- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അമേരിക്കയിലേയും പാശ്ചാത്യ ലോകത്തെയും നഗരങ്ങൾ ക്ഷയിക്കുമ്പോൾ ഏഷ്യയിലെയും ആഫ്രിക്കയിലെയും നഗരങ്ങൾ അതിവേഗം വളരുന്നു; ലോകത്തെ ഏറ്റവും വേഗത്തിൽ വളരുന്ന നഗരങ്ങളുടെ പട്ടികയിൽ മലപ്പുറവും കണ്ണൂരും; ലോക ജനസംഖ്യ കുതിച്ചുയരുമ്പോൾ അപൂർവമായ ഒരു റിപ്പോർട്ട്
തിരുവനന്തപുരം: ലോകത്തെ ഇന്നത്തെ അതിവേഗം വളരുന്ന സാമ്പത്തിക ശക്തിയായി ഇന്ത്യ മാറിയിട്ട് കുറച്ചു കാലമായി. യൂറോപ്പിന്റെയും അമേരിക്കയുടെയും സാമ്പത്തിക വളർച്ചയും നഗരവളർച്ചയും ഏതാണ്ട് മന്ദീഭവിച്ച മട്ടാണ്. എണ്ണയുടെ കരുത്തിൽ വളർന്ന ഗൾഫ് നാടുകളുടെ വളർച്ചയും ഇന്ന് പിന്നോട്ടാണ്. യൂറോപ്പിലെയും അമേരിക്കയിലെയും നഗരങ്ങൾ ക്ഷയിക്കുമ്പോൾ ഏഷ്യൻ- ആഫ്രിക്കൻ നഗരങ്ങൾ കുതിക്കുന്നു എന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. ബെർലിൻ കേന്ദ്രീകൃതമായ ഒരു മാർക്കറ്റിങ് വെബ്‌സൈറ്റാണ് യുഎൻ ഡാറ്റകളുടെ അടിസ്ഥാനത്തിൽ ഇത്തരമൊരു ലിസ്റ്റ് പ്രസിദ്ധീകരിച്ചത്. അതിവേഗം വളരുന്ന നഗരങ്ങളുടെ പട്ടികയിൽ കേരളത്തിൽ നിന്നും മലപ്പുറവും കണ്ണൂരും ഇടംപിടിച്ചു. ഇന്ത്യയിൽ നിന്നും കൂടുതൽ നഗരങ്ങൾ പട്ടികയിൽ ഇടംപിടിച്ചിട്ടുണ്ട്. ജനസംഖ്യാ അനുപാതികമായി വളർച്ച നേടുന്ന നഗരമെന്ന നിലയിലാണ് കണ്ണൂരും മലപ്പുറവും ഈ ലിസ്റ്റിൽ ഇടംപിടിച്ചത്. ജനസംഖ്യ വർദ്ധിക്കുന്നതിന് അനുസരിച്ച് ഇവിടെ അടിസ്ഥാന സൗകര്യങ്ങളും വർദ്ധിക്കുന്നു എന്നാണ് ഇത് സംബന്ധിച്ച റിപ്പോർട്ടിൽ പറയുന്നത്.
തിരുവനന്തപുരം: ലോകത്തെ ഇന്നത്തെ അതിവേഗം വളരുന്ന സാമ്പത്തിക ശക്തിയായി ഇന്ത്യ മാറിയിട്ട് കുറച്ചു കാലമായി. യൂറോപ്പിന്റെയും അമേരിക്കയുടെയും സാമ്പത്തിക വളർച്ചയും നഗരവളർച്ചയും ഏതാണ്ട് മന്ദീഭവിച്ച മട്ടാണ്. എണ്ണയുടെ കരുത്തിൽ വളർന്ന ഗൾഫ് നാടുകളുടെ വളർച്ചയും ഇന്ന് പിന്നോട്ടാണ്. യൂറോപ്പിലെയും അമേരിക്കയിലെയും നഗരങ്ങൾ ക്ഷയിക്കുമ്പോൾ ഏഷ്യൻ- ആഫ്രിക്കൻ നഗരങ്ങൾ കുതിക്കുന്നു എന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. ബെർലിൻ കേന്ദ്രീകൃതമായ ഒരു മാർക്കറ്റിങ് വെബ്‌സൈറ്റാണ് യുഎൻ ഡാറ്റകളുടെ അടിസ്ഥാനത്തിൽ ഇത്തരമൊരു ലിസ്റ്റ് പ്രസിദ്ധീകരിച്ചത്.
അതിവേഗം വളരുന്ന നഗരങ്ങളുടെ പട്ടികയിൽ കേരളത്തിൽ നിന്നും മലപ്പുറവും കണ്ണൂരും ഇടംപിടിച്ചു. ഇന്ത്യയിൽ നിന്നും കൂടുതൽ നഗരങ്ങൾ പട്ടികയിൽ ഇടംപിടിച്ചിട്ടുണ്ട്. ജനസംഖ്യാ അനുപാതികമായി വളർച്ച നേടുന്ന നഗരമെന്ന നിലയിലാണ് കണ്ണൂരും മലപ്പുറവും ഈ ലിസ്റ്റിൽ ഇടംപിടിച്ചത്. ജനസംഖ്യ വർദ്ധിക്കുന്നതിന് അനുസരിച്ച് ഇവിടെ അടിസ്ഥാന സൗകര്യങ്ങളും വർദ്ധിക്കുന്നു എന്നാണ് ഇത് സംബന്ധിച്ച റിപ്പോർട്ടിൽ പറയുന്നത്.
ആഫ്രിക്കൻ നഗരങ്ങളും സാമ്പത്തികമായി കുതിപ്പിന്റെ പാതിലാണ്. ജനസംഖ്യ വളരുന്നതിന് അനുസരിച്ചു തന്നെ നഗരങ്ങളും വളരുകയാണ്. നൈജീരിയൻ നഗരങ്ങളാണ് അതിവേഗം വളരുന്ന നഗരങ്ങളുടെ കൂട്ടത്തിൽ അമേരിക്കൻ നഗരങ്ങളെയും കടത്തിവെട്ടിയത്. ജനസംഖ്യാ വർദ്ധനവ് നഗര കേന്ദ്രീകൃതമാകുമ്പോഴാണ് ഏഷ്യൻ- ആഫ്രിക്കൻ നഗരങ്ങൾ അതിവേഗം വളരുന്നത്. ചൈനീസ് നഗരങ്ങളാണ് അതിവേഗം വളരുന്ന നഗരങ്ങളുടെ പട്ടികയിൽ മുന്നിലുള്ളത്. സുക്വിയാൻ എന്ന ചൈനീസ് നഗരം എല്ലാ വർഷവും ആറ് ശതമാനം വളർച്ച നേടുന്ന നഗരങ്ങളുടെ പട്ടികയിൽ ഇടംപിടിച്ചതാണ്. ഈ വളർച്ച ലണ്ടൻ നഗരത്തേക്കാൾ ആറ് മടങ്ങ് കൂടുതലും ന്യയോർക്കിനേക്കാൾ 20 മടങ്ങുമാണെന്നതാണ് പ്രത്യേകത.
ആഫ്രിക്കൻ നഗരങ്ങൾ മൊത്തത്തിൽ കുതിപ്പു നടത്തുകാണ്. നൈജീരിയൻ തലസ്ഥാനമായ അബൂജ ലോകത്തിൽ ഏറ്റവും വേഗത്തിൽ വളരുന്ന നഗരങ്ങളുടെ കൂട്ടത്തിലാണ്. ഏഴ് ശതമാനമാണ് ഇവിടുത്തെ വളർച്ചാ നിരക്ക്. വൻ നഗരങ്ങളേക്കാൾ മീഡിയം നഗരങ്ങളിൽ താമസിക്കാനാണ് ജനങ്ങൾ ആഗ്രഹിക്കുന്നതെന്നാണ് ലഭിക്കുന്ന വിവരം. ആഫ്രിക്കൻ- ഏഷ്യൻ നഗരങ്ങളുമായി തട്ടിച്ചു നോക്കുമ്പോൾ യൂറോപ്പ്യൻ നഗരങ്ങൾ നെഗറ്റീവ് വളർച്ചയിലേക്ക് പോലും പോയിട്ടുണ്ട്.
ലാറ്റിൽ അമേരിക്കൻ നഗരങ്ങളും വളർച്ച കുറഞ്ഞ നിലയിലേക്ക് പോയിക്കഴിഞ്ഞു. 2030തോടെ ലോക ജനസംഖ്യയിൽ 27 ശതമാനം ചെറു നഗരങ്ങളിൽ താമസിക്കുന്നവരാകും എന്നാണ് യുഎൻ ഡാറ്റയെ അധികരിച്ചുള്ള റിപ്പോർട്ടിൽ പറയുന്നത്. അതിവേഗം വളരുന്ന ലോക നഗരങ്ങളുടെ കൂട്ടത്തിൽ ഇന്ത്യയിൽ നിന്നും ഗസ്സിയാബാദാണ് മുമ്പിൽ. സൂറത്ത്, ഫരിദാബാദ്, നാസിക്, പട്‌ന, ജയ്പൂർ, ഡൽഹി, പൂന, ഇൻഡോർ തുടങ്ങിയ നഗരങ്ങളും പട്ടികയിൽ ഇടംപിടിച്ചിട്ടുണ്ട്.
അതേസമയം ഘാനയാണ് വളർച്ചയിൽ വേഗത്തിൽ മുന്നേറുന്ന മറ്റൊരു ആഫ്രിക്കൻ രാജ്യം. 2018ൽ 8.3 മുതൽ 8.9 വരെയാണ് ആഫ്രിക്കൻ രാജ്യത്തിന്റെ ആഭ്യന്തര ഉത്പാദനം കണക്കാക്കപ്പെടുന്നത്. ഡിസംബർ പകുതി വരെയുള്ള കണക്ക് പ്രകാരം ഇന്ത്യയ്ക്ക് 7.2 ശതമാനം ആഭ്യന്തര വളർച്ചയാണ് ഉള്ളത്. 2018-19 കാലയളവിൽ 7.3 ശതമാനത്തിന്റെ വളർച്ചയും ലോകബാങ്ക് പ്രവചിക്കുന്നു. കൂടാതെ 2019-20 കാലയളവിൽ 7.5 ആയിരിക്കും ആഭ്യന്തര വളർച്ച.
നിരവധി മേഖലകളിലാണ് ഘാന ഇന്ത്യയുടെ വളർച്ചയ്ക്ക് മുകളിൽ എത്തിയിരിക്കുന്നത്. രാജ്യത്തിന്റെ എണ്ണ ഉത്പാദനത്തിൽ ഏറെ വളർച്ച കൈവരിച്ചതായി നിരീക്ഷകർ വ്യക്തമാക്കുന്നു. എണ്ണസമ്പത്ത് ഏറെയുള്ള രാജ്യം കൊക്കൊ ഉത്പാദനത്തിലും ഏറെ മുമ്പിലാണ്. ഇത് ആഭ്യന്തര വളർച്ചയെ കാര്യമായി സഹായിക്കുന്നുണ്ട്.
സമ്പദ്‌വ്യവസ്ഥയുടെ നിലയ്ക്കാതെയുള്ള വളർച്ച കാരണം തന്നെ ആഗോളതലത്തിലുള്ള നിക്ഷേപകരുടെ ഇഷ്ടപ്പെട്ട രാജ്യമായും ഘാന മാറുകയാണ്. എണ്ണ ഉത്പാദനത്തിൽ നിന്നും കിട്ടുന്ന വരുമാനത്തിന്റെ നല്ലൊരു പങ്കും രാജ്യത്തിന്റെ വിദ്യാഭ്യാസം, കൃഷി, നിർമ്മാണം തുടങ്ങിയ മേഖലകലിൽ നിക്ഷേപിക്കുകയാണ് ചെയ്യുന്നത്.