- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഉറങ്ങിക്കിടന്ന ഭാര്യയെ വെട്ടിക്കൊന്നത് വർഷങ്ങളായുള്ള സംശയ രോഗം മൂത്തപ്പോൾ; സംശയത്തിന്റെ പേരിൽ പിതാവ് കുടുംബത്തിൽ കലഹം പതിവാക്കിയിരുന്നെന്ന് വ്യക്തമാക്കി മക്കളും: പുലർച്ചെ രണ്ടിന് പാപ്പച്ചൻ ഉറങ്ങിക്കിടന്ന ഭാര്യയെ വെട്ടിക്കൊന്നത് യാതൊരു പ്രകോപനവും കൂടാതെ: തലയ്ക്ക് വെട്ടേറ്റ ചെറുമകൻ ഇപ്പോഴും ആശുപത്രിയിൽ തന്നെ
കോട്ടയം: കോട്ടയത്ത് വയോധികൻ ഭാര്യയെ വാക്കത്തി ഉപയോഗിച്ച് വെട്ടിക്കൊന്നത് സംശയത്തിന്റെ പേരിൽ. ഭർത്താവ് മാത്യു ദേവസ്യ (പാപ്പച്ചൻ 70) യ്ക്ക് വർഷങ്ങളായി ഭാര്യ മേരി (67) യെ സംശയമായിരുന്നു. ഈ സംശയമാണ് കൊലപാതകത്തിൽ അവസാനിച്ചത്. സംശയം മൂത്ത ഇയാൾ പുലർച്ചെ രണ്ടുമണിക്കാണ് ഭാര്യയെ വാക്കത്തിക്ക് വെട്ടി തുണ്ടമാക്കിയത്. ഇരുവരും തമ്മിൽ കുടുംബത്തിൽ കലഹം പതിവായിരുന്നെന്ന് ഇവരുടെ മക്കളും പൊലീസിനോട് പറഞ്ഞു. 30 വർഷമായി രാജമുടിയിൽ താമസമാക്കിയിരുന്ന മാത്യു ഇടയ്ക്കിടെ കുടുംബവുമായി വഴക്കിട്ട് മാസങ്ങളോളം മാറിത്താമസിച്ചിട്ടുമുണ്ട്. അതേസമയം സംഭഴത്തിൽ പരുക്കേറ്റ മേരിയുടെ ചെറുമകൻ ഇപ്പോഴും ആശുപത്രിയിൽ തന്നെ തുടരുകയാണ്. തലയ്ക്ക് വെട്ടേറ്റ കുട്ടിയുടെ തലയോട്ടിയിലും മുറിവേറ്റിരുന്നു. എന്നാൽ കുട്ടിയുടെ പരിക്ക് ഗുരുതരമല്ലെന്ന് ആശുപത്രി അധികൃതർ അറിയിച്ചു. തലയ്ക്ക് ആറു തുന്നലുണ്ട്. മെഡിക്കൽ കോളജ് ന്യൂറോ സർജറി വിഭാഗത്തിലാണു കുട്ടിയിപ്പോൾ. കൊല്ലപ്പെട്ട മേരിക്കൊപ്പം ഉറങ്ങിക്കിടക്കുകയായിരുന്നു റിച്ചാർഡ്. പാപ്പച്ചൻ മേരിയെ തലങ്ങും
കോട്ടയം: കോട്ടയത്ത് വയോധികൻ ഭാര്യയെ വാക്കത്തി ഉപയോഗിച്ച് വെട്ടിക്കൊന്നത് സംശയത്തിന്റെ പേരിൽ. ഭർത്താവ് മാത്യു ദേവസ്യ (പാപ്പച്ചൻ 70) യ്ക്ക് വർഷങ്ങളായി ഭാര്യ മേരി (67) യെ സംശയമായിരുന്നു. ഈ സംശയമാണ് കൊലപാതകത്തിൽ അവസാനിച്ചത്. സംശയം മൂത്ത ഇയാൾ പുലർച്ചെ രണ്ടുമണിക്കാണ് ഭാര്യയെ വാക്കത്തിക്ക് വെട്ടി തുണ്ടമാക്കിയത്.
ഇരുവരും തമ്മിൽ കുടുംബത്തിൽ കലഹം പതിവായിരുന്നെന്ന് ഇവരുടെ മക്കളും പൊലീസിനോട് പറഞ്ഞു. 30 വർഷമായി രാജമുടിയിൽ താമസമാക്കിയിരുന്ന മാത്യു ഇടയ്ക്കിടെ കുടുംബവുമായി വഴക്കിട്ട് മാസങ്ങളോളം മാറിത്താമസിച്ചിട്ടുമുണ്ട്. അതേസമയം സംഭഴത്തിൽ പരുക്കേറ്റ മേരിയുടെ ചെറുമകൻ ഇപ്പോഴും ആശുപത്രിയിൽ തന്നെ തുടരുകയാണ്. തലയ്ക്ക് വെട്ടേറ്റ കുട്ടിയുടെ തലയോട്ടിയിലും മുറിവേറ്റിരുന്നു. എന്നാൽ കുട്ടിയുടെ പരിക്ക് ഗുരുതരമല്ലെന്ന് ആശുപത്രി അധികൃതർ അറിയിച്ചു. തലയ്ക്ക് ആറു തുന്നലുണ്ട്. മെഡിക്കൽ കോളജ് ന്യൂറോ സർജറി വിഭാഗത്തിലാണു കുട്ടിയിപ്പോൾ.
കൊല്ലപ്പെട്ട മേരിക്കൊപ്പം ഉറങ്ങിക്കിടക്കുകയായിരുന്നു റിച്ചാർഡ്. പാപ്പച്ചൻ മേരിയെ തലങ്ങും വിലങ്ങും വെട്ടുന്നതിനിടെ കുട്ടിയുടെ തലയ്ക്കും വെട്ടേൽക്കുക ആയിരുന്നു. മാത്യുവും മേരിയും റിച്ചഡും ഒരേ മുറിയിലെ രണ്ടു കട്ടിലുകളിലായാണു കിടന്നിരുന്നത്. പുലർച്ചെ പ്രത്യേകിച്ച് ഒരു പ്രകോപനവുമില്ലാതെ അടുക്കളയിൽ നിന്നു വാക്കത്തി എടുത്ത് കിടപ്പുമുറിയിൽ ചെറുമകനൊപ്പം ഉറങ്ങുകയായിരുന്ന മേരിയെ തലങ്ങും വിലങ്ങും വെട്ടുകയായിരുന്നുവെന്നു പൊലീസ് പറഞ്ഞു.
സംഭവസമയത്ത് വീട്ടിലുണ്ടായിരുന്ന മരുമകൻ സജി ജോസഫ് ആണു വിവരം ഏറ്റുമാനൂർ പൊലീസിൽ അറിയിച്ചത്. ഈ ഭാഗത്ത് പട്രോളിങ് നടത്തുകയായിരുന്ന പൊലീസ് സംഘം മേരിയെ ഉടൻ മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ചപ്പോഴേക്കും മരണം സംഭവിച്ചു.
മൂന്നാമത്തെ മകൾ ജോയ്‌സ് കോട്ടയത്ത് ജോലി ചെയ്യുന്നതിനുള്ള സൗകര്യം കണക്കിലെടുത്താണ് രണ്ടു മാസം മുൻപ് പൂവത്തുംമൂട്ടിൽ വീട് വാടകയ്‌ക്കെടുത്ത് താമസം തുടങ്ങിയത്. ജോയ്‌സിന്റെ ഭർത്താവാണു സജി. വിദേശത്തു ജോലി ചെയ്യുന്ന സജി രണ്ടാഴ്ച മുൻപാണു നാട്ടിലെത്തിയത്.
ഉടൻ തിരിച്ചുപോകുന്നതിനാൽ മക്കളെ നോക്കുന്നതിനും കൂട്ടിനും വേണ്ടിയാണ് ജോയ്‌സ് മാതാപിതാക്കളെ ഇവിടേക്ക് കൊണ്ടുവന്നത്. ജോയ്‌സും ഭർത്താവ് സജിയും ഇവരുടെ ഇളയ മകൻ എഡ്വിനും ഒരു മുറിയിലും മേരിയും ചെറുമകൻ റിച്ചഡും മറ്റൊരു മുറിയിലുമാണ് ഇന്നലെ ഉറങ്ങിയത്. മേരിയുടെ സംസ്‌കാരം നടത്തി. മറ്റു മക്കൾ: ജസ്റ്റിൻ, ജിഷ, ജോയൽ.
കോട്ടയം ഡിവൈഎസ്‌പി സഖറിയ മാത്യു, ഏറ്റുമാനൂർ എസ്എച്ച്ഒ എ.ജെ. തോമസ്, എസ്‌ഐ കെ.ആർ. പ്രശാന്ത്, എഎസ്‌ഐ ജയകുമാർ, സിപിഒമാരായ സാജുലാൽ, പ്രമോദ്, ജേക്കബ്, സജീഷ് എന്നിവരടങ്ങിയ സംഘമാണു പ്രതിയെ അറസ്റ്റു ചെയ്തത്. ആലപ്പുഴയിൽ നിന്നുള്ള ഫൊറൻസിക് സംഘവും സ്ഥലത്തെത്തി തെളിവെടുപ്പു നടത്തി.