- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സദ്യ വട്ടങ്ങള്‍ ഒരുക്കി തുടക്കം; 32ല്‍പരം വിഭവങ്ങളുമായി ഓണസദ്യ; മലയാളി ക്ലബ് സൗത്ത്ലാന്റ് ഓണാഘോഷം സെപ്റ്റംബര്‍ 15ന്
ശ്രീനി ഉദയ ന്യൂസിലാന്റിലെ ഏറ്റവും തെക്കേ അറ്റത്തുള്ളതും പടിഞ്ഞാറുള്ളതുമായ നഗരമായ ഇന്വര്കാര്ഗിലെ മലയാളി സമൂഹം ഓണത്തെ വരവേല്‍ക്കാന്‍ ഒരുങ്ങിക്കഴിഞ്ഞു. മലയാളി ക്ലബ് സൗത്ത്ലാന്റിലെ ആഭിമുഖ്യത്തില്‍ വര്‍ണാഭമായ ഓണാഘോഷമാണ് അണിയറയില്‍ ഒരുങ്ങുന്നത്.തിരുവോണ ദിവസം തന്നെ ആണ് ഇവിടെയും ഓണാഘോഷം സംഘടിപ്പിച്ചിരിക്കുന്നത്. 32 - ല്‍പരം വിഭവങ്ങളുമായി വലിയ ഓണസദ്യ പ്രത്യേകതയാണ്.ഉത്രാട ദിവസം എല്ലാവരും ഒത്തുചേര്‍ന്ന് നാട്ടിലെ പഴയ കാല കല്ല്യാണവീടിനെ അനുസ്മരിപ്പിക്കുന്ന രീതിയില്‍ സദ്യവട്ടങ്ങള്‍ ഒരുക്കും. തിരുവോണ ദിവസം രാവിലെ മെഗാ തിരുവതിരയോടെ തുടങ്ങുന്ന കലാപരിപാടികള്‍ കുട്ടികളുടെയും മുതിര്‍ന്നവരുടെയും […]
ശ്രീനി ഉദയ
ന്യൂസിലാന്റിലെ ഏറ്റവും തെക്കേ അറ്റത്തുള്ളതും പടിഞ്ഞാറുള്ളതുമായ നഗരമായ ഇന്വര്കാര്ഗിലെ മലയാളി സമൂഹം ഓണത്തെ വരവേല്‍ക്കാന്‍ ഒരുങ്ങിക്കഴിഞ്ഞു. മലയാളി ക്ലബ് സൗത്ത്ലാന്റിലെ ആഭിമുഖ്യത്തില്‍ വര്‍ണാഭമായ ഓണാഘോഷമാണ് അണിയറയില്‍ ഒരുങ്ങുന്നത്.തിരുവോണ ദിവസം തന്നെ ആണ് ഇവിടെയും ഓണാഘോഷം സംഘടിപ്പിച്ചിരിക്കുന്നത്.
32 - ല്‍പരം വിഭവങ്ങളുമായി വലിയ ഓണസദ്യ പ്രത്യേകതയാണ്.ഉത്രാട ദിവസം എല്ലാവരും ഒത്തുചേര്‍ന്ന് നാട്ടിലെ പഴയ കാല കല്ല്യാണവീടിനെ അനുസ്മരിപ്പിക്കുന്ന രീതിയില്‍ സദ്യവട്ടങ്ങള്‍ ഒരുക്കും. തിരുവോണ ദിവസം രാവിലെ മെഗാ തിരുവതിരയോടെ തുടങ്ങുന്ന കലാപരിപാടികള്‍ കുട്ടികളുടെയും മുതിര്‍ന്നവരുടെയും നിരവധി നൃത്ത പരിപാടികളും വടം വലിയും കസ്സേര കളിയും ഉള്‍പ്പടെ ഒട്ടനവധി പരിപാടികളോടെ ആഘോഷിക്കുവാന്‍ തീരുമാനിച്ചിരിക്കുകയാണ്..
രാവിലെ 10 മുതല്‍ വൈകിട്ട് അഞ്ച് വരെ നീളുന്ന ആഘോഷപരിപാടികള്‍ വല്ലാസ്ടൗണ് കമ്യൂണിറ്റിസെന്ററിലാണ് അരങ്ങേറുക.