- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ദുബായ് ഭരണാധികാരി ഷെയ്ഖ് മുഹമ്മദ് ബിൻ റാഷീദ് അൽ മക്തൂമിന്റെ മകൾ ഇപ്പോൾ എവിടെ...? ദുബായിൽ നിന്നും മുങ്ങി ഗോവൻ തീരത്തെത്തി ലൈവിൽ പ്രത്യക്ഷപ്പെട്ട ലാറ്റിഫയെ തടങ്കലിൽ ആക്കിയിരിക്കുന്നുവെന്ന് ആരോപിച്ച് കൂട്ടുകാരിയുടെ പത്രസമ്മേളനം; പ്രത്യേക സേന പിടിച്ച് കൊണ്ട് പോയത് ഇന്ത്യയുടെ സമ്മതത്തോടെ
മുംബൈ: സാധാരണ ജീവിതം നയിക്കുന്നതിനായി ദുബായിൽ നിന്നും പലായനം ചെയ്ത ഷെയ്ഖ ലാറ്റിഫ മക്തൂം എന്ന 33 കാരിയായ രാജകുമാരിയുമായി ബന്ധപ്പെട്ട ദുരൂഹത നിലനിൽക്കുന്നു. ദുബായ് ഭരണാധികാരി ഷെയ്ഖ് മുഹമ്മദ് ബിൻ റാഷീദ് അൽ മക്തൂമിന്റെ മകളാണ് ലാറ്റിഫയെന്ന് വെളിപ്പെട്ടിട്ടുണ്ട്. ദുബായിൽ നിന്നും മുങ്ങി ഗോവൻ തീരത്തെത്തിയ ലാറ്റിഫ ലൈവിൽ പ്രത്യക്ഷപ്പെട്ടിരുന്നു. തുടർന്ന് ദുബായിൽ നിന്നും പ്രത്യേക സേന ഇന്ത്യയിലെത്തി രാജകുമാരിയെ പിടിച്ച് ദുബായിലേക്ക് തന്നെ കൊണ്ട് പോവുകയായിരുന്നുവെന്ന് ആരോപണം ഉയരുന്നുണ്ട്. ഇന്ത്യയുടെ സമ്മതത്തോടെയാണ് യുവതിയെ പിടിച്ച് കൊണ്ടു പോയിരിക്കുന്നതെന്നും വിമർശനം ശക്തമാണ്. തന്റെ കൂട്ടുകാരിയായ ലാറ്റിഫയെ വീട്ട് തടങ്കലിൽ വച്ചിരിക്കുകയാണെന്ന് ആരോപിച്ച് കൂട്ടുകാരിയും ഫിന്നിഷ്‌കാരിയുമായി ടിന ജൗഹിയാനെൻ പത്രസമ്മേളനം വിളിച്ച് രംഗത്തെത്തിയിട്ടുമുണ്ട്. താനും മുൻഫ്രഞ്ച് ചാരൻ ജീൻ പിയറെ ഹെർവും ചേർന്നാണ് ലാറ്റിഫയെ ദുബായിൽ നിന്നും മുങ്ങാൻ സഹായിച്ചിരുന്നതെന്നും ജൗഹിയാനെൻ വെളിപ്പെടുത്തിയിട്ടുണ്ട്. നിലവിൽ പുറംലോകവു
മുംബൈ: സാധാരണ ജീവിതം നയിക്കുന്നതിനായി ദുബായിൽ നിന്നും പലായനം ചെയ്ത ഷെയ്ഖ ലാറ്റിഫ മക്തൂം എന്ന 33 കാരിയായ രാജകുമാരിയുമായി ബന്ധപ്പെട്ട ദുരൂഹത നിലനിൽക്കുന്നു. ദുബായ് ഭരണാധികാരി ഷെയ്ഖ് മുഹമ്മദ് ബിൻ റാഷീദ് അൽ മക്തൂമിന്റെ മകളാണ് ലാറ്റിഫയെന്ന് വെളിപ്പെട്ടിട്ടുണ്ട്. ദുബായിൽ നിന്നും മുങ്ങി ഗോവൻ തീരത്തെത്തിയ ലാറ്റിഫ ലൈവിൽ പ്രത്യക്ഷപ്പെട്ടിരുന്നു. തുടർന്ന് ദുബായിൽ നിന്നും പ്രത്യേക സേന ഇന്ത്യയിലെത്തി രാജകുമാരിയെ പിടിച്ച് ദുബായിലേക്ക് തന്നെ കൊണ്ട് പോവുകയായിരുന്നുവെന്ന് ആരോപണം ഉയരുന്നുണ്ട്.
ഇന്ത്യയുടെ സമ്മതത്തോടെയാണ് യുവതിയെ പിടിച്ച് കൊണ്ടു പോയിരിക്കുന്നതെന്നും വിമർശനം ശക്തമാണ്. തന്റെ കൂട്ടുകാരിയായ ലാറ്റിഫയെ വീട്ട് തടങ്കലിൽ വച്ചിരിക്കുകയാണെന്ന് ആരോപിച്ച് കൂട്ടുകാരിയും ഫിന്നിഷ്‌കാരിയുമായി ടിന ജൗഹിയാനെൻ പത്രസമ്മേളനം വിളിച്ച് രംഗത്തെത്തിയിട്ടുമുണ്ട്. താനും മുൻഫ്രഞ്ച് ചാരൻ ജീൻ പിയറെ ഹെർവും ചേർന്നാണ് ലാറ്റിഫയെ ദുബായിൽ നിന്നും മുങ്ങാൻ സഹായിച്ചിരുന്നതെന്നും ജൗഹിയാനെൻ വെളിപ്പെടുത്തിയിട്ടുണ്ട്. നിലവിൽ പുറംലോകവുമായി ആശയവിനിമയം നടത്താൻ പോലും അനുവദിക്കാത്ത വിധത്തിൽ ലാറ്റിഫയെ വീട്ടുതടങ്കലിൽ വച്ചിരിക്കുകയാണെന്നാണ് കൂട്ടുകാരി ആരോപിക്കുന്നത്.
ലാറ്റിഫ സംസാരിക്കാതിരിക്കാൻ മയക്കുമരുന്ന് കൊടുത്ത് കിടത്തിയതായിരിക്കാമെന്നും അത് ദുബായിൽ പതിവ് അനുവർത്തിക്കുന്ന രീതിയാണെന്നും ജൗഹിയാനെൻ വെളിപ്പെടുത്തുന്നു.ലാറ്റിഫയുടെ സഹോദരിയും ഇതേ പോലെ രക്ഷപ്പെട്ടിരുന്നുവെന്നും എന്നാൽ അവൾക്ക് എന്താണ് സംഭവിച്ചതെന്ന് അറിയാനായിട്ടില്ലെന്നും ഫിന്നിഷ് യുവതി പറയുന്നു. യുഎസ് രജിസ്ട്രേഷനുള്ള ബോട്ടിൽ വച്ചായിരുന്നു ഗോവൻ തീരത്ത് വച്ച് ലാറ്റിഫയെ പിടികൂടിയത്. അതിന് മുമ്പാണ് അവർ ഓൺലൈനിൽ ഒരു വീഡിയോ പോസ്റ്റ്ചെയ്തിരുന്നത്. ഇതിന് മുമ്പ് ദുബായിൽ നിന്നും രക്ഷപ്പെടാൻ ശ്രമിച്ചതിന് തന്നെ മൂന്ന് വർഷം ജയിലിൽ ഇട്ടിരുന്നുവെന്നും ഈ വീഡിയോയിലൂടെ ലാറ്റിഫ വെളിപ്പെടുത്തിയിരുന്നു.
അത്യധികമായ ആഡംബരത്തിലാണ് താൻ ദുബായിൽ ജീവിക്കുന്നതെങ്കിലും ജയിലിന് സമാനമായ ജീവിതമാണിതെന്നും ലാറ്റിഫ പ രിതപിക്കുന്നു. തന്നെ ഡ്രൈവ് ചെയ്യാൻ അനുവദിക്കാറില്ലെന്നും പിതാവിന്റെ കടുത്ത നിയമത്തിന് കീഴിൽ തീരെ സ്വാതന്ത്ര്യമില്ലാതെയാണ് ജീവിക്കുന്നതെന്നും രാജകുമാരി വീഡിയോയിലൂടെ വെളിപ്പെടുത്തിയിരുന്നു. രക്ഷപ്പെടാനുള്ള ശ്രമത്തിന്റെ ഭാഗമായി ഒമാനിൽ നിന്നും ബോട്ടിൽ കയറിയ ലാറ്റിഫ ഇന്ത്യൻ തീരത്തെത്തുകയായിരുന്നു.
തുടർന്ന് ഇന്ത്യയിൽ നിന്നും യുഎസിലേക്ക് പോയി രാഷ്ട്രീയ അഭയം തേടുകയായിരുന്നു ലാറ്റിഫ ലക്ഷ്യമിട്ടിരുന്നത്. ഗോവൻതീരത്ത് നിന്നും 50 മൈൽ അകലെയെത്തിയ ബോട്ടിനെ ഇന്ത്യൻ സ്പെഷ്യൽ ഫോഴ്സ് പിടികൂടുകയായിരുന്നു. ലാറ്റിഫയടക്കം മൂന്ന് പേരായിരുന്നു ബോട്ടിലുണ്ടായിരുന്നത്.