- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Literature
- /
- NOVEL
എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളും ഒരാഴ്ചത്തേക്ക് അടച്ചു; വിമാനസർവ്വീസുകളും താളംതെറ്റും; എങ്ങും കനത്ത നാശങ്ങൾ:മഴക്കെടുതിയിൽ വലഞ്ഞ് ഓക്ലാൻഡ്
ന്യൂസിലൻഡിലെ ഏറ്റവും വലിയ നഗരമായ ഓക്ക്ലാൻഡിൽ വെള്ളിയാഴ്ച ചരിത്തിലെ ഏറ്റവും വലിയ പേമാരിക്കാണ് സാക്ഷ്യം വഹിച്ചത്. ശക്തമായി പെയ്ത മഴ കനത്ത വെള്ളപ്പൊക്കത്തിന് കാരണമായി, നഗരത്തിലുടനീളമുള്ള റോഡുകളും വസ്തുവകകളും വെള്ളത്തിനടിയിലായി, ഇതുവരെ മൂന്ന് പേർ മരിച്ചതായി സ്ഥിരീകരിച്ചു
ചൊവ്വാഴ്ച നോർത്ത്ലാൻഡിലും ഓക്ലൻഡിലും കൂടുതൽ കനത്ത മഴയുണ്ടാകുമെന്നാണ് പ്രവചനം. നിലവിലെ കരകയറിയിട്ടില്ലാത്ത ഈ മേഖല കൂടുതൽ ബുദ്ധിമുട്ടിലേക്കു പോകുന്ന അവസ്ഥയാണ് സംജാതമായിരിക്കുന്നത്.
പുതിയ അധ്യയനവർഷം ഇന്ന് തുടങ്ങവേ കഠിനമായ കാലാവസ്ഥയിൽ വലയുന്ന ഓക്ലാൻഡ് മേഖലയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളും ഒരാഴ്ചത്തേക്ക് അടച്ചുപൂട്ടാൻ വിദ്യാഭ്യാസ മന്ത്രാലയം ഉത്തരവിട്ടു.കുറഞ്ഞത് ഓക്ക്ലൻഡിലെ 5000 വസ്തുവകകൾക്ക് വെള്ളപ്പൊക്കത്തിലും മണ്ണിടിച്ചിലിലുമായി നാശനഷ്ടങ്ങൾ ഉണ്ടായിട്ടുണ്ട്.
വിമാന യാത്ര സ്ഥിരീകരിക്കാത്തപക്ഷം ഓക്ക്ലൻഡ് അന്താരാഷ്ട്ര വിമാനത്താവളത്തിലേക്ക് പോകരുതെന്ന് യാത്രക്കാർ മുന്നറിയിപ്പുണ്ട്.