- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Literature
- /
- HUMOUR
എട്ടുവയസുകാരൻ ഡിജെ: ആടിപ്പാടാനെത്തുന്നത് ആറുവയസുകാർ; ന്യൂയോർക്കിൽ പുതിയ ട്രെൻഡൊരുക്കി ന്യൂജനറേഷൻ ക്ലബ്
ന്യൂയോർക്ക്: ആറു വയസുമുതൽ 12 വയസുവരെയുള്ള കുട്ടികൾക്കു മാത്രമായി ഒരു നൈറ്റ് ക്ലബ്. ന്യൂയോർക്കിലെ മീറ്റ്പായ്ക്കിങ് ജില്ലയിലാണ് പുതിയ ട്രൊൻഡൊരുക്കി കുട്ടികൾക്കായുള്ള ക്ലബ് തുടങ്ങിയിരിക്കുന്നത്. ഇലക്ട്രോണിക് മ്യൂസിക്കിന്റേയും ഡാൻസ് ഫ്‌ളോറിന്റെ കണ്ണഞ്ചിപ്പിക്കുന്ന വെളിച്ചത്തിന്റെ കീഴിലും കുട്ടികൾ ആടിപ്പാടുമ്പോൾ അത് ആസ്വദിക
ന്യൂയോർക്ക്: ആറു വയസുമുതൽ 12 വയസുവരെയുള്ള കുട്ടികൾക്കു മാത്രമായി ഒരു നൈറ്റ് ക്ലബ്. ന്യൂയോർക്കിലെ മീറ്റ്പായ്ക്കിങ് ജില്ലയിലാണ് പുതിയ ട്രൊൻഡൊരുക്കി കുട്ടികൾക്കായുള്ള ക്ലബ് തുടങ്ങിയിരിക്കുന്നത്. ഇലക്ട്രോണിക് മ്യൂസിക്കിന്റേയും ഡാൻസ് ഫ്‌ളോറിന്റെ കണ്ണഞ്ചിപ്പിക്കുന്ന വെളിച്ചത്തിന്റെ കീഴിലും കുട്ടികൾ ആടിപ്പാടുമ്പോൾ അത് ആസ്വദിക്കാനായി അമ്മമാർ പിൻബഞ്ചുകളിൽ നിലയുറപ്പിച്ചിട്ടുണ്ട്. ഇനിയുള്ള ഞായറാഴ്ച വൈകുന്നേരങ്ങൾ ഇവർക്കുള്ളതാണ്.
എട്ടു വയസുകാരൻ അൽഡെൻ ആണ് ഡിജെ. നാലു മണിക്കൂർ നീണ്ടു നിന്ന ഹാലോവീൻ തീം പാർട്ടി ഒരുക്കിക്കൊണ്ടാണ് സംഘടകർ കുട്ടി നൈറ്റ് ക്ലബ് തുടങ്ങിയത്. മാസത്തിൽ ഒരു ദിവസമാണ് കുട്ടികൾക്കുള്ള ഈ പാർട്ടി സംഘടകരായ സർക്കിസ് കമ്പനി ഒരുക്കുന്നത്. മാതാപിതാക്കളും സഹോദരങ്ങളും അടങ്ങുന്ന 300ലധികം പേർ ഒരു ദിവസത്തെ പാർട്ടിയിൽ എത്തിയതായി സംഘാടകർ വ്യക്തമാക്കി. പകൽ സമയത്തുള്ള പാർട്ടിയായതിനാൽ കുട്ടികൾ സുരക്ഷിതരുമാണെന്ന് മാതാപിതാക്കൾ സാക്ഷ്യപ്പെടുത്തുന്നു.
ഹാളിനു പിന്നിലുള്ള ബാറിൽ നിന്നു വോഡ്കയോ ബിയറോ വാങ്ങി നുണഞ്ഞുകൊണ്ട് തങ്ങളുടെ പൊന്നോമനകളുടെ ഉല്ലാസം മാതാപിതാക്കൾക്ക് കണ്ടുകൊണ്ടിരിക്കുകയുമാകാം. കുട്ടികൾക്ക് മറ്റൊരു വിശാലമായ ലോകം കാട്ടിക്കൊടുക്കാൻ ഇത്തരം പരിപാടികൾ നല്ലതെന്നാണ് ഡിജെ നതാലി എലിസബത്ത് പറയുന്നത്. മുട്ടിലിഴയുന്ന പ്രായം മുതൽ ഡിജെ ക്ലാസുകൾ കുട്ടികൾക്കു നൽകുകയെന്നത് ന്യൂയോർക്കിലെ കുടുംബങ്ങളിൽ ഇപ്പോൾ ട്രെൻഡായിരിക്കുകയാണ്. ഡിജെകളായ ജെസ് സ്പ്രാഗ് ഭാര്യ ജെന്നി സോംഗ് എന്നിവരാണ് ഈ സംരംഭത്തിന് തുടക്കം കുറിച്ചിരിക്കുന്നത്. കുട്ടികൾക്കിത് പുതിയ ഒരു അനുഭവം തന്നെയാണെന്നാണ് 20 വർഷമായി ഈ മേഖലയിലുള്ള ദമ്പതികൾ ചൂണ്ടിക്കാണിക്കുന്നത്.
പാർട്ടിക്കു കൊഴുപ്പേകാൻ റോബോട്ടിന്റേയും സ്‌പൈഡർമാനിന്റേയും കാർട്ടൂൺ കഥാപാത്രങ്ങളുടേയും വേഷത്തിലാണ് കുട്ടികൾ ക്ലബിൽ എത്തുന്നത്.