- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഫോട്ടോഷൂട്ടിനിടെ നവവരൻ മുങ്ങി മരിച്ചു; കുറ്റ്യാടി ജാനകിക്കാട് പുഴയിൽ മുങ്ങി മരിച്ചത് പാലേരി സ്വദേശി റെജിലാൽ; വിവാഹ ശേഷമുള്ള ഫോട്ടോഷൂട്ടിനിടെ പുഴയിൽ വീണ് അപകടം; ഒഴുക്കിൽ പെട്ട ഭാര്യയെ രക്ഷപെടുത്തി
കോഴിക്കോട്ട: ഫോട്ടോഷൂട്ടിനിടെ നവവരൻ മുങ്ങി മരിച്ചു. കോഴിക്കോട് കുറ്റ്യാടിയിലാണ് സംഭവം. ജാനകിക്കാട് പാലേരി സ്വദേശിയായ റെജിലാലാണ് പുഴയിൽ മുങ്ങി മരിച്ചത്. വിവാഹ ശേഷമുള്ള ഫോട്ടോഷൂട്ടിനിടെയാണ് അപകടം ഉണ്ടായത്. പുഴയിൽ വീണ് ഒഴുക്കിൽ പെട്ട ഭാര്യയെ രക്ഷപെടുത്തി. ഇവരെ കോഴിക്കോട് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കയാണ്. മാർച്ച് 14നായിരുന്നു ദമ്പതികളുടെ വിവാഹം നടന്നത്.
പുഴക്കരയിൽ ഫോട്ടോയെടുക്കുന്നതിനിടെ കാൽവഴുതി വീഴുകയായിരുന്നുവെന്നാണ് പ്രാഥമിക വിവരം. ഒഴുകിപ്പോയ രജിലാലിന്റെ ഭാര്യയെ രക്ഷപ്പെടുത്തി. ഓടിക്കൂടിയ നാട്ടുകാരാണ് രക്ഷാപ്രവർത്തനം നടത്തിയത്. പുഴയിൽ നല്ല ഒഴുക്കുണ്ടായിരുന്നു. അതിനാൽ റെജിലിനെ രക്ഷിക്കാൻ സാധിച്ചില്ല.
പെട്ടെന്ന് ഒഴുക്ക് വർധിക്കുന്ന പുഴയാണ് ജാനകിക്കാട് എന്നാണ് നാട്ടുകാർ പറയുന്നത്. അതുകൊണ്ടാണ് അപ്രതീക്ഷിതമായി അപകടം ഉണ്ടായതും. മുമ്പും ആളുകൾ ഇവിടെ പുഴയിൽ മുങ്ങി മരിച്ച സംഭവങ്ങൽ ഉണ്ടായിട്ടുണ്ട്.
വളരെ പെട്ടെന്ന് വേലിയേറ്റം ഉണ്ടാകുന്ന പുഴയാണ് ജാനകിക്കാട് പുഴയെന്ന് നാട്ടുകാർ പറയുന്നു. വലിയ ചുഴികളും പുഴയിലുണ്ട്. ടൂറിസ്റ്റ് പ്രദേശമായ ഇവിടെ പ്രത്യേകിച്ച് മുന്നറിയിപ്പ് ബോർഡുകളോ അപായ സൂചനകളോ ഒന്നും തന്നെ ഇല്ലെന്ന് നേരത്തെ പരാതി ഉയർന്നിട്ടുണ്ട്. കടിയങ്ങാട് സ്വദേശിയാണ് മരിച്ച റജിലാൽ.