്ത് നിറമുള്ള ചിത്രങ്ങൾ തീർത്തിരുന്നു. ഈ അവസരത്തിൽ ലണ്ടനിലെ ബിഗ് ബെൻ, ലണ്ടൻ ഐ എന്നിവിടങ്ങളിലടക്കം പ്രധാനപ്പെട്ട സ്ഥലങ്ങളിൽ ആളുകൾ കരിമരുന്ന് പ്രയോഗം കാണാൻ തടിച്ച് കൂടിയിരുന്നു. ഇതാദ്യമായിട്ടായിരുന്നു ലണ്ടനിൽ ടിക്കറ്റില്ലാതെ കരിമരുന്ന് പ്രയോഗം കാണാൻ അനുവദിച്ചിരുന്നത്. ബിബിസിയിൽ ഇതിന്റെ ലൈവ് രാത്രി 11.50 മുതൽ ആരംഭിക്കുകയും ചെയ്തിരുന്നു. ബെർലിനിലെ ആക്രമണത്തിന്റെ പശ്ചാത്തലത്തിൽ തനിക്ക് ലണ്ടനിലെ ന്യൂ ഇയർ പരിപാടിയെക്കുറിച്ച് ആശങ്കയേറെയുണ്ടായിരുന്നുവെന്നാണ് ലണ്ടൻ മേയർ സാദിഖ് ഖാൻ വെളിപ്പെടുത്തിയിരുന്നത്. തുടർന്ന് അദ്ദേഹം ഏവർക്കും സന്തോഷം നിറഞ്ഞ ഒരു പുതുവർഷം ആശംസിക്കുകയും ചെയ്തു.
ലണ്ടന് പുറമെ ലോകത്തിലെ വിവിധ നഗരങ്ങളിൽ പുതുവർഷത്തെ തികഞ്ഞ ആവേശത്തോടെയാണ് വരവേറ്റിരിക്കുന്നത്. പസിഫിക്ക് ദ്വീപ സമൂഹത്തിലെ ടോംഗോയും ന്യൂസിലാൻഡുമാണ് ആദ്യമായി 2017ലേക്ക് കാലൂന്നിയിരുന്നത്. ഇതോടനുബന്ധിച്ച് ഓക്ലാന്ഡഡിൽ സ്‌കൈ ടവറിലും സമീപപ്രദേശങ്ങളിലുമായി ആയിരങ്ങളാണ് 2017നെ വരവേൽക്കാൻ ഒത്ത് കൂടിയിരുന്നത്. പ്രതീക്ഷ നിറഞ്ഞ പുതുവർഷത്തെ കരിമരുന്ന് പ്രയോഗത്തോടെയാണ് ന്യൂസിലാൻഡ് വരവേറ്റത്. 500 കിലോയുടെ കരിമരുന്നാണ് ഓക്ലാൻഡിൽ നിറഭേദങ്ങൾ സൃഷ്ടിച്ചത്.
ഓസ്‌ട്രേലിയ പ്രത്യേകമായ കരിമരുന്ന് പ്രയോഗം സിഡ്‌നിയിൽ നടത്തിക്കൊണ്ട് പുതുവർഷാഘോഷങ്ങൾക്ക് തുടക്കം കുറിച്ചിരുന്നു. തുടർന്ന് മഴവില്ലിന്റെ നിറഭേദങ്ങളിലുള്ള ജലധാരകൾ എങ്ങും ഉയർന്ന് പൊങ്ങിയിരുന്നു. അർധരാത്രിയിലെ 7 ടൺ കരിമരുന്ന് ഉപയോഗിച്ചാണ് ഇവിടെ വെടിക്കെട്ട് നടന്നത്. ഇത് കാണാൻ സിഡ്‌നിയിൽ 1.5 മില്യൺ പേരായിരുന്നു തടിച്ച് കൂടിയിരുന്നത്. സിഡ്‌നിയിലെ ഹാർബർ ബ്രിഡ്ജിന് മുകളിൽ നിന്നായിരുന്നു കരിമരുന്ന് പ്രയോഗം. ഇതിന്റെ ലൈവ ്കാഴ്ചകൾ ടെലിവിഷനിലൂടെ ലോകമാകമാനം എത്തുകയും ചെയ്തിരുന്നു.
ഇന്ത്യൻ സമയം വൈകുന്നേരം ആറരയോടെയാണ് ഓസ്‌ട്രേലിയയിൽ പുതുവർഷം എത്തിയത്. ഇന്ത്യയിലും പ്രൗഢി കൈവിടാതെയാണ് പുതുവർഷാഘോഷങ്ങൾ അരങ്ങേറിയത്. ഇവിടെ ഡൽഹി, മുംബൈ, കൊൽക്കത്ത, ഹൈദരാബാദ്, ചെന്നൈ, തുടങ്ങിയ പ്രധാനപ്പെട്ട നഗരങ്ങളിലെല്ലാം പുതുവർഷാഘോഷങ്ങൾ അരങ്ങേറിയിരുന്നു. ചെറിയ നഗരങ്ങളും ഇക്കാര്യത്തിൽ പുറകിലല്ലായിരുന്നു.
ഭീകരാക്രമണങ്ങളുടെ പശ്ചാത്തലത്തിൽ എല്ലായിടങ്ങളിലും പഴുതടച്ച സുരക്ഷയേർപ്പെടുത്തിയിരുന്നു. ഡിജെ പാർട്ടികൾക്കും മറ്റും അതിന്റെ ഭാഗമായി നിയന്ത്രണം ഏർപ്പെടുത്തിയിരുന്നു. സിഡ്‌നിയിൽ പുതുവർഷം പിറന്ന് രണ്ട് മണിക്കൂർ കഴിഞ്ഞായിരുന്നു ജപ്പാനിൽ 2017 എത്തിയിരുന്നത്. ഇവിടെ പരമ്പരാഗത ശൈലിയിലായിരുന്നു പുതുവർഷാഘോഷം ആയിരങ്ങൾ ടോക്കിയോവിലെ തെരുവുകളിൽ കാഴ്ചകൾ കാണാൻ തടിച്ച് കൂടിയിരുന്നു. ഇതിന്റെ ഭാഗമായി നിരവധി ബലൂണുകളെ അന്തരീക്ഷത്തിലേക്ക് പറത്തി വിട്ടിരുന്നു.
ഇതിന് പുറമെ നോർത്തുകൊറിയ, സൗത്തുകൊറിയ, റഷ്യ, ഹോംഗ് കോംഗ്, മലേഷ്യ, സിംഗപ്പൂർ, ഇന്തോനേഷ്യ, തുടങ്ങിയ രാജ്യങ്ങളിലും 2017ന്റെ വരവാഘോഷിച്ചിരുന്നു. പോളിനേഷ്യ ട്രയാംഗിളിലെ ടോൻഗ ആൻഡ് സമോവ, സെൻട്രൽ പസിഫിക്കിലെ കിരിബാട്ടി എന്നിവിടങ്ങളിലായിരുന്നു ആദ്യം 2017ന് കടന്ന് വന്നത്. ഇവിടെ ശനിയാഴ്ച രാവിലെ 10 മണിക്ക് (ജിഎംടി) തന്നെ പുതുവർഷത്തിൽ എത്തിയിരുന്നു. ഇതിനോടനുബന്ധിച്ച ഇവിടെ പരമ്പരാഗതമായ നൃത്തവും പാട്ടും നടത്തിയിരുന്നു.
യു.എസിലെ ദ്വീപായ ബക്കർ ദ്വീപിലും ഹൗലാന്റ് ദ്വീപിലുമാണ് അവസാനമായി പുതുവർഷമെത്തുക. അമേരിക്കയിലെ വിവിധ നഗരങ്ങളിലും ഫ്രാൻസ്, ഇറ്റലി, ജർമനി, ബെൽജിയം ,റഷ്യ, കാനഡ എന്നീ രാജ്യങ്ങളും പുതുവർഷത്തെ വരവേൽക്കാൻ നിറച്ചാർത്താർന്ന പരിപാടികളാണ് ഒരുക്കിയിരുന്നത്.