- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ആം ആദ്മി എംഎൽഎമാരുടെ പേരിൽ ആര് കേസ് കൊടുത്താലും അപ്പോൾ ഡൽഹി പൊലീസ് കേസെടുക്കും; ഇതുവരെ കേസിൽ കുടുങ്ങിയതും അറസ്റ്റിലായതും ഇരുപതോളം എംഎൽഎമാർ; ഒന്നുപോലും തെളിയിക്കാനാവാതിരുന്നിട്ടും വീണ്ടും കേസും അറസ്റ്റും; ജനകീയ സർക്കാരിനോടുള്ള കേന്ദ്രത്തിന്റെ പകവീട്ടൽ തീരുന്നില്ല
ഭരണകക്ഷിയായിരുന്ന കോൺഗ്രസ്സിനെയും ഭരണം പ്രതീക്ഷിച്ചെത്തിയ ബിജെപിയെയും മൃഗീയ ഭൂരിപക്ഷത്തിൽ പരാജയപ്പെടുത്തി അധികാരത്തിലേറിയതാണ് അരവിന്ദ് കെജരീവാളിന്റെ നേതൃത്വത്തിലുള്ള ഡൽഹിയിലെ ആം ആദ്മി സർക്കാർ. ജനങ്ങൾക്ക് ഉപകാരപ്പെടുന്ന തരത്തിലുള്ള തീരുമാനങ്ങളുമായി സർക്കാർ മുന്നോട്ടുപോകുമ്പോൾ, അതിനെ ഏതുവിധേനയും പരാജയപ്പെടുത്താനാണ് കേന്ദ്രസർക്കാരിന്റെ ശ്രമം. തങ്ങളുടെ നിയന്ത്രണത്തിലുള്ള ഡൽഹി പൊലീസാണ് ഇക്കാര്യത്തിൽ കേന്ദ്രസർക്കാരിന്റെ പ്രധാന ആയുധം. ആംആദ്മി എൽഎഎമാർക്കെതിരെ കേസെടുക്കുകയും അവരെ അറസ്റ്റ് ചെയ്യുകയുമാണ് ഡൽഹി പൊലീസിന്റെ ഇഷ്ടവിനോദമെന്നുതോന്നും. ഇതുവരെ ഇരുപതോളം എംഎൽമാർക്കെതിരെയാണ് പൊലീസ് കേസെടുത്തത്. വനിതാ ശിശുക്ഷേമ വകുപ്പിൽ പ്രവർത്തിക്കുന്ന ഉദ്യോഗസ്ഥയോട് അപമര്യാദയായി പെരുമാറിയെന്നാരോപിച്ച് നാരായൺ ദത്ത് ശർമ എന്ന എംഎൽഎയ്‌ക്കെതിരേ കേസെടുത്തതാണ് ഏറ്റുവുമൊടുവിലത്തെ സംഭവം. മാർച്ച് 17-ന് ഫോണിലൂടെ തന്നോട് എംഎൽഎ അപമര്യാദയായി പെരുമാറിയെന്നാണ് വനിതാ ഓഫീസറുടെ പരാതിയിൽ പറയുന്നത്. കഴിഞ്ഞവർഷം ഒരു അസിസ്റ്റന്റ് എൻജ
ഭരണകക്ഷിയായിരുന്ന കോൺഗ്രസ്സിനെയും ഭരണം പ്രതീക്ഷിച്ചെത്തിയ ബിജെപിയെയും മൃഗീയ ഭൂരിപക്ഷത്തിൽ പരാജയപ്പെടുത്തി അധികാരത്തിലേറിയതാണ് അരവിന്ദ് കെജരീവാളിന്റെ നേതൃത്വത്തിലുള്ള ഡൽഹിയിലെ ആം ആദ്മി സർക്കാർ. ജനങ്ങൾക്ക് ഉപകാരപ്പെടുന്ന തരത്തിലുള്ള തീരുമാനങ്ങളുമായി സർക്കാർ മുന്നോട്ടുപോകുമ്പോൾ, അതിനെ ഏതുവിധേനയും പരാജയപ്പെടുത്താനാണ് കേന്ദ്രസർക്കാരിന്റെ ശ്രമം. തങ്ങളുടെ നിയന്ത്രണത്തിലുള്ള ഡൽഹി പൊലീസാണ് ഇക്കാര്യത്തിൽ കേന്ദ്രസർക്കാരിന്റെ പ്രധാന ആയുധം.
ആംആദ്മി എൽഎഎമാർക്കെതിരെ കേസെടുക്കുകയും അവരെ അറസ്റ്റ് ചെയ്യുകയുമാണ് ഡൽഹി പൊലീസിന്റെ ഇഷ്ടവിനോദമെന്നുതോന്നും. ഇതുവരെ ഇരുപതോളം എംഎൽമാർക്കെതിരെയാണ് പൊലീസ് കേസെടുത്തത്. വനിതാ ശിശുക്ഷേമ വകുപ്പിൽ പ്രവർത്തിക്കുന്ന ഉദ്യോഗസ്ഥയോട് അപമര്യാദയായി പെരുമാറിയെന്നാരോപിച്ച് നാരായൺ ദത്ത് ശർമ എന്ന എംഎൽഎയ്‌ക്കെതിരേ കേസെടുത്തതാണ് ഏറ്റുവുമൊടുവിലത്തെ സംഭവം.
മാർച്ച് 17-ന് ഫോണിലൂടെ തന്നോട് എംഎൽഎ അപമര്യാദയായി പെരുമാറിയെന്നാണ് വനിതാ ഓഫീസറുടെ പരാതിയിൽ പറയുന്നത്. കഴിഞ്ഞവർഷം ഒരു അസിസ്റ്റന്റ് എൻജിനീയറെ കൈകാര്യം ചെയ്‌തെന്ന പരാതിയിലും എംഎൽഎയ്‌ക്കെതിരെ പൊലീസ് കേസെടുത്തിരുന്നു. അടുത്തിടെ ഡൽഹി നിയമസഭയിലെ പ്രതിപക്ഷ നേതാവ് വിജേന്ദർ ഗുപ്തയെ ആക്രമിച്ചെന്ന പരാതിയിൽ നാല് എംഎൽഎമാർക്കെതിരേ പൊലീസ് കേസെടുത്തിരുന്നു. ജർനൈൽ സിങ്, അഖിലേഷ് ത്രിപാഠി, ജിതേന്ദർ തോമാർ, സഞ്ജീവ് ഝാ എന്നീ എഎപി എംഎൽഎഎമാർക്കെതിരേയാണ് കെസുത്തത്.
മുഖ്യമന്ത്രി അരവിന്ദ് കെജരീവാളിന്റെ വസതിയിൽവെച്ച് തൊഴിലാളികളുമായി ചേർന്ന് ഇവർ വിജേന്ദർ ഗുപ്തയെയും രണ്ട് വനിതാ മേയർമാരെയും മർദിച്ചുവെന്നായിരുന്നു പരാതി. ഡൽഹി ബിജെപി ജനറൽ സെക്രട്ടറി രവീന്ദർ ഗുപ്ത സിവിൽ ലെയ്ൻസ് പൊലീസ് സ്‌റ്റേഷനിൽ നൽകിയ പരാതിയെത്തുടർന്നാണ് കേസെടുത്തത്. ബിജെപി നേതാക്കൾ മുഖ്യമന്ത്രിയെ സന്ദർശിക്കാനെത്തിയപ്പോഴായിരുന്നു സംഭവമെന്നും പരാതിയിൽ പറയുന്നു.
ബിജെപി ഭരിക്കുന്ന ഡൽഹി നോർത്തിന്റെയും ഡൽഹി ഈസ്റ്റിന്റെയും മേയർമാരായ പ്രീതി അഗർവാൾ, നീന ഭഗത് എന്നിവരെയാണ് മർദിച്ചതെന്നാണ് പരാതി. ജനുവരി 30-നായിരുന്നു സംഭവം. എംഎൽഎമാരെ ഉടൻതന്നെ അറസ്റ്റ് ചെയ്യണമെന്നും ബിജെപി സംസ്ഥാന നേതൃത്വം ആവശ്യപ്പെട്ടിരുന്നു.
ഡൽഹി പൊലീസ് ആം ആദ്മി പാർട്ടി ജനപ്രതിനിധികളോട് ശത്രുതാപരമായാണ് പെരുമാറുന്നതെന്ന ആരോപണം നിലവിലുണ്ട്. ആര് പരാതികൊടുത്താലും ജനപ്രതിനിധികൾക്കെതിരെ കേസെടുക്കുകയും അറസ്റ്റ് ചെയ്യുകയുമാണ് പൊലീസിന്റെ രീതി. എന്നാൽ ഈ കേസുകൾ കോടതിയിലെത്തുമ്പോൾ തെളിവ് ഹാജരാക്കാനാകാതെ പൊലീസ് തന്നെ കഷ്ടപ്പെടുന്നതാണ് പലപ്പോഴും സംഭവിച്ചിട്ടുള്ളത്. ഇരുപതോളം എംഎൽഎമാർക്കെതിരേയാണ് ഇതുവരെ ഡൽഹി പൊലീസ് കേസെടുത്തിട്ടുള്ളത്. പല കേസുകളിലും ഒടുവിൽ കോടതിയിൽനിന്ന് പൊലീസിന് കടുത്ത വിമർശനം നേരിടേണ്ടിവരികയും ചെയ്തിട്ടുണ്ട്.



