- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മലയാളിയുടെ ദീപാലങ്കാരങ്ങള്‍ മുഖ്യ ആകര്‍ഷണം : നോര്‍ത്ത്ലാന്‍ഡ് ക്രിസ്മസ് ആഘോഷങ്ങള്‍ക്ക് തുടക്കമായി
ഫാങ്കറെ: ന്യൂസിലന്റിന്റെ വടക്കന്‍ പ്രവിശ്യയായ നോര്‍ത്തലാണ്ടില്‍ ക്രിസ്മസ് ആഘോഷങ്ങള്‍ പ്രൗഢഗംഭീരമായ തുടക്കം. ഫാങ്കറെ, കൈപ്പാറ, ഫാര്‍ നോര്‍ത്ത് എന്നിവിടങ്ങളില്‍ വ്യാപിച്ചുകിടക്കുന്ന നോര്‍ത്ത്ലാന്‍ഡ് ക്രിസ്മസ് സാംസ്‌കാരിക പരിപാടികളും പരമ്പരാഗത ക്രിസ്‌റ്മസ് പരേഡും മറ്റു പ്രദേശങ്ങളിലെ ആഘോഷങ്ങളില്‍ നിന്നും വേറിട്ടു നില്‍ക്കുന്നതാണ് .
ഇത്തവണയും ന്യുസീലന്റിലെ ഇന്ത്യന്‍ സമൂഹത്തിനു അഭിമാനമായി മലയാളിയായ സജി ഏലിയാസിന്റെ ക്രിസ്മസ് ദീപാലങ്കാരങ്ങള്‍ മുഖ്യആകര്‍ഷണമായി തല ഉയര്‍ത്തി നില്‍ക്കുന്നു .
കേരളത്തിലെ നെടുമ്പാശ്ശേരി കരിയാട് ഗ്രാമത്തില്‍ നിന്നുള്ള സജി ഏലിയസും കുടുംബവും 10 വര്‍ഷം മുമ്പാണ് ന്യൂസിലന്‍ഡിലേക്ക് കുടിയേറിയത്. ആദ്യ വര്‍ഷങ്ങളില്‍ കൗതുകത്തിനുവേണ്ടി ചെറിയ രീതിയില്‍ ക്രിസ്മസ് ലൈറ്റുകള്‍ ക്രമീകരിച്ചു തുടങ്ങി, എന്നാല്‍ തര്‍ദേശവാസികള്‍ നല്‍കിയ പിന്തുണയും പ്രോത്സാഹനവും ദീപാലങ്കാരങ്ങള്‍ കൂടുതല്‍ വിപുലപ്പെടുത്താന്‍ കാരണമായി .
'എല്ലാ ഡിസംബറിലും ഞങ്ങളുടെ വീട് പ്രകാശിക്കുമെന്ന് ആളുകള്‍ പ്രതീക്ഷിക്കുന്നു,' അദ്ദേഹം വിശദീകരിച്ചു.
കഴിഞ്ഞ ആറ് വര്‍ഷമായി, സജി, മനോഹരവുമായ ക്രിസ്മസ് ലൈറ്റ് ഡിസ്‌പ്ലേകള്‍ വീടിനു അടുത്തായി ക്രമീകരിച്ചു പോരുന്നു . എന്നാല്‍ ഇത് ഓരോ വര്‍ഷവും സന്ദര്‍ശകരുടെ എണ്ണത്തില്‍ വര്‍ദ്ധനവുണ്ടായി കൊണ്ടിരുന്നു. 2022-ല്‍ The Hits - Northland 89.2FM - Whangarei Lions Club ചേര്‍ന്ന് നടത്തിയ മത്സരത്തില്‍ The Hits People's Choice Award ലഭിച്ചു .
ഈ വര്‍ഷവും, നോര്‍ത്തലാന്റിലെ ക്രിസ്മസ് ആഘോഷങ്ങളുടെ പ്രധാന ആകര്‍ഷണങ്ങളിലൊന്നാണ് സജി ഒരുക്കുന്ന ദീപാലകാരങ്ങള്‍ , പ്രദേശത്തെ ഏതൊരാള്‍ക്കും ഇത് തീര്‍ച്ചയായും കാണേണ്ട ആകര്‍ഷണമായി മാറിക്കഴിഞ്ഞു . മുന്‍ വര്‍ഷങ്ങളില്‍ ചെയ്തതുപോലെ, എല്ലാ പ്രായത്തിലുമുള്ള ആളുകള്‍ക്കും പുഞ്ചിരി സമ്മാനിക്കുന്ന ഒരു ഉത്സവാനുഭവം പ്രദാനം ചെയ്യുന്നതിനായി, എല്ലാ രാത്രികളില്‍ സജിയുടെ ക്രിസ്മസ് ദീപാലങ്കാരങ്ങള്‍ സന്ദര്‍ശിക്കാന്‍ വിവിധ നോര്‍ത്ത്‌ലാന്റ് ക്ലബ്ബുകള്‍ ക്രമീകരണങ്ങള്‍ തുടങ്ങി .
ഫാങ്കറെ ക്രിസ്മസ് പരേഡും മറ്റ് പ്രാദേശിക പരിപാടികളും അരങ്ങേറിക്കൊണ്ടിരിക്കു മ്പോള്‍, മലയാളികളുടെ അഭിമാനമായ ഈ ദൃശ്യവിസ്മയം ക്രിസ്മസ് സ്പിരിറ്റിന്റെ ഹൃദയഭാഗത്ത് നില്‍ക്കുന്നു.