വെല്ലിങ്ടൺ: ന്യൂസിലൻൻഡിൽ ശക്തമായ ഭൂചലനം. റിക്ടർ സ്‌കെയിലിൽ 7.8 രേഖപ്പെടുത്തിയ ശക്തമായ ഭൂചലനമാണ് അനുഭവപ്പെട്ടത്. പ്രാദേശിക സമയം തിങ്കളാഴ്ച പുലർച്ചെ ആണു ഭൂകമ്പം ഉണ്ടായത്.

ക്രൈസ്റ്റ്ചർച്ചിൽനിന്നു 91 കിലോമീറ്റർ മാറിയാണു ഭൂകമ്പത്തിന്റെ പ്രഭവകേന്ദ്രം. തുടർന്നു തെക്കൻ തീരങ്ങളിൽ തിരമാലകൾ ആഞ്ഞടിച്ചു. 2.1 മീറ്റർ ഉയരത്തിലാണു തിരമാലകൾ ആഞ്ഞടിച്ചത്. സുനാമി ഭീഷണിയെത്തുടർന്നു ജാഗ്രതാ നിർദ്ദേശം നൽകിയിട്ടുണ്ട്. 

രാജ്യത്തിന്റെ കിഴക്കൻ തീരത്തുള്ളവരോട് ഉയർന്ന സ്ഥലങ്ങളിലേക്ക് മാറാൻ നിർദ്ദേശം നൽകിയിരിക്കുകയാണ്. നാശനഷ് ടങ്ങളൊന്നും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ല. ആദ്യമുണ്ടായ ചലനത്തിന് പിന്നാലെ തുടർചലനങ്ങളും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.

2011 ഫെബ്രുവരിയിൽ ക്രൈസ്റ്റ് ചർച്ചിലുണ്ടായ റിക് ടർ സ്‌കെയിലിൽ 6.3 രേഖപ്പെടുത്തിയ ഭൂചലനത്തിൽ 185 പേർ മരിക്കുകയും വൻ നാശനഷ്ടമുണ്ടാകുകയും ചെയ്തു.