- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മഹാസമർപ്പണത്തിന്റെ അനശ്വര സ്മരണ; യേശുക്രിസ്തു ഒരുക്കിയ അന്ത്യഅത്താഴത്തിന്റെ ഓർമയിൽ ലോകമെമ്പാടുമുള്ള ക്രൈസ്തവർക്ക് ഇന്ന് പെസഹാ വ്യാഴം
മനുഷ്യരാശിയുടെ നിത്യരക്ഷയ്ക്കും ലോകപാപത്തിന്റെ പരിഹാരത്തിനുമായുള്ള കുരിശുമരണത്തിനു മുന്നോടിയായി ശിഷ്യർക്കായി യേശുക്രിസ്തു ഒരുക്കിയ അന്ത്യഅത്താഴത്തിന്റെ ഓർമയിൽ ലോകമെമ്പാടുമുള്ള ക്രൈസ്തവർ ഇന്നു പെസഹാ ആചരിക്കുന്നു. യേശുദേവൻ ശിഷ്യന്മാരോടൊപ്പം അവസാനത്തെ അത്താഴം കഴിക്കുകയും ശിഷ്യരുടെ കാലുകൾ കഴുകി ഉദാത്ത മാതൃകയാവുകയും ചെയ്ത പെസഹാ വ്യാഴവും കാൽവരിക്കുന്നിലെ കുരിശുമരണത്തെ ഓർമിപ്പിക്കുന്ന ദുഃഖവെള്ളിയുടെയും ഓർമദിനങ്ങൾ. തുടർന്ന് തൊട്ടടുത്ത ഞായറാഴ്ച ക്രിസ്തുവിന്റെ ഉയർത്തെഴുന്നേൽപ്പും പുണ്യദിനമായി ആചരിക്കുന്നു. ശിഷ്യന്മാരുടെ കാലുകൾ കഴുകി യേശു വിനയത്തിന്റെ മാതൃക ലോകത്തിനു പകർന്നു നൽകിയതിന്റെ ഓർമയിലാണ് ലോകമെമ്പാടുമുള്ള ക്രൈസ്തവർ പെസഹാ വ്യാഴം ആചരിക്കുന്നത്. ഇതിന്റെ ഭാഗമായി ഇന്നു പള്ളികളിൽ പ്രത്യേക തിരുക്കർമങ്ങൾക്കൊപ്പം കാൽകഴുകൽ ശുശ്രൂഷയും വൈകിട്ട് ഭവനങ്ങളിൽ പുളിപ്പില്ലാത്ത അപ്പം മുറിക്കൽ ശുശ്രൂഷയും നടക്കും. ചില പള്ളികളിൽ പെസഹാ ശുശ്രൂഷകൾ ഇന്നലെ വൈകിട്ട് നടന്നു. പീഡാനുഭവ വാരം തീവ്രതയിലേക്കു കടക്കുന്ന ദിവസം
മനുഷ്യരാശിയുടെ നിത്യരക്ഷയ്ക്കും ലോകപാപത്തിന്റെ പരിഹാരത്തിനുമായുള്ള കുരിശുമരണത്തിനു മുന്നോടിയായി ശിഷ്യർക്കായി യേശുക്രിസ്തു ഒരുക്കിയ അന്ത്യഅത്താഴത്തിന്റെ ഓർമയിൽ ലോകമെമ്പാടുമുള്ള ക്രൈസ്തവർ ഇന്നു പെസഹാ ആചരിക്കുന്നു.
യേശുദേവൻ ശിഷ്യന്മാരോടൊപ്പം അവസാനത്തെ അത്താഴം കഴിക്കുകയും ശിഷ്യരുടെ കാലുകൾ കഴുകി ഉദാത്ത മാതൃകയാവുകയും ചെയ്ത പെസഹാ വ്യാഴവും കാൽവരിക്കുന്നിലെ കുരിശുമരണത്തെ ഓർമിപ്പിക്കുന്ന ദുഃഖവെള്ളിയുടെയും ഓർമദിനങ്ങൾ. തുടർന്ന് തൊട്ടടുത്ത ഞായറാഴ്ച ക്രിസ്തുവിന്റെ ഉയർത്തെഴുന്നേൽപ്പും പുണ്യദിനമായി ആചരിക്കുന്നു.
ശിഷ്യന്മാരുടെ കാലുകൾ കഴുകി യേശു വിനയത്തിന്റെ മാതൃക ലോകത്തിനു പകർന്നു നൽകിയതിന്റെ ഓർമയിലാണ് ലോകമെമ്പാടുമുള്ള ക്രൈസ്തവർ പെസഹാ വ്യാഴം ആചരിക്കുന്നത്. ഇതിന്റെ ഭാഗമായി ഇന്നു പള്ളികളിൽ പ്രത്യേക തിരുക്കർമങ്ങൾക്കൊപ്പം കാൽകഴുകൽ ശുശ്രൂഷയും വൈകിട്ട് ഭവനങ്ങളിൽ പുളിപ്പില്ലാത്ത അപ്പം മുറിക്കൽ ശുശ്രൂഷയും നടക്കും.
ചില പള്ളികളിൽ പെസഹാ ശുശ്രൂഷകൾ ഇന്നലെ വൈകിട്ട് നടന്നു. പീഡാനുഭവ വാരം തീവ്രതയിലേക്കു കടക്കുന്ന ദിവസം കൂടിയാണിന്ന്. നാളെ ദുഃഖവെള്ളിയാഴ്ച ആചരണത്തിന്റെ ഭാഗമായി പള്ളികളിൽ പ്രത്യേക ശുശ്രൂഷകൾ രാവിലെ ആരംഭിക്കും.
കത്തോലിക്കാ പള്ളികളിൽ പീഡാനുഭവ വായന, നഗരി കാണിക്കൽ, കുരിശിന്റെ വഴി എന്നിവ നടക്കും.