- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഖത്തറിനെ ഒറ്റപ്പെടുത്താൻ ഏതറ്റംവരെയും പോകാനുറച്ച് സൗദി; അതിർത്തിയിൽ കൂറ്റൻ കനാൽ നിർമ്മിച്ച് ഖത്തറിനെ ദ്വീപാക്കി മാറ്റാൻ ആലോചന; ഖത്തർ അതിർത്തിയിൽ ന്യൂക്ലിയർ മാലിന്യങ്ങൾ നിക്ഷേപിച്ചും സൈനിക താവളങ്ങൾ സ്ഥാപിച്ചും ശ്വാസംമുട്ടിക്കും; ഖത്തർ-സൗദി ബന്ധം വഷളായതോടെ ഗൾഫിൽ അസമാധാനത്തിന്റെ നാളുകൾക്ക് തുടക്കം
ദോഹ: ഖത്തറിനെ 'കുളംതോണ്ടാ'ൻ ഏതറ്റംവരെയും പോകുമെന്ന ഉറച്ച ശപഥത്തിലാണ് സൗദി അറേബ്യ. അതിർത്തിയിൽ, പടുകൂറ്റൻ കനാലുകൾ നിർമ്മിച്ച് ഖത്തറിന് കരമാർഗം പുറംലോകവുമായുള്ള ബന്ധം ഇല്ലാതാക്കാനുള്ള ആലോചനയിലാണിപ്പോൾ സൗദി. മാത്രമല്ല, ആ മേഖലയിൽ സൈനിക താവളങ്ങൾ സ്ഥാപിച്ചും ന്യൂക്ലിയർ മാലിന്യങ്ങൾ നിക്ഷേപിച്ചും ഖത്തറിനെ ശ്വാസം മുട്ടിക്കാനും സൗദി ഒരുമ്പെട്ടേക്കുമെന്നുമാണ് ഔദ്യോഗിക മാധ്യമങ്ങൾ നൽകുന്ന സൂചന. സൗദിയുടെ നേതൃത്വത്തിൽ ഗൾഫ് രാജ്യങ്ങളൊന്നടങ്കം ഖത്തറുമായുള്ള ബന്ധം കഴിഞ്ഞവർഷം വിഛേദിച്ചിരുന്നു. ഭീകരർക്ക് ഖത്തർ സൈനിക-സാമ്പത്തിക സഹായം നൽക്ുന്നുവെന്നാരോപിച്ചായിരുന്നു ഇത്. പലവട്ടം ഒത്തുതീർപ്പ് ചർച്ചകൾ നടന്നെങ്കിലും ഇനിയും ഖത്തറിനെ ഗൾഫ് കൂട്ടായ്മയിൽ ഉൾ്‌പ്പെടുത്താൻ സൗദി തയ്യാറായിട്ടില്ല. പത്തുമാസമായി തുടരുന്ന സൗദി-ഖത്തർ തർക്കം കൂടുതൽ രൂക്ഷമാകുന്നുവെന്ന സൂചനയാണ് പുതിയ നീക്കങ്ങൾ നൽകുന്നത്. അതിർത്തിയിൽ കനാലുകൾ നിർമ്മിക്കുന്നതുൾപ്പെടെയുള്ള കാര്യങ്ങൾക്ക് സൗദി ഭരണകൂടം ഇതുവരെ ഔദ്യോഗിക അംഗീകാരം നൽകിയിട്ടില്ല. ഖത്തറിനെ
ദോഹ: ഖത്തറിനെ 'കുളംതോണ്ടാ'ൻ ഏതറ്റംവരെയും പോകുമെന്ന ഉറച്ച ശപഥത്തിലാണ് സൗദി അറേബ്യ. അതിർത്തിയിൽ, പടുകൂറ്റൻ കനാലുകൾ നിർമ്മിച്ച് ഖത്തറിന് കരമാർഗം പുറംലോകവുമായുള്ള ബന്ധം ഇല്ലാതാക്കാനുള്ള ആലോചനയിലാണിപ്പോൾ സൗദി. മാത്രമല്ല, ആ മേഖലയിൽ സൈനിക താവളങ്ങൾ സ്ഥാപിച്ചും ന്യൂക്ലിയർ മാലിന്യങ്ങൾ നിക്ഷേപിച്ചും ഖത്തറിനെ ശ്വാസം മുട്ടിക്കാനും സൗദി ഒരുമ്പെട്ടേക്കുമെന്നുമാണ് ഔദ്യോഗിക മാധ്യമങ്ങൾ നൽകുന്ന സൂചന.
സൗദിയുടെ നേതൃത്വത്തിൽ ഗൾഫ് രാജ്യങ്ങളൊന്നടങ്കം ഖത്തറുമായുള്ള ബന്ധം കഴിഞ്ഞവർഷം വിഛേദിച്ചിരുന്നു. ഭീകരർക്ക് ഖത്തർ സൈനിക-സാമ്പത്തിക സഹായം നൽക്ുന്നുവെന്നാരോപിച്ചായിരുന്നു ഇത്. പലവട്ടം ഒത്തുതീർപ്പ് ചർച്ചകൾ നടന്നെങ്കിലും ഇനിയും ഖത്തറിനെ ഗൾഫ് കൂട്ടായ്മയിൽ ഉൾ്‌പ്പെടുത്താൻ സൗദി തയ്യാറായിട്ടില്ല. പത്തുമാസമായി തുടരുന്ന സൗദി-ഖത്തർ തർക്കം കൂടുതൽ രൂക്ഷമാകുന്നുവെന്ന സൂചനയാണ് പുതിയ നീക്കങ്ങൾ നൽകുന്നത്.
അതിർത്തിയിൽ കനാലുകൾ നിർമ്മിക്കുന്നതുൾപ്പെടെയുള്ള കാര്യങ്ങൾക്ക് സൗദി ഭരണകൂടം ഇതുവരെ ഔദ്യോഗിക അംഗീകാരം നൽകിയിട്ടില്ല. ഖത്തറിനെ ബഹിഷ്‌കരിക്കാൻ സൗദിക്കൊപ്പം നിന്ന യുഎഇ, ബ്ഹ്‌റൈൻ, ഈജിപ്ത് തുടങ്ങിയ രാജ്യങ്ങളുടെ അംഗീകാരംകൂടി ഇതിന് വേണ്ടിവരും. ഇറാനുമായുള്ള ഖത്തറിന്റെ അടുപ്പമാണ് സൗദിയെ പ്രകോപിപ്പിക്കുന്നതെന്ന് വ്യക്തമാണ്. എന്നാൽ, ഭീകരപ്രസ്ഥാനങ്ങളുമായി തങ്ങൾക്ക് ബന്ധമില്ലെന്ന് ഖത്തർ പലകുറി വ്യക്തമാക്കിയിട്ടുണ്ട്.
ഒമ്പതുകമ്പനികൾ അടങ്ങിയ സൗദി നിക്ഷേപക കൺസോർഷ്യത്തിന്റെ നേതൃത്വത്തിൽ നടപ്പാക്കാനുദ്ദേശിക്കുന്ന ടൂറിസം പദ്ധതി ഔദ്യോഗിക അംഗീകാരത്തിനായി സമർപ്പിച്ചിരിക്കുകയാണ്. അനുമതി ലഭിച്ചാൽ ഒരുവർഷത്തിനുള്ളിൽ പദ്ധതി പൂർത്തിയാക്കും. സൗദി അറേബ്യയുടെ കിഴക്കൻ തീരത്ത് ഖത്തർ അതിർത്തിയിലാണ് 200 മീറ്റർ വീതിയിലുള്ള കനാൽ പരിഗണിക്കുന്നത്. സൗദിഫഖത്തർ അതിർത്തി കവാടമായ സൽവ മുതൽ അതിർത്തി അവസാനിക്കുന്ന ഖൗർ അൽ ഉദൈദ് വരെ 60 കിലോമീറ്ററിലാണ് കനാൽ കുഴിക്കുക. 15 മുതൽ 20 മീറ്റർ വരെ ആഴത്തിൽ നിർമ്മിക്കുന്ന കനാൽ വഴി കണ്ടെയ്‌നർ, യാത്ര കപ്പലുകൾ ഉൾപ്പെടെ എല്ലാത്തരം നാവികയാനങ്ങൾക്കും സഞ്ചരിക്കാനാകും.
മൊത്തം 280 കോടി റിയാൽ ചെലവാണ് പ്രതീക്ഷിക്കുന്നത്. ഭാവിയിൽ വൻ ടൂറിസം വികസനത്തിന് കളം തെളിയുന്ന ഈ 60 കിലോമീറ്ററിലെ ഏക തടസം ഖത്തർ അതിർത്തിയിലെ മരുഭൂമി മേഖലയാണ്. ഈ 60 കിലോമീറ്ററിലും കനാൽ വരുന്നതോടെ ഖത്തർ ഒരു പൂർണ ദ്വീപാകും. പദ്ധതിക്ക് അനുമതി ലഭിച്ചാൽ അതിർത്തി മേഖല പൂർണമായും 'മിലിറ്ററി സോൺ' ആക്കി മാറ്റും. കനാൽ വശങ്ങളിൽ വൻകിട റിസോർട്ടുകൾ ഉയരും. സൗദിയുടെ പടിഞ്ഞാറൻ കരയിൽ ചെങ്കടലിൽ തുടങ്ങാനിരിക്കുന്ന 'നിയോം' ഉൾപ്പെടെ കൂറ്റൻ പദ്ധതികളുടെ ചുവടുപിടിച്ചാണ് അറേബ്യൻ ഉൾക്കടലിലെ ഈ കനാൽ പദ്ധതിയും തയാറാക്കിയിരിക്കുന്നത്.
അമേരിക്ക സന്ദർശിക്കുന്ന ഖത്തർ അമീർ ഷെയ്ഖ് തമീം ബിൻ ഹമദ് അൽതാനി പ്രശ്‌നത്തിൽ അമേരിക്കയുടെ ഇടപെടൽ അഭ്യർത്ഥിച്ചിട്ടുണ്ട്. സൗദിയും അമേരിക്കയുമായുള്ള ബന്ധം ഇക്കാര്യത്തിൽ നിർണായകമാകുമെന്നാണ് ഖത്തറിന്റെ വിലയിരുത്തൽ. അമേരിക്കൻ പ്രതിരോധ സെക്രട്ടറി ജിം മാറ്റിസുമായി കൂടിക്കാഴ്ച നടത്തിയ അമീർ, പ്രസിഡന്റ് ഡൊണാൾഡ് ട്രംപിനെയും കാണുന്നുണ്ട്. സൗദിയെ അനുനയിപ്പിക്കാൻ അമേരിക്കയുടെ ഇടപെടലാണ് ഖത്തർ ആഗ്രഹിക്കുന്നത്.
സൗദിയിലെ രണ്ട് ഔദ്യോഗിക മാധ്യമങ്ങളാണ് ഖത്തർ അതിർത്തിയിൽ വരുത്താൻ പോകുന്ന മാറ്റങ്ങളെക്കുറിച്ച് തിങ്കളാഴ്ച സമാനമായ റിപ്പോർട്ടുകൾ നൽകിയത്. സബ്ഖ്, അൽ-റിയാദ് എന്നീ മാധ്യമങ്ങളിൽവന്ന വാർത്തകളനുസരിച്ച്, ഖത്തറുമായുള്ള അതിർത്തി പ്രദേശത്തിന്റെ ഒരുഭാഗം സൈനിക താവളമാക്കാനാണ് ഉദ്ദേശിക്കുന്നത്. മറ്റൊരു ഭാഗം ന്യൂക്ലിയർ മാലിന്യങ്ങൾ തള്ളാനുള്ള മേഖലയുമാക്കും. യു.എ.ഇയും ഖത്തറിനോട് ചേർന്നുള്ള ഭാഗത്ത് ന്യൂക്ലിയർ വേസ്റ്റുകൾ നിക്ഷേപിക്കാനുള്ള പ്ലാന്റ് തുറക്കാൻ പദ്ധതിയിടുന്നതായും റിപ്പോർട്ടിലുണ്ട്.