- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഏകാധിപതികൾ കൈകോർക്കുമ്പോൾ ലോകം എങ്ങനെ ആശങ്കപ്പെടാതിരിക്കും? തുർക്കി പ്രസിഡന്റും വ്‌ളാദിമിർ പുട്ടിനുമായുള്ള കൂടിക്കാഴ്ചയിൽ ആശങ്കപ്പെട്ട് യൂറോപ്പ്; മനുഷ്യവംശത്തിന്റെ അവസാന യുദ്ധത്തിന് സമയമായെന്ന് മുന്നറിയിപ്പ്
ബീജിങ്: ഉത്തരകൊറിയൻ നേതാവ് കിം ജോങ് ഉൻ, റഷ്യൻ പ്രസിഡന്റ് വ്‌ളാദിമിർ പുട്ടിൻ, ചൈനീസ് പരമാധ്യക്ഷൻ ഷി ജിൻപിങ് തുടങ്ങിയ ഭരണാധികാരികളെ ലോകം ആശങ്കയോടെ കാണുന്നത് അവരുടെ ഏകാധിപത്യ പ്രവണതകൾകൊണ്ടാണ്. ആ പട്ടികയിൽ ഒപ്പം നിൽക്കുന്ന മറ്റൊരു രാഷ്ട്രത്തലവനാണ് തുർക്കിയുടെ പ്രസിഡന്റ് റീസെപ്പ് തായ്യിപ്പ് എർഡോഗൻ. കഴിഞ്ഞദിവസം എർഡോഗനും വ്‌ളാദിമിർ പുട്ടിനുമായി നടത്തിയ കൂടിക്കാഴ്ചയെ ലോകം ആശങ്കയോടെ കാണുന്നതും രണ്ട് ഏകാധിപതികൾ തമ്മിലുള്ള കൂടിക്കാഴ്ചയെന്ന നിലയ്ക്കാണ്. തുർക്കി രാജ്യത്തെ ആദ്യ ന്യൂക്ലിയർ പവർ പ്ലാന്റിന്റെ നിർമ്മാണം ആരംഭിച്ചതിന്റെ പശ്ചാത്തലത്തിലായിരുന്നു എർഡോഗൻ-പുട്ടിൻ കൂടിക്കാഴ്ച. ഇതും ആശങ്ക വർധിപ്പിക്കുന്നുണ്ട്. അങ്കാറയിൽ നടന് കൂടിക്കാഴ്ചയിൽ ഇരുനേതാക്കളുംചേർന്ന് അക്കുയു പവർ സറ്റേഷനിലെ തൊഴിലാളികളെ വീഡിയോയിലൂടെ അഭിസംബോധന ചെയ്യുകയും ചെയ്തു. 20 ബില്യൺ ഡോളർ ചെലവിട്ടാണ് റഷ്യൻ സഹായത്തോടെ തുർക്കി ആദ്യ ആണവ പ്ലാന്റ് നിർമ്മിക്കുന്നത്. റഷ്യൻ പ്രസിഡന്റായി വീണ്ടും ചുമതലയേറ്റശേഷം പുട്ടിൻ നടത്തുന്ന ആദ്യ വിദേശ സന്ദർശ
ബീജിങ്: ഉത്തരകൊറിയൻ നേതാവ് കിം ജോങ് ഉൻ, റഷ്യൻ പ്രസിഡന്റ് വ്‌ളാദിമിർ പുട്ടിൻ, ചൈനീസ് പരമാധ്യക്ഷൻ ഷി ജിൻപിങ് തുടങ്ങിയ ഭരണാധികാരികളെ ലോകം ആശങ്കയോടെ കാണുന്നത് അവരുടെ ഏകാധിപത്യ പ്രവണതകൾകൊണ്ടാണ്. ആ പട്ടികയിൽ ഒപ്പം നിൽക്കുന്ന മറ്റൊരു രാഷ്ട്രത്തലവനാണ് തുർക്കിയുടെ പ്രസിഡന്റ് റീസെപ്പ് തായ്യിപ്പ് എർഡോഗൻ. കഴിഞ്ഞദിവസം എർഡോഗനും വ്‌ളാദിമിർ പുട്ടിനുമായി നടത്തിയ കൂടിക്കാഴ്ചയെ ലോകം ആശങ്കയോടെ കാണുന്നതും രണ്ട് ഏകാധിപതികൾ തമ്മിലുള്ള കൂടിക്കാഴ്ചയെന്ന നിലയ്ക്കാണ്.
തുർക്കി രാജ്യത്തെ ആദ്യ ന്യൂക്ലിയർ പവർ പ്ലാന്റിന്റെ നിർമ്മാണം ആരംഭിച്ചതിന്റെ പശ്ചാത്തലത്തിലായിരുന്നു എർഡോഗൻ-പുട്ടിൻ കൂടിക്കാഴ്ച. ഇതും ആശങ്ക വർധിപ്പിക്കുന്നുണ്ട്. അങ്കാറയിൽ നടന് കൂടിക്കാഴ്ചയിൽ ഇരുനേതാക്കളുംചേർന്ന് അക്കുയു പവർ സറ്റേഷനിലെ തൊഴിലാളികളെ വീഡിയോയിലൂടെ അഭിസംബോധന ചെയ്യുകയും ചെയ്തു. 20 ബില്യൺ ഡോളർ ചെലവിട്ടാണ് റഷ്യൻ സഹായത്തോടെ തുർക്കി ആദ്യ ആണവ പ്ലാന്റ് നിർമ്മിക്കുന്നത്. റഷ്യൻ പ്രസിഡന്റായി വീണ്ടും ചുമതലയേറ്റശേഷം പുട്ടിൻ നടത്തുന്ന ആദ്യ വിദേശ സന്ദർശനം കൂടിയാണിത്. രണ്ടുദിവസത്തെ സന്ദർശനത്തിനായാണ് അദദ്ദേഹം അങ്കാറയിലെത്തിയത്. സിറിയ വിഷയത്തിൽ ഇറാൻ പ്രസിഡന്റ് ഹാസൻ റൗബാനിയുമായും പുട്ടിൻ കൂടിക്കാഴ്ച നടത്തുന്നുണ്ട്. ഇതിനായി അദ്ദേഹം ടെഹ്‌റാനിലേക്ക് പോകും.
മുൻ ചാരനും മകൾക്കുംനേരെ ബ്രിട്ടനിൽ നടന്ന രാസായുധ പ്രയോഗത്തിന്റെ പശ്ചാത്തലത്തിൽ അമേരിക്കയും യൂറോപ്യൻ രാജ്യങ്ങളും റഷ്യക്കതിരേ കടുത്ത നടപടികളുമായി മുന്നോട്ടുപോകുന്നതിനിടെയാണ് പുട്ടിന്റെ തുർക്കി സന്ദർശനമെന്നത് ശ്രദ്ധേയമാണ്. ബ്രിട്ടനും അമേരിക്കയുമൊക്കെ റഷ്യയുമായുള്ള നയതന്ത്രബന്ധം ഏറെക്കുറി അവസാനിപ്പിച്ച മട്ടിലാണ്. എന്നാൽ, ഇതൊന്നും റഷ്യയെ ബാധിക്കുന്നില്ലെന്ന് വ്യക്തമാക്കുന്നതാണ് അമേരിക്കൻ വിരുദ്ധ ശക്തികളുമായുള്ള ബാന്ധവത്തിലൂടെ പുട്ടിൻ വ്യക്തമാക്കുന്നത്.
തുർക്കി നാറ്റോയിൽ അംഗമാണെങ്കിലും സമീപകാലത്തായി റഷ്യയോടാണ് ചായ്‌വ് പ്രകടിപ്പിക്കുന്നത്. യൂറോപ്യൻ യൂണിയനിൽ അംഗത്വം നേടാനുള്ള ശ്രമങ്ങൾ വിജയിക്കാത്തതും റഷ്യയോട് കൂറുപുലർത്താൻ തുർക്കിയെ പ്രേരിപ്പിച്ചു. കഴിഞ്ഞവർഷം എർഡോഗനും പുട്ടിനും തമ്മിൽക്കണ്ടത് എട്ടുതവണയാണ്. നിരന്തരം ഫോണിലൂടെയും ഇരുനേതാക്കളും ബന്ധം പുലർത്തുന്നുണ്ട്. ഇരുരാജ്യങ്ങളുമായി എല്ലാ മേഖലയിലയിലുമുള്ള സഹകരണം ശക്തിപ്പെടുത്താൻ കഴിഞ്ഞദിവസത്തെ സന്ദർശനത്തിലും ഇരുനേതാക്കളും തീരുമാനിച്ചു.
റഷ്യയും അമേരിക്കൻ നേതൃത്വത്തിൽ പാശ്ചാത്യ രാജ്യങ്ങളും ഇരുചേരികളിലായി നിലയുറപ്പിച്ചതോടെ, ലോകം മറ്റൊരു മഹായുദ്ധത്തിലേക്ക് നീങ്ങിക്കൊണ്ടിരിക്കുകയാണെന്ന വിലയിരുത്തലുമായി മുൻ റഷ്യൻ സൈനിക മേധാവി എവ്ജനി ബുഷിൻസ്‌കി പറഞ്ഞു. ബ്രിട്ടനിൽ മുൻചാരൻ സെർജി സ്‌ക്രിപാലിനും മകൾ യൂലിയക്കും നേരെ നടന്ന രാസായുധ പ്രയോഗത്തെത്തുടർന്ന് യൂറോപ്യൻ യൂണിയനിലെ മിക്ക രാജ്യങ്ങളും അമേരിക്കയും റഷ്യൻ നയതന്ത്ര പ്രതിനിധികളെ പുറത്താക്കിയിരുന്നു. റഷ്യയും ഇതേ രാജ്യങ്ങളുടെ നയതന്ത്ര പ്രതിനിധികളെ പുറത്താക്കി തിരിച്ചടിക്കുകുയം ചെയ്തു.
ശീതയുദ്ധത്തെക്കാൾ കലുഷിതമായ അവസ്ഥയിലാണ് ഇപ്പോഴെന്ന് ബുഷിൻസ്‌കി പറഞ്ഞു. ഇനിയൊരു യുദ്ധമുണ്ടായാൽ അത് മനുഷ്യരാശിയുടെ അന്ത്യം കുറിക്കുന്ന അന്തിമ യുദ്ധമായിരിക്കുമെന്നും ബിബിസി റേഡിയോക്ക് നൽകിയ അഭിമുഖത്തിൽ അദ്ദേഹം അഭിപ്രായപ്പെട്ടു. സാലിസ്‌ബറിയിൽ സ്‌ക്രിപാലിനുനേർക്കുണ്ടായ ആക്രമണത്തിനുശേഷം രൂപപ്പെട്ട സംഘർഷം അത്തരമൊരു സാധ്യത ആസന്നമാക്കിയിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. റഷ്യൻ സൈന്യത്തിൽനിന്ന് ലെഫ്റ്റനന്റ് ജനറലായി 2009-ലാണ് ബുഷിൻസ്‌കി വിരമിച്ചത്.