- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പൊലീസ് നോക്കിനിൽക്കേ തൊടുപുഴ ന്യൂമാൻ കോളജ് പ്രിൻസിപ്പൽ റൂമിൽ എസ്എഫ്ഐ പ്രവർത്തകരുടെ ഗുണ്ടാ വിളയാട്ടം; പ്രിൻസിപ്പലിനെ മണിക്കൂറുകൾ തടഞ്ഞുവച്ച സംഘം ഫർണിച്ചറുകൾ നശിപ്പിക്കുകയും ഫയലുകൾ ചീന്തിയെറിയുകയും ചെയ്തു; ആക്രമണം സഹപാഠിയെ ആക്രമിച്ചതിനു പുറത്താക്കിയ വിദ്യാർത്ഥിയെ തിരിച്ചെടുക്കാൻ
തൊടുപുഴ: ന്യൂമാൻ കോളേജിൽ എസ്എഫ്ഐയുടെ നേതൃത്വത്തിൽ ഗുണ്ടാ വിളയാട്ടം. പ്രിൻസിപ്പലിന്റെ മുറിയിൽ കടന്നു കയറിയ എസ്എഫ്ഐ പ്രവർത്തകർ ചില്ലു ജനാല അടിച്ചു തകർക്കുകയും ഫർണിച്ചറുകൾ കേടുവരുത്തുകയും ഫയലുകൾ നശിപ്പിക്കുകയും ചെയ്തു. എസ്എഫ്ഐ പ്രവർത്തകർ മണിക്കൂകളോളം തടഞ്ഞു വച്ച പ്രിൻസിപ്പൽ റവ. ഡോ. വിൻസന്റ് നെടുങ്ങാട്ടിലിനെ പൊലീസാണ് ഓഫീസിനു പുറത്തിറക്കിയത്. കോളേജ് ഡേ ആഘോഷ ദിവസം കോളേജ് വിദ്യാർത്ഥിയെ മർദ്ദിച്ച എസ്എഫ്ഐ പ്രവർത്തകനെ സസ്പെൻഡ് ചെയ്ത നടപടി പിൻവലിക്കണമൊവശ്യപ്പെട്ടാണ് മുപ്പതോളം പ്രവർത്തകർ പ്രിൻസിപ്പലിന്റെ ഓഫീസിൽ അതിക്രമം നടത്തിയത്. ഓഫീസ് മുറിക്കകത്തും പുറത്തും പൊലീസ് കാവൽ നിൽക്കുമ്പോഴായിരുന്നു എസ്എഫ്ഐ പ്രവർത്തകരുടെ അഴിഞ്ഞാട്ടം. ഇന്നലെ ഉച്ചയ്ക്ക് മൂന്നോടെയാണ് പ്രിൻസിപ്പലിന്റെ ഓഫീസിലേക്ക് എസ്എഫ്ഐ നേതാവ് എം.എസ്. ശരത്തിന്റെ നേതൃത്വത്തിൽ പ്രവർത്തകർ കൊടികളുമായി എത്തിയത്. സസ്പെൻഷൻ നടപടി റദ്ദാക്കുന്ന കാര്യത്തിൽ മറുപടി ആവശ്യപ്പെട്ട് പ്രവർത്തകർ മുറിയിൽ കുത്തിയിരനുന്നു മുദ്രാവാക്യം വിളിക്കുകയും ചെയ്തു. സംഭവത്തി
തൊടുപുഴ: ന്യൂമാൻ കോളേജിൽ എസ്എഫ്ഐയുടെ നേതൃത്വത്തിൽ ഗുണ്ടാ വിളയാട്ടം. പ്രിൻസിപ്പലിന്റെ മുറിയിൽ കടന്നു കയറിയ എസ്എഫ്ഐ പ്രവർത്തകർ ചില്ലു ജനാല അടിച്ചു തകർക്കുകയും ഫർണിച്ചറുകൾ കേടുവരുത്തുകയും ഫയലുകൾ നശിപ്പിക്കുകയും ചെയ്തു. എസ്എഫ്ഐ പ്രവർത്തകർ മണിക്കൂകളോളം തടഞ്ഞു വച്ച പ്രിൻസിപ്പൽ റവ. ഡോ. വിൻസന്റ് നെടുങ്ങാട്ടിലിനെ പൊലീസാണ് ഓഫീസിനു പുറത്തിറക്കിയത്.
കോളേജ് ഡേ ആഘോഷ ദിവസം കോളേജ് വിദ്യാർത്ഥിയെ മർദ്ദിച്ച എസ്എഫ്ഐ പ്രവർത്തകനെ സസ്പെൻഡ് ചെയ്ത നടപടി പിൻവലിക്കണമൊവശ്യപ്പെട്ടാണ് മുപ്പതോളം പ്രവർത്തകർ പ്രിൻസിപ്പലിന്റെ ഓഫീസിൽ അതിക്രമം നടത്തിയത്. ഓഫീസ് മുറിക്കകത്തും പുറത്തും പൊലീസ് കാവൽ നിൽക്കുമ്പോഴായിരുന്നു എസ്എഫ്ഐ പ്രവർത്തകരുടെ അഴിഞ്ഞാട്ടം.
ഇന്നലെ ഉച്ചയ്ക്ക് മൂന്നോടെയാണ് പ്രിൻസിപ്പലിന്റെ ഓഫീസിലേക്ക് എസ്എഫ്ഐ നേതാവ് എം.എസ്. ശരത്തിന്റെ നേതൃത്വത്തിൽ പ്രവർത്തകർ കൊടികളുമായി എത്തിയത്. സസ്പെൻഷൻ നടപടി റദ്ദാക്കുന്ന കാര്യത്തിൽ മറുപടി ആവശ്യപ്പെട്ട് പ്രവർത്തകർ മുറിയിൽ കുത്തിയിരനുന്നു മുദ്രാവാക്യം വിളിക്കുകയും ചെയ്തു. സംഭവത്തിൽ യൂണിവഴ്സിറ്റിയുടെ നിയമനുസരിച്ചുള്ള പരിഹാരം കാണാനേ കഴിയുവെന്നു പ്രിൻസിപ്പൽ ഇവർക്കു മറുപടി നൽകി.
ഇതു കേട്ടു പ്രകോപിതരായ എസ്എഫ്ഐ പ്രവർത്തകർ മുറിയിൽ ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയായിരുന്നു. ജനൽച്ചില്ലു തകർത്ത ഇവർ കസേരകൾ, ടീപ്പോയ്, ക്ലോക്ക് എിവയും നശിപ്പിച്ചു. മുറിയിലുണ്ടായിരു സിസിടിവിയുടെ മോനിട്ടർ അടിച്ചു തകർക്കാൻ ശ്രമിച്ചെങ്കിലും കഴിഞ്ഞില്ല. മേശപ്പുറത്തിരുന്ന ഫയലുകൾ മുറിക്കകത്തും പുറത്തുമായി ചീന്തിയെറിഞ്ഞു. ജനൽച്ചില്ലു പൊട്ടിക്കുതിനിടയിൽ എസ്എഫ്ഐ പ്രവർത്തകന്റെ കൈയ്ക്കു പരിക്കേൽക്കുകയും ചെയ്തു.
അക്രമത്തിനു മുമ്പ് പ്രിൻസിപ്പലിന്റെ ഓഫീസിൽ നിന്നും മുദ്രാവാക്യം വിളി ഉയർതിനെതുടർന്നു കോളേജ് ജീവനക്കാർ പൊലീസിൽ വിവരമറിയിച്ചിരുന്നു. സിഐ എൻ.ജി. ശ്രീമോന്റെ നേതൃത്വത്തിൽ വൻ പൊലീസ് സംഘം സ്ഥലത്തെത്തിയെങ്കിലും ഓഫീസ് മുറിയിൽ നിന്നും എസ്എഫ്ഐ പ്രവർത്തകരെ പുറത്താക്കാൻ ശ്രമിച്ചില്ല. പൊലീസ് നോക്കി നിൽക്കെയായിരുു അക്രമം അരങ്ങേറിയതും.
അക്രമത്തിനു ശേഷം പ്രിൻസിപ്പൽ റവ. ഡോ. വിൻസന്റ് നെടുങ്ങാട്ടിലിനെ ഡിവൈഎസ്‌പി ഓഫീസിൽ വിളിച്ചു വരുത്തി ചർച്ച നടത്തിയതിനെ തുടർന്ന് സസ്പെൻഡ് ചെയ്യപ്പെട്ട വിദ്യാർത്ഥിയെ തിരിച്ചെടുക്കുന്ന കാര്യത്തിൽ യൂണിവേഴ്സിറ്റി നിയമമനുസരിച്ച് പരിഹാരം കാണാമെന്നും മറ്റു വിദ്യാർത്ഥികൾക്കെതിരെ എടുത്തിരിക്കുന്ന നടപടികളിൽ ഇന്നു ചേരുന്ന സ്റ്റാഫ് കൗസിൽ തീരുമാനത്തിനനുസരിച്ച് പരിഹരിക്കാമെന്നുള്ള നിർദ്ദേശത്തെതുടർന്നാണ് എസ്എഫ്ഐ പ്രവർത്തകർ ഓഫീസ് മുറിയിൽ നിന്നും പുറത്തു പോകാൻ തയാറായത്.
മാർച്ച് ഏഴിനു നടന്ന കോളേജ് ഡേയോടനുബന്ധിച്ചാണ് അക്രമത്തിനിടയാക്കിയ സംഭവം ഉണ്ടായത്. ഒന്നാം വർഷ ബിരുദ വിദ്യാർത്ഥിയായ ജിബിനാണ് എസ്എഫ്ഐ പ്രവർത്തകരുടെ മർദ്ദനമേറ്റത്. സംഭവവുമായി ബന്ധപ്പെട്ട് ഓം വർഷ ബിരുദ വിദ്യാർത്ഥിയായ തൻവീറിനെ സസ്പെൻഡു ചെയ്യുകയും അമൽ, കിര, മൂന്നാം വർഷ ബിരുദ വിദ്യാർത്ഥി ടിന്റു എിവർക്കെതിരെ അന്വേഷണവും നിർദ്ദേശിച്ചിരുന്നു.
ഇക്കാര്യത്തിൽ അന്വേഷണക്കമ്മീഷന്റെ റിപ്പോർട്ട് ആവശ്യപ്പെട്ട് ഇതിനു മുൻപു രണ്ടു തവണ എസ്എഫ്ഐ പ്രവർത്തകർ പ്രിൻസിപ്പലിനെ ഉപരോധിച്ചിരുന്നു. സംഭവം നടന്ന് 28 ദിവസം കഴിഞ്ഞിട്ടും റിപ്പോർട്ട് തയാറായില്ലേയെന്നു ചോദിച്ചായിരുന്നു ഇന്നലെ അക്രമം നടത്തിയത്.
ഇതിനിടെ ഓഫീസ് മുറിയിൽ കയറി അതിക്രമം നടത്തിയവർ എല്ലാവരും തന്നെ കോളേജിനു പുറത്തു നിന്നുള്ളവരാണെന്നു പ്രിൻസിപ്പൽ പറഞ്ഞു. മർദ്ദനമേറ്റ വിദ്യാർത്ഥിയെ എസ്എഫ്ഐ നേതാവ് ഫോണിൽ വിളിച്ച് ഭീഷണിപ്പെടുത്തിയതായും പ്രിൻസിപ്പലിനു പരാതി ലഭിച്ചിരുന്നു. അക്രമം നടത്തിയവരുടെ ചിത്രങ്ങൾ ഓഫീസ് മുറിയിലെ സിസിടിവി കാമറയിൽ പതിഞ്ഞിട്ടുണ്ട്.
അക്രമസംഭവവുമായി ബന്ധപ്പെട്ട് കോളജ് പ്രിൻസിപ്പൽ റവ. ഡോ. വിൻസെന്റ് നെടുങ്ങാട്ട് തൊടുപുഴ ഡിവൈഎസ്‌പി എൻ.എൻ. പ്രസാദിന് രേഖാമൂലം പരാതി നൽകി. എസ്എഫ്ഐ പ്രവർത്തകരായ ബിബിൻ ബോസ്, എം.എസ്. ശരത്, എബിൻ രാജേന്ദ്രൻ, ഇൻസമാം, അരവിന്ദ് ഗോപൻ എിവർക്കും കണ്ടാലറിയാവുന്ന 25 പേർക്കും എതിരേയാണു പരാതി നല്കിയിരിക്കുന്നത്.
അക്രമസംഭവങ്ങളിൽ അഞ്ചു ലക്ഷം രൂപയുടെ നഷ്ടമുണ്ടായതായും പരാതിയിൽ പറയുന്നു. കൂടാതെ കോളേജിനു പൊലീസ് സംരക്ഷണവും ആവശ്യപ്പെട്ടിട്ടുണ്ട്. ഇന്ന് അടിയന്തിരമായി ചേരുന്ന സ്റ്റാഫ് കൗസിൽ യോഗത്തിലും പ്രശ്നം ചർച്ച ചെയ്തു തുടർനടപടികൾ തീരുമാനമെടുക്കും.
ന്യൂമാൻ കോളേജിൽ എസ്എഫ്ഐ പ്രവർത്തകർ കാട്ടിയ അക്രമത്തെ പ്രതിപക്ഷ നേതാവ് രമേശ് ചെിത്തല അപലപിച്ചു. പ്രിൻസിപ്പൽ റവ. ഡോ. വിൻസന്റ് നെടുങ്ങാട്ടിലിനെ ഫോണിൽ വിളിച്ച് വിവരങ്ങൾ തിരക്കിയ രമേശ് ചെിത്തല കലാലയ അന്തരീക്ഷം തകർക്കുന്ന ഇത്തരം അക്രമത്തിനെതിരെ പൊലീസ് കർശന നടപടി സ്വീകരിക്കണമെന്നും ആവശ്യപ്പെട്ടു. ന്യൂമാൻ കോളേജിൽ നടന്ന അക്രമസംഭവങ്ങൾ അങ്ങേയറ്റം അപലപനീയമാണെന്നും അക്രമം ഒന്നിനും പരിഹാരമല്ലെന്നും കോളേജിലെ സമാധാനാന്തരീക്ഷം തകർക്കാൻ ആരും ശ്രമിക്കരുതെന്നും മുൻ മന്ത്രി കൂടിയായ പി.ജെ.ജോസഫ് എംഎൽഎ പറഞ്ഞു.
ന്യൂമാൻ കോളജിൽ ഒരുപറ്റം സാമൂഹ്യവിരുദ്ധർ നടത്തിയ അഴിഞ്ഞാട്ടം നിയമവാഴ്ചയോടുള്ള വെല്ലുവിളിയാണെ് സംസ്ഥാന കോളജ് പ്രിൻസിപ്പൽ കൗസിൽ അഭിപ്രായപ്പെട്ടു. ഉന്നത വിദ്യാഭ്യാസ മേഖലയിൽ അരക്ഷിതാവസ്ഥ സൃഷ്ടിക്കാനുള്ള ഏതൊരു ശ്രമത്തേയും ശക്തമായി ചെറുക്കുമെന്ന് കൗസിൽ പ്രസിഡന്റ് ഡോ.എം. ഉസ്മാൻ, ജനറൽ സെക്രട്ടറി ഡോ. ടി.എം. ജോസഫ്, ഭാരവാഹികളായ ഡോ.എ.ബിജു, ഡോ.തമ്പി ഏബ്രഹാം എിവർ പറഞ്ഞു.
വിദ്യാഭ്യാസ സ്ഥാപനങ്ങൾ ബാഹ്യശക്തികളുടെ ഇടപെടലുകളിൽ നിന്നു സ്വതന്ത്രമാകണം. സ്ഥാപനങ്ങളിൽ അച്ചടക്കം നിലനിർത്തുതിന് വിദ്യാർത്ഥികളുടെ മേൽ ശിക്ഷണ നടപടികൾ സ്വീകരിക്കേണ്ടിവരും. അതിനെ കായികമായി നേരിടുന്നത് പരിഷ്‌കൃത സമൂഹത്തിന് ഭൂഷണമല്ല. നാക്ക് അക്രഡിറ്റേഷനിൽ ഉന്നതമായ ഗ്രേഡ് നേടി നല്ല നിലയിൽ പ്രവർത്തിച്ചുകൊണ്ടിരിക്കു ന്യൂമാൻ കോളജ് പോലുള്ള സ്ഥാപനങ്ങളെ തെരഞ്ഞുപിടിച്ച് ആക്രമിക്കുതിനു പിന്നിലെ സ്ഥാപിത താത്പര്യങ്ങളെ കണ്ടില്ലെന്ന് നടിക്കാനാകില്ലെന്നും അവർ പറഞ്ഞു.
ക്രമസമാധാനം സംരക്ഷിക്കാൻ ഉത്തരവാദിത്വപ്പെട്ട പൊലീസ് ഉദ്യോഗസ്ഥരുടെ സാിധ്യത്തിലാണ് ന്യൂമാൻ കോളജിലെ പ്രിൻസിപ്പൽ ഓഫീസ് അടിച്ചു തകർക്കുകയും അദ്ധ്യാപകരെ അധിക്ഷേപിക്കുകയും ചെയ്തതെന്നത് മനുഷ്യ മനസാക്ഷിയെ ഞെട്ടിക്കുതാണ്. ഇത്തരം അനിഷ്ട സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ സർക്കാർ സത്വര നടപടികൾ സ്വീകരിക്കണമെും കുറ്റക്കാർക്കെതിരെ കർശന നടപടികൾ സ്വീകരിക്കണമെും പ്രിൻസിപ്പൽ കൗസിൽ ഭാരവാഹികൾ ആവശ്യപ്പെട്ടു.