- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഹിന്ദു കുടുംബവും മുസ്ലിം കുടുംബവും അവകാശം ഉന്നയിച്ചപ്പോൾ രണ്ടുപേർക്കും അവകാശം അനുവദിച്ച് പൊലീസ്; മുസ്ലീമായും ഹിന്ദുവായും ഒരുപോലെ വളർന്നയാളുടെ സംസ്കാരവും രണ്ടു മതാചാരങ്ങളോടെ
ലക്‌നൗ: മതത്തിന്റെ പേരിൽ രാജ്യത്ത് ഏറ്റവും കൂടുതൽ കലാപങ്ങളും സംഘർഷങ്ങളും ഉണ്ടാകുന്ന സംസ്ഥാനമാണ് ഉത്തർപ്രദേശ്. എന്നാൽ, മനുഷ്യൻ മതങ്ങൾക്കു മേലെയാണെന്നതിന്റെ ഉദാഹരണവും വരുന്നത് അവിടെനിന്നാണ്. ഒരേസമയം ഹിന്ദുവായും മുസ്ലീമായും ജീവിച്ച 24-കാരനായ യുവാവിന്റെ ശവസംസ്‌കാരച്ചടങ്ങുകളിലും ഇരുമതങ്ങളും ഒരുമിച്ചു. ഹിന്ദു ആചാരരീതിയിൽ ഘോഷയാത്രയോടെ ശ്മശാനത്തിലേക്ക് എത്തിച്ച മൃതദേഹം മുസ്ലിം ആചാരപ്രകാരം സംസ്‌കരിച്ചു. ഭഗവത്ഗീതയിലെയും ഖുറാനിലെയും സൂക്തങ്ങൾ അന്ത്യയാത്രയ്ക്ക് അകമ്പടിയേകി. ഉത്തർപ്രദേശിലെ മൊറാദാബാദിലാണ് മതസഹിഷ്ണുതയുടെ ഊ ഉത്തമോദാഹരണം. കട്ഘർ മേഖലയിലെ ഗ്രാമവാസികളുടെ ജീവിതത്തിൽ അലിഞ്ഞുചേർന്ന ജീവിതമായിരുന്നു ഈ 24-കാരന്റേത്. മാനസിക വൈകല്യമുണ്ടായിരുന്ന അവനെ അവിടുത്തുകാർ അകമഴിഞ്ഞ് സ്‌നേഹിച്ചു. നാട്ടുകാരെ സഹായിച്ച് അവനും അവരോടൊപ്പം ചേർന്നു. ജ്വാല സെയ്‌നിയുടെ രണ്ടാമത്തെമകനായാണ് അവൻ ജനിച്ചത്. അമ്മ അവന് നൽകിയ പേര് ചമൻ എന്നാണ്. ചെറുപ്പത്തിലേ മാനസിക വൈകല്യം പ്രകടിപ്പിച്ചിരുന്ന ചമനെ 2009-ൽ കാണാതായി. ഫെബ്രുവരിയിൽ ക
ലക്‌നൗ: മതത്തിന്റെ പേരിൽ രാജ്യത്ത് ഏറ്റവും കൂടുതൽ കലാപങ്ങളും സംഘർഷങ്ങളും ഉണ്ടാകുന്ന സംസ്ഥാനമാണ് ഉത്തർപ്രദേശ്. എന്നാൽ, മനുഷ്യൻ മതങ്ങൾക്കു മേലെയാണെന്നതിന്റെ ഉദാഹരണവും വരുന്നത് അവിടെനിന്നാണ്. ഒരേസമയം ഹിന്ദുവായും മുസ്ലീമായും ജീവിച്ച 24-കാരനായ യുവാവിന്റെ ശവസംസ്‌കാരച്ചടങ്ങുകളിലും ഇരുമതങ്ങളും ഒരുമിച്ചു.
ഹിന്ദു ആചാരരീതിയിൽ ഘോഷയാത്രയോടെ ശ്മശാനത്തിലേക്ക് എത്തിച്ച മൃതദേഹം മുസ്ലിം ആചാരപ്രകാരം സംസ്‌കരിച്ചു. ഭഗവത്ഗീതയിലെയും ഖുറാനിലെയും സൂക്തങ്ങൾ അന്ത്യയാത്രയ്ക്ക് അകമ്പടിയേകി. ഉത്തർപ്രദേശിലെ മൊറാദാബാദിലാണ് മതസഹിഷ്ണുതയുടെ ഊ ഉത്തമോദാഹരണം. കട്ഘർ മേഖലയിലെ ഗ്രാമവാസികളുടെ ജീവിതത്തിൽ അലിഞ്ഞുചേർന്ന ജീവിതമായിരുന്നു ഈ 24-കാരന്റേത്. മാനസിക വൈകല്യമുണ്ടായിരുന്ന അവനെ അവിടുത്തുകാർ അകമഴിഞ്ഞ് സ്‌നേഹിച്ചു. നാട്ടുകാരെ സഹായിച്ച് അവനും അവരോടൊപ്പം ചേർന്നു.
ജ്വാല സെയ്‌നിയുടെ രണ്ടാമത്തെമകനായാണ് അവൻ ജനിച്ചത്. അമ്മ അവന് നൽകിയ പേര് ചമൻ എന്നാണ്. ചെറുപ്പത്തിലേ മാനസിക വൈകല്യം പ്രകടിപ്പിച്ചിരുന്ന ചമനെ 2009-ൽ കാണാതായി. ഫെബ്രുവരിയിൽ കാണാതായ ചമനെ അക്കൊല്ലം ഡിസംബറിൽ ഒരു മുസ്ലിം പള്ളിക്കടുത്തുവെച്ച് ജ്വാല കണ്ടെത്തി. മകനെ കൂട്ടിക്കൊണ്ടുപോകാൻ അവർ ശ്രമിച്ചപ്പോൽ അതുതടഞ്ഞുകൊണ്ട് സുബൻ അലം എന്ന മുസ്ലിം രംഗത്തെത്തി. ഇത് ചമനല്ലെന്നും തന്റെ സഹോദരൻ റിസ്വാൻ അലമാണെന്നും അയാൾ വാദിച്ചു.
രണ്ടുകുടുംബങ്ങളും അടുത്തുള്ള പൊലീസ് സ്‌റ്റേഷനെ സമീപിച്ചു. ചമനാണോ റിസ്വാനാണോ എന്ന് തെളിയിക്കാനുള്ള രേഖകൾ രണ്ട് കുടുംബങ്ങളുടെയും പക്കലുണ്ടായിരുന്നില്ല. ഇതോടെ പൊലീസും കുഴങ്ങി. ഒടുവിൽ രണ്ടുകുടുബങ്ങൾക്കും അവനിൽ അവകാശമുണ്ടെന്ന ഒത്തുതീർപ്പിൽ പൊലീസ് അവരെ മടക്കിയയച്ചു. അതോടെ, ചമനായി ഹിന്ദുക്കൾക്കിടയിലും റിസ്വാനായി മുസ്ലീങ്ങൾക്കിടയിലും അവൻ വളർന്നു.
രണ്ട് സമൂഹങ്ങളിലും അവന് സ്വാതന്ത്ര്യമുണ്ടായിരുന്നു. ചിലപ്പോൾ ജ്വാലയ്‌ക്കൊപ്പവും ചിലപ്പോൽ സുബനൊപ്പവും അവൻ കഴിഞ്ഞു. സുബന്റെ മക്കൾക്ക് അവൻ റിസ്വാൻ അമ്മാവനായി. തുടക്കത്തിൽ ഇതംഗീകരിക്കാൻ ജ്വാലയ്ക്ക് തെല്ല് മടിയുണ്ടായിരുന്നെങ്കിലും പിന്നീടത് ഇല്ലാതായി. പതുക്കെ രണ്ട് കുടുംബങ്ങളും അടുത്തു. അവർ ഒരു കൂട്ടുകുടുംബം പോലെയായി. പരസ്പരം ഭക്ഷണം പങ്കുവെക്കാനും ഉത്സവങ്ങൾ ഒരുമിച്ചാഘോഷിക്കാനും തുടങ്ങി.
അടുത്തിടെ റിസ്വാന് അസുഖമായപ്പോൾ ഇരുകുടുംബങ്ങളും അവന്റെ കിടയ്ക്കക്ക് അരികിൽ കാത്തുനിന്നു. ബറേലിയിലെ ആശുപത്രിയിൽ ബുധനാഴ്ച അവൻ മരിച്ചപ്പോൾ അത് ആ നാടിന്റെ നൊമ്പരമായി മാറി. ശവസംസ്‌കാരച്ചടങ്ങുകളിലേക്ക് കടന്നതോടെ മതം ഒരു പ്രശ്‌നമായി തലപൊക്കി. ആർക്കാണ് അന്തിമ ചടങ്ങുകൾ നടത്താനുള്ള അവകാശമെന്നായി തർക്കം. ഹിന്ദുക്കൾ മൃതദേഹം കത്തിക്കണമെന്നും മുസ്ലീങ്ങൾ അതടക്കം ചെയ്യണമെന്നും അഭിപ്രായപ്പെട്ടു.
ഇതോടെ, പ്രശ്‌നം പൊലീസിലെത്തി. പൊലീസാണ് ഹിന്ദു ശ്മശാനത്ത് മൃതദേഹം മറവ് ചെയ്യുകയെന്ന ഒത്തുതീർപ്പ് മുന്നോട്ടുവെച്ചത്. ഒടുവിൽ അത് ഇരുവിഭാഗവും അംഗീകരിച്ചു. ശ്മാശാനക്കമ്മറ്റി ഒരു തുണ്ട് ഭൂമി ചമനായി നൽകി. അവിടെ റിസ്വാനെ മുസ്ലീങ്ങൾ അടക്കം ചെയ്തു. മതമെന്താണെന്നോ അതിലെ വ്യത്യാസങ്ങളെന്താണെന്നോ ജീവിതത്തിലൊരിക്കലും മനസ്സിലാക്കിയിട്ടില്ലാത്ത അവന്, ഇരുമതങ്ങളും ഒരുമിച്ച് യാത്രയയപ്പ് നൽകി.