കൊച്ചി: വീട്ടമ്മയെ ബലാത്സംഗം ചെയ്തുകൊന്ന കേസിലെ പ്രതിയായയ അസം സ്വദേശി പരിമൽ സാഹു (മുന്ന)വിനെ കോടതിയിൽ ഹാജരാക്കി. പുത്തൻ വേലിക്കര മോളി കൊലകേസിലെ പ്രതിയായ മുന്നയ്ക്ക് വേണ്ടി കോടതിയിൽ ഹാജരായത് അഡ്വക്കേറ്റ് ആളൂർ ആയിരുന്നു. മോളി കൊലക്കേസിൽ മുന്ന നിരപരാധിയാണെന്ന് അഡ്വക്കേറ്റ് ആളൂർ കോടതിയിൽ വാദിച്ചു.

അതേസമയം മെഡിക്കൽ റിപ്പോർട്ടില്ലാതെ പ്രതിക്ക് മേൽ ബലാൽസംഗ കുറ്റം ചുമത്തിയത് എന്തിനെന്ന് പൊലീസിനോട് കോടതി. കുറ്റം സ്ഥിരീകരിക്കുന്നതിനുള്ള മെഡിക്കൽ റിപ്പോർട്ട് എത്തിക്കാതിരുന്ന പോലസിന്റെ നോട്ടക്കുറവിനെയാണ് കോടതി വിമർശിച്ചത്.

പ്രതിയായ മുന്നയ്‌ക്കെതിരെ 376 എ (ബലാൽ സംഘം) വകുപ്പ് ചുമത്തിയാണ് പൊലീസ് കേസെടുത്തിരുന്നത്. ഇയാളെ ഇന്നലെ കോടതി ഹാജരാക്കിയപ്പോൾ നൽകിയ റിപ്പോർട്ടിലും ഇക്കാര്യം സൂചിപ്പിരുന്നു. എന്നാൽ പോസ്റ്റുമോർട്ടം റിപ്പോർട്ടോ ഇത് തെളിയിക്കുന്നതിനാവശ്യമായ മറ്റ് മെഡിക്കൽ റിപ്പോർട്ടോ പൊലീസ് കോടതിക്ക് നൽകിയിരുന്നില്ല.

ഇതാണ് കോടതിയുടെ അതൃപ്തിക്ക് കാരണമായത്. പറവൂർ ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ്് 3 മജിസ്ട്രേറ്റിന്റെ വീട്ടിൽ ഇന്നലെ രാത്രി 9 മണിയോടെയാണ് മുന്നയെ ഹാജരാക്കിയത്. അടുത്ത മാസം നാലു വരെ റിമാന്റ് ചെയ്തു.

മുന്ന പൊലീസിനെതിരെ യാതൊരുവിധ പരാതിയും കോടതിക്ക് മുമ്പാകെ വെളിപ്പെടുത്തിയിട്ടില്ല. കോടതിയിൽ ഹാജരാകുന്നതിന് ഏതാനും മണിക്കൂറുകൾക്ക് മുമ്പ് റൂറൽ എസ് പി എ വി ജോർജ് സ്റ്റേഷനിൽ എത്തി കേസ് വിവരങ്ങൾ ആരാഞ്ഞിരുന്നു. പ്രതിക്ക് വേണ്ടി അഡ്വ. ബി എ ആളൂർ, അഡ്വ .ടോജി, അഡ്വ. രാജേഷ് ആർ നായർ എന്നിവർ ഹാജരായി.

ഈ കേസിൽ ഈ പ്രതി നിരപരാധി ആണെന്നും ആരെയോ രക്ഷിക്കാൻ വേണ്ടിയുള്ള പൊലീസിന്റെ നിഗുഢ നീക്കമാണിതെന്നും അതുകൊണ്ടാണ് കൃത്യമായ രേഖകൾ ഹാജരാക്കാൻ പൊലീസിന് കഴിയാത്തതെന്നും അഡ.ആളൂർ മാധ്യമങ്ങളോട് വ്യക്തമാക്കി.

വളരെ നന്നായി മലയാളം സംസാരിക്കുമായിരുന്ന മുന്ന ഈ വീട്ടുകാരുമായി നല്ല അടുപ്പത്തിലുമായിരുന്നു. ഇാൾക്കൊപ്പം മോളിയും മകൻ ഡെനിയും എറണാകുളത്തും മറ്റും മിക്കപ്പോഴും ഷോപ്പിങ്ങിനു പോകുമായിരുന്നു. വീടിനുള്ളിൽ പൂർണ്ണസ്വാതന്ത്രമായിരുന്നു മുന്നയ്ക്ക്. വീട്ടിലേക്ക് വേണ്ടുന്ന പലചരക്ക് സാധനങ്ങളുമെല്ലാം ഇയാളായിരുന്നു എത്തിച്ചിരുന്നത്. ഈ സ്വാതന്ത്ര്യം മുതലെടുക്കുകയാണ് ഇയാൾ ചെയ്തത്.

പുത്തൻ വേലിക്കര പാലാട്ടി പരേതനായ ഡേവിസിന്റെ ഭാര്യയായ മോളി ഭർത്താവിന്റെ മരണശേഷം ബുദ്ധിമാന്ദ്യമുള്ള മകൻ അപ്പു എന്ന് വിളിക്കുന്ന ഡെനിയുടെ ഒപ്പം താമസിച്ചു വരികയായിരുന്നു. മകൾ എമി ഭർത്താവിനൊപ്പം സ്‌കോട്ട് ലൻഡിലുമാണ്. ഒന്നര ഏക്കറോളമുള്ള പറമ്പിന്റെ നടുവിലാണ് ഇവരുടെ വീട് വീടിന്റെ പിൻവശത്തുള്ള ഓടിട്ട കെട്ടിടത്തിലാണ് മുന്ന എന്ന പരിമൾ സാഹു(24)വും സുഹൃത്തുക്കളും വാടകയ്ക്ക് താമസിച്ചിരുന്നത്. വീടിന്് മുന്നിൽ മറ്റൊരു കെട്ടിടത്തിൽ പ്രദേശത്തെ സ്വകാര്യ ബസിലെ തൊഴിലാളികളും ഇതരസംസ്ഥാന തൊഴിലാളികളും താമസിക്കുന്നുണ്ട്.

ബുദ്ധിമാന്ദ്യമുള്ള മകനും മോളിയും തനിച്ചു താമസിക്കുമ്പോൾ ഇത്തരത്തിലുള്ളവരെ വീട്ടിൽ താമസിപ്പിച്ചത് വിനയായിതീരുകയായിരുന്നു. മുന്ന സമീപത്തെ ഒരു കോഴിക്കടയിലെ ഡ്രൈവറും ഇറച്ചി വെട്ടുകാരനുമാണ്. കൊലപാതക ദിവസം രാത്രിയിൽ ഇയാൾ മദ്യലഹരിയിൽ ആയിരുന്നു. രാത്രിയിൽ ഒന്നരയോടെ മോളിയുടെ വീടിന്റെ സിറ്റൗട്ടിലെ ബൾബ് ഊരി മാറ്റി പിന്നീട് കോളിങ്‌ബെൽ അടിച്ചു. വാതിൽ തുറന്ന മോളിയെ വീടിനുള്ളിലേക്ക് തള്ളിയിട്ട് പീഡനസ്രമം നടത്തുകയായിരുന്നു. പ്രതിഷേധിച്ചതോടെയാണ് കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയത്. ബല പ്രയോഗത്തിനിടയിൽ ഇയാളുടെ ശരീരത്തിൽ മോളി കടിച്ചു പരിക്കേൽപ്പിച്ചിരുന്നു.

മരണം ഉറപ്പാക്കാൻ വേണ്ടിയാണ് വീടിന് മുൻ വശത്ത് അലങ്കാരത്തിനായി ഇട്ടിരുന്ന വെള്ളാരം കല്ല് എടുത്ത് തലയ്ക്കടിച്ചത്. കൊലയ്ക്ക് ശേഷം മൃതദേഹം ഹാളിലൂടെ വലിച്ചിഴച്ച് ബെഡ്‌റൂമിൽ കൊണ്ടിടുകയായിരുന്നു. പിന്നീട് ഒന്നുമറിയാത്ത പോലെ പഉറത്തെ റൂമിൽ കയറി കിടന്നു. രാവിലെ കൊലപാതകം അറിഞ്ഞ നാട്ടുകാർ കൂടിയപ്പോൾ അവരോടൊപ്പം മുന്നയും കൂടി. രാത്രിയിൽ മോളിയുടെ കരച്ചിൽ കേട്ടിരുന്നുവെന്ന് നാട്ടുകാരോട് പറയുകയും ചെയ്തു. ഇക്കാര്യ നാട്ടുകാർ പൊലീസിനോട് പറഞ്ഞതോടെയാണ് മുന്നയെ കൂടുതൽ ചോദ്യം ചെയതത്. ചോദ്യം ചെയ്യലിൽ ഇയാൾ കുറ്റം സമ്മതിക്കുകയായിരുന്നു.