ലിസ്‌മോര്‍ :ന്യൂ സൗത്ത് വെയില്‍സിലെ ലിസ്മോര്‍ സ്ട്രൈക്കേഴ്സ് ക്രിക്കറ്റ് ക്ലബ്ബ് സംഘടിപ്പിക്കുന്ന ലിസ്മോര്‍ കപ്പ് 2025 എവറോളിംഗ് ട്രോഫിക്കും പ്രൈസ് മണിക്കും വേണ്ടിയുള്ള ഹാര്‍ഡ് ടെന്നീസ് ബോള്‍ ക്രിക്കറ്റ് ടൂര്‍ണമെന്ന്‌റിന് മാര്‍ച്ച് 30-ന് ലിസ്മോര്‍ ജിം റോഡര്‍ ഓവല്‍ സ്റ്റേഡിയത്തില്‍ തുടക്കമാകും

അഞ്ച് മലയാളി ടീമുകള്‍ തമ്മിലുള്ള പോരാട്ടമാണ് ടൂര്‍ണമന്റിന്റെ പ്രത്യേകത

ലിസ്മോറിന്റെ ചരിത്രത്തില്‍ ആദ്യമായാണ് അഞ്ച് മലയാളി ടീമുകള്‍ പങ്കെടുക്കുന്ന ക്രിക്കറ്റ് ടൂര്‍ണമെന്റ് സംഘടിപ്പിക്കുന്നത്. ടൂര്‍ണമെന്റില്‍ ലിസ്മോര്‍ സ്ട്രൈക്കേഴ്സ്, ടാരി റോയല്‍സ്, പോര്‍ട്ട് മക്വയര്‍ വാരിയേഴ്സ്, കോഫ്സ് ഹാര്‍ബര്‍ സ്ട്രൈക്കേഴ്സ്, ട്വീഡ് ടസ്‌ക്കേഴ്സ് തുടങ്ങിയ ടീമുകള്‍ കിരീടത്തിന് വേണ്ടി പോരടിക്കും.

ടൂര്‍ണമെന്റന്റെ ആവേശം ഇരട്ടിയാക്കാന്‍ ''കൈപ്പുണ്യം'' ഒരുക്കുന്ന കേരളീയ വിഭവങ്ങള്‍ സ്റ്റേഡിയത്തില്‍ ലഭ്യമാക്കും കേരളത്തിന്റെ സവിശേഷ രുചികള്‍ ആസ്വദിക്കാനും, മികച്ച മത്സരങ്ങള്‍ നേരില്‍ കാണാനും ക്ഇന്ത്യന്‍ രിക്കറ്റ് ആരാധകര്‍ ലിസ്മോറിലേക്ക് ഒഴുകിയെത്തുമെന്ന പ്രതീക്ഷയിലാണ് സംഘടകരായ ലിസ്‌മോര്‍ സ്ട്രൈക്കേഴ്സ് ഭാരവാഹികള്‍

കൂടുതല്‍ വിവരങ്ങള്‍ക്ക്:

• ജിതിന്‍: +61 469 399 087

• തോമസ്: +61 413 898 387 ബന്ധപ്പെടാവുന്നതാണ്