- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ആശയക്കുഴപ്പങ്ങൾ എല്ലാം നീങ്ങി; അന്തിമ ബ്രെക്സിറ്റ് കരാറിൽ ഒപ്പ് വച്ചു; 2020 അവസാനത്തോടെ ബ്രിട്ടൻ പൂർണമായും യൂറോപ്പിന് പുറത്ത്; ബ്രെക്സിറ്റനന്തര ബ്രിട്ടന്റെ ഭാവി പിന്നീട്
ലണ്ടൻ: യൂറോപ്യൻയൂണിയൻ ചീഫ് നെഗോഷ്യേറ്ററായ മൈക്കൽ ബാർണിയറും ബ്രെക്സിറ്റ് സെക്രട്ടറി ഡേവിഡ് ഡേവിസും ഇന്നലെ പരസ്പരം കൈ കൊടുത്തത് പുതിയ നിർണായകമായ ചരിത്രത്തിന് വഴിതുറന്ന് കൊണ്ടായിരുന്നു. ആശയക്കുഴപ്പങ്ങൾ എല്ലാ നീങ്ങി അന്തി ബ്രെക്സിറ്റ് കരാറിൽ ഒപ്പ് വച്ച് കൊണ്ടുള്ള ഹസ്തദാനമായിരുന്നു അത്. ഇത് പ്രകാരം 2020 അവസാനത്തോടെ ബ്രിട്ടൻ പൂർണമായും യൂറോ്പപിന് പുറത്താകും. ബ്രെക്സിറ്റിന് ശേഷമുള്ള ബ്രിട്ടന്റെ ഭാവി പിന്നീട് തീരുമാനിക്കുകയും ചെയ്യും. ബ്രെക്സിറ്റ് ട്രാൻസിഷൻ ഡീലിലേക്ക് നയിക്കുന്ന സുപ്രധാന ചുവട് വയ്പാണ് നടത്തിയിരിക്കുന്നതെന്ന് ഇന്നലെ ഇരുവരും ചേർന്ന് ബ്രസൽസിൽ വച്ച് നടത്തിയ ഒരു പ്രസ്‌കോൺഫറൻസിൽ വച്ച് പ്രഖ്യാപിക്കുകയും ചെയ്തിരുന്നു. പുതിയ വ്യവസ്ഥകൾ അനുസരിച്ച് ട്രാൻസിഷൻ കാലഘട്ടം 2020 ഡിസംബറിൽ അവസാനിക്കുന്നതായിരിക്കും. അതിനിടെ യുകെ യൂറോപ്യൻ യൂണിയന്റെ സ്വതന്ത്ര സഞ്ചാര അവകാശങ്ങളും മത്സ്യബന്ധനവുമായി ബന്ധപ്പെട്ട ക്വാട്ട നിയമങ്ങളും പാലിക്കേണ്ടി വരും. എന്നാൽ ഔപചാരിക എക്സിറ്റ് തിയതിയായ അടുത്ത മാർച്ചിന് ശേഷം ബ്ര
ലണ്ടൻ: യൂറോപ്യൻയൂണിയൻ ചീഫ് നെഗോഷ്യേറ്ററായ മൈക്കൽ ബാർണിയറും ബ്രെക്സിറ്റ് സെക്രട്ടറി ഡേവിഡ് ഡേവിസും ഇന്നലെ പരസ്പരം കൈ കൊടുത്തത് പുതിയ നിർണായകമായ ചരിത്രത്തിന് വഴിതുറന്ന് കൊണ്ടായിരുന്നു. ആശയക്കുഴപ്പങ്ങൾ എല്ലാ നീങ്ങി അന്തി ബ്രെക്സിറ്റ് കരാറിൽ ഒപ്പ് വച്ച് കൊണ്ടുള്ള ഹസ്തദാനമായിരുന്നു അത്. ഇത് പ്രകാരം 2020 അവസാനത്തോടെ ബ്രിട്ടൻ പൂർണമായും യൂറോ്പപിന് പുറത്താകും. ബ്രെക്സിറ്റിന് ശേഷമുള്ള ബ്രിട്ടന്റെ ഭാവി പിന്നീട് തീരുമാനിക്കുകയും ചെയ്യും. ബ്രെക്സിറ്റ് ട്രാൻസിഷൻ ഡീലിലേക്ക് നയിക്കുന്ന സുപ്രധാന ചുവട് വയ്പാണ് നടത്തിയിരിക്കുന്നതെന്ന് ഇന്നലെ ഇരുവരും ചേർന്ന് ബ്രസൽസിൽ വച്ച് നടത്തിയ ഒരു പ്രസ്‌കോൺഫറൻസിൽ വച്ച് പ്രഖ്യാപിക്കുകയും ചെയ്തിരുന്നു.
പുതിയ വ്യവസ്ഥകൾ അനുസരിച്ച് ട്രാൻസിഷൻ കാലഘട്ടം 2020 ഡിസംബറിൽ അവസാനിക്കുന്നതായിരിക്കും. അതിനിടെ യുകെ യൂറോപ്യൻ യൂണിയന്റെ സ്വതന്ത്ര സഞ്ചാര അവകാശങ്ങളും മത്സ്യബന്ധനവുമായി ബന്ധപ്പെട്ട ക്വാട്ട നിയമങ്ങളും പാലിക്കേണ്ടി വരും. എന്നാൽ ഔപചാരിക എക്സിറ്റ് തിയതിയായ അടുത്ത മാർച്ചിന് ശേഷം ബ്രിട്ടന് മറ്റ് രാജ്യങ്ങളുമായി വ്യാപാരക്കരാറുകളുണ്ടാക്കുന്നതിന് വിലപേശാനും വ്യാപാരക്കരാറുകളിൽ ഒപ്പ് വയ്ക്കുന്നതിനും സാധിക്കും. ഈ ആഴ്ച അവസാനം നടക്കുന്ന സമ്മിറ്റിൽ വച്ച് യൂറോപ്യൻ യൂണിയൻ നേതാക്കന്മാർ ഈ പാക്കേജിൽ ഒപ്പ് വയ്ക്കുന്നതായിരിക്കും.
കാര്യങ്ങൾ ഇത്രയും വരെയെത്തിയെങ്കിലും ഐറിഷ് അതിർത്തിയുമായി ബന്ധപ്പെട്ട പ്രശ്നത്തിൽ ഇനിയുമൊരു നീക്ക് പോക്കുണ്ടായിട്ടില്ലെന്നാണ് ബാർണിയർ പറയുന്നത്. ബ്രെക്സിറ്റ് കരാർ പൂർത്തിയാക്കാൻ ഇനിയുമേറെ കടമ്പകൾ കടക്കേണ്ടതുണ്ടെങ്കിലും ഇപ്പോൾ നിർണായകമായ ചുവട് വയ്പാണ് നടത്തിയിരിക്കുന്നതെന്നാണ് ബാർണിയർ വിശദീകരിക്കുന്നത്. പുതിയ നീക്ക് പോക്കനുസരിച്ച് ട്രാൻസിഷൻ പിരിയഡിൽ യൂറോപ്യന്മാർക്ക് യുകെയിൽ വരാനും ഇതിന് മുമ്പ് അനുഭവിച്ച പെർമനനന്റ് റെസിഡൻസി അടക്കമുള്ള അവകാശങ്ങൾ അനുഭവിക്കാനുമാവും.
എന്നാൽ യുകെയ്ക്ക് അവരിൽ നിന്നും വിസക്കായി ചാർജീടാക്കാനാവും. ജിംബ്രാൾട്ടറിന്റെ പേരിൽ യുകെയും സ്പെയിനും തമ്മിലുള്ള തർക്കം നിലനിൽക്കെ അക്കാര്യത്തിൽ ഒരു തീരുമാനമുണ്ടാക്കുന്ന കാര്യവും ഡീലിൽ ഉൾപ്പെടുത്തിയേക്കും. എന്നാൽ ഈ വിഷയത്തിൽ യുകെ സ്പെയിനുമായി നിർബന്ധമായും ഒരു കരാറിലെത്തേണ്ടിയിരിക്കുന്നുവെന്നും ബാർണിയർ എടുത്ത് കാട്ടുന്നു.
യൂറോപ്യൻ യൂണിയന്റെ തീരുമാനമെടുക്കൽ പ്രക്രിയകളിൽ 2019 മാർച്ച് 30ന് ശേഷം യുകെയ്ക്ക് ഭാഗഭാക്കാകാൻ സാധിക്കില്ലെന്നാണ് ബാർണിയർ പറയുന്നത്. അതിന് ശേഷം യുകെ യൂണിയനിലെ ഒരു മെമ്പർ സ്റ്റേറ്റ് അല്ലാതാവുന്നതിനാലാണിത്. ട്രാൻസിഷൻ കാലത്ത് യുകെക്ക് സിംഗിൾ മാർക്കറ്റ്, കസ്റ്റംസ് യൂണിയൻ, യൂറോപ്യൻ നയങ്ങൾ എന്നിവയുടെ ഗുണങ്ങൾ ലഭ്യമാകും. എന്നാൽ ആ സമയത്ത് മെമ്പർ സ്റ്റേറ്റുകളെ പോലെ തന്നെ യൂറോപ്യൻ നിയമങ്ങൾ അനുസരിക്കാൻ യുകെ ബാധ്യസ്ഥമാവുകയും ചെയ്യും.