- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
യുദ്ധം ഭയന്ന് കുവൈറ്റ് എയർലൈൻസ് വിമാനങ്ങൾ റദ്ദുചെയ്തു; റിയാദ് നഗരംവരെയെത്തിയ മൂന്ന് മിസൈലുകൾ നിർവീര്യമാക്കി സൗദി; 24 മണിക്കൂറിനകം റഷ്യ യുദ്ധം ചെയ്യുമെന്ന് പ്രവചിച്ച് ചിലർ; ലോകം അതീവ സംഘർഷത്തിലേക്ക്
ലണ്ടൻ: സിറിയക്കുമേൽ മിസൈൽ വർഷവുമായി അമേരിക്കയുടെ നേതതൃത്വത്തിലുള്ള പാശ്ചാത്യ ശക്തികളും പ്രതിരോധിക്കാൻ റഷ്യയും ഏതുനിമിഷവും യുദ്ധം തുടങ്ങിയേക്കുമെന്ന ആശങ്ക ശക്തമാകുന്നതിനിടെ, മേഖലയിലൂടെയുള്ള വ്യോമഗതാഗതത്തിനും നിയന്ത്രണം വരുന്നു. യൂറോപ്പിലെ പ്രധാന എയർ ട്രാഫിക് കൺട്രോൾ ഏജൻസിയായ യൂറോ കൺട്രോൾ ഇതുസംബന്ധിച്ച് വിമാനക്കമ്പനികൾക്ക് മുന്നറിയിപ്പ് നൽകി. ഈസ്റ്റേൺ മെഡിറ്ററേനിയലിലൂടെ പറക്കുന്നത് കരുതലോടെവേണമെന്നും സിറിയക്കുമേൽ ആക്രമണമുണ്ടായേക്കുമെന്നുമാണ് മുന്നറിയിപ്പ്. സിറിയക്കുമേൽ വ്യോമപാത ഉപയോഗിക്കുന്നത് യൂറോപ്യൻ വിമാനങ്ങളും കുവൈറ്റ് എയർലൈൻസും ഒഴിവാക്കി. ഇന്നുമുതൽ ഇനിയൊരു അറിയിപ്പുണ്ടാകുന്നതുവരെ ബെയ്‌റൂട്ടിലേക്കുള്ള വിമാനങ്ങൾ നിർത്തിവെക്കുന്നതായാണ് കുവൈറ്റ് എയർലൈൻസ് അറിയിച്ചിട്ടുള്ളത്. സിറിയയിലേക്കുള്ള മിസൈലുകൾ വർഷിക്കുന്നതിന് ലെബനൻ ആകാശം ഉപയോഗിച്ചേക്കുമെന്നും വിമാനങ്ങൾ പറക്കുന്നത് അപകടകരമായേക്കുമെന്ന സൈപ്രസിന്റെ മുന്നറിയിപ്പിനെത്തുടർന്നാണ് ഈ നീക്കമെന്ന് കുവൈറ്റ്് എയർലൈൻസിന്റെ അറിിപ്പിൽ പറയുന്നു.
ലണ്ടൻ: സിറിയക്കുമേൽ മിസൈൽ വർഷവുമായി അമേരിക്കയുടെ നേതതൃത്വത്തിലുള്ള പാശ്ചാത്യ ശക്തികളും പ്രതിരോധിക്കാൻ റഷ്യയും ഏതുനിമിഷവും യുദ്ധം തുടങ്ങിയേക്കുമെന്ന ആശങ്ക ശക്തമാകുന്നതിനിടെ, മേഖലയിലൂടെയുള്ള വ്യോമഗതാഗതത്തിനും നിയന്ത്രണം വരുന്നു. യൂറോപ്പിലെ പ്രധാന എയർ ട്രാഫിക് കൺട്രോൾ ഏജൻസിയായ യൂറോ കൺട്രോൾ ഇതുസംബന്ധിച്ച് വിമാനക്കമ്പനികൾക്ക് മുന്നറിയിപ്പ് നൽകി. ഈസ്റ്റേൺ മെഡിറ്ററേനിയലിലൂടെ പറക്കുന്നത് കരുതലോടെവേണമെന്നും സിറിയക്കുമേൽ ആക്രമണമുണ്ടായേക്കുമെന്നുമാണ് മുന്നറിയിപ്പ്. സിറിയക്കുമേൽ വ്യോമപാത ഉപയോഗിക്കുന്നത് യൂറോപ്യൻ വിമാനങ്ങളും കുവൈറ്റ് എയർലൈൻസും ഒഴിവാക്കി.
ഇന്നുമുതൽ ഇനിയൊരു അറിയിപ്പുണ്ടാകുന്നതുവരെ ബെയ്‌റൂട്ടിലേക്കുള്ള വിമാനങ്ങൾ നിർത്തിവെക്കുന്നതായാണ് കുവൈറ്റ് എയർലൈൻസ് അറിയിച്ചിട്ടുള്ളത്. സിറിയയിലേക്കുള്ള മിസൈലുകൾ വർഷിക്കുന്നതിന് ലെബനൻ ആകാശം ഉപയോഗിച്ചേക്കുമെന്നും വിമാനങ്ങൾ പറക്കുന്നത് അപകടകരമായേക്കുമെന്ന സൈപ്രസിന്റെ മുന്നറിയിപ്പിനെത്തുടർന്നാണ് ഈ നീക്കമെന്ന് കുവൈറ്റ്് എയർലൈൻസിന്റെ അറിിപ്പിൽ പറയുന്നു. മേഖലയിലെ വ്യോമപാതയിലൂടെ ഏതുനിമിഷവും മിസൈലുകൾ പറക്കാമെന്നും യാത്രാവിമാനങ്ങൾപോലും ആക്രമിക്കപ്പെട്ടേക്കാമെന്നുമാണ് മുന്നറിയിപ്പ്.
ദൗമയിൽ കഴിഞ്ഞയാഴ്ചയുണ്ടായ രാസായുധ പ്രയോഗത്തെത്തുടർന്നാണ് അമേരിക്കയും ബ്രിട്ടനും ഫ്രാൻസും സിറിയയ്‌ക്കെതിരെ ആക്രമണത്തിന് തയ്യാറെടുക്കുന്നത്. അമേരിക്കയിൽ ഉന്നത സൈനിക മേധാവികളും ദേശീയ സുരക്ഷാ ഉപദേഷ്ടാക്കളും പങ്കെടുത്ത യോഗം വൈറ്റ്ഹൗസിൽ നടന്നതും ബ്രിട്ടനിൽ പ്രധാനമന്ത്രി തെരേസ മെയ് ഉന്നത മന്ത്രിതല യോഗം വിളിച്ചതും ഈ പശ്ചാത്തലത്തിലാണ്. ഫ്രാൻസും ആക്രമണം സംബന്ധിച്ച് അന്തിമ തീരുമാനത്തിന് തയ്യാറെടുക്കുകയാണ്.
റഷ്യയുടെ മിസൈൽ പ്രതിരോധസംവിധാനത്തിനെന്നും കണ്ടെത്താൻ കഴിയാത്തത്ര നൂതനവും സ്മാർട്ടുമായ മിസൈലുകൾ വരുന്നുവെന്ന ഭീഷണി അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപുതന്നെ മുന്നോട്ടുവെച്ചതും ആശങ്ക ശക്തമാക്കുന്നു. സ്വന്തം ജനതയെ കൊല്ലുകയും അതാസ്വദിക്കുകയും ചെയ്യുന്ന മൃഗമാണ് സിറിയൻ ഭരണാധികാരി ബാഷർ അൽ ആസാദെന്നും ട്രംപ് ആരോപിച്ചു. ബാഷറിനെ പിന്തുണയ്ക്കരുതെന്ന് റഷ്യയോട് അദ്ദേഹം ആവശ്യപ്പെടുകയും ചെയ്തിട്ടുണ്ട്. എന്നാൽ, ഏതാക്രമണത്തെയും ചെറുക്കുമെന്നും രാസായുധപ്രയോഗമെന്നത് അടിസ്ഥാനമില്ലാത്ത ആരോപണമാണെന്നും റഷ്യ പറയുന്നു.
അതിനിടെ, മേഖലയെ കൂടുതൽ സംഘർഷത്തിലേക്ക് തള്ളിവിട്ടുകൊണ്ട് യെമനിലെ ഹൂത്തി ഭീകരർ സൗദിയെ ലക്ഷ്യമിട്ട് മിസൈൽ ആക്രമണം നടത്തി. റിയാദ് നഗരത്തിനടുത്തെത്തിയ മൂന്ന് മിസൈലുകളെ നശിപ്പിച്ചതായി സൗദി അവകാശപ്പെട്ടു. റിയാദ്, ജിസാൻ, നജ്രാൻ എന്നീ നഗരങ്ങളെയാണ് മിസൈലുകൾ ലക്ഷ്യമിട്ടതെന്ന് ഔദ്യോഗിക മാധ്യമമായ അൽ അറേബ്യ ടിവി റിപ്പോർട്ട് ചെയ്തു. റിയാദിലെ സൗദി പ്രതിരോധ മന്ത്രാലയമായിരുന്നു ഒരു മിസൈൽ ലക്ഷ്യമിട്ടതെന്ന് ഹൂത്തി ഉടമസ്ഥതയിലുള്ള അൻ മാസിരാ ടിവി റിപ്പോർട്ട് ചെയ്തു. സൗദിയിലെ ആരാംകോ എണ്ണപ്പാടവും ലക്ഷ്യമിട്ടിരുന്നതായി ഹൂത്തി ഭീകരർ അവകാശപ്പെട്ടു.
സിറിയക്കുമേൽ ഏതുനിമിഷവും ആക്രമണമുണ്ടായേക്കാമെന്നാണ് ട്രംപിന്റെ ട്വീറ്റുകൾ അർഥമാക്കുന്നതെന്ന് റഷ്യൻ പ്രതിരോധ വിദഗ്ദ്ധർ കണക്കുകൂട്ടുന്നു. മെഡിറ്ററേനിയൻ ലക്ഷ്യമിട്ട് യു.എസ്. പടക്കപ്പലുകൾ നീങ്ങുന്നുണ്ട്. യുഎസ്.എസ്. ഡൊണാൾഡ് കുക്കും അതോടൊപ്പം ചേരുമെന്നാണ് കരുതുന്നത്. വ്യാഴാഴ്ചയോടെ യുദ്ധക്കപ്പലുകൾ മെഡിറ്ററേനിയനി്ൽ എത്തിയാൽ യുദ്ധത്തിന് തുടക്കം കുറിക്കുമെന്നും പ്രതിരോധ രംഗത്ത് വിദഗ്ധനായ റഷ്യൻ മാധ്യമപ്രവർത്തകൻ ഇഗോർ ഷ്ഡനോവ് പറഞ്ഞു.