രാധികയും അമ്മയും വളരെ അടുത്ത കൂട്ടുകാരികളായിരുന്നു. ഇന്ത്യൻ കുടുംബത്തിൽ പിറന്ന അമ്മ മകളെ ഇന്ത്യൻ പാരമ്പര്യത്തിൽ തന്നെ വളർത്തി. എന്നാൽ ഇംഗ്ലീഷ് മണ്ണിൽ ജീവിക്കാൻ വേണ്ട എല്ലാ സ്വാതന്ത്ര്യവും കൈമാറി. പരസ്പരം സ്‌നേഹിച്ചും സ്വാതന്ത്ര്യവും നൽകി. എന്നിട്ടും രണ്ടു പേരും തമ്മിൽ ഇപ്പോൾ മുട്ടൻ വഴക്കാണ്. ഒരു കാര്യത്തിലും യോജിക്കുന്നില്ല. മനഃശാസ്ത്രജ്ഞന്റെ സഹായം തേടിയിട്ടു പോലും പരിഹാരമില്ല. എന്തുകൊണ്ടാണ് ഈ ജനറേഷൻ ഗ്യാപ് പ്രശ്നമാകുന്നത് എന്നു പരിശോധിക്കുകയാണ് ഇരുവരും. ഇതു യുകെയിലെ മലയാളി കുടുംബങ്ങൾക്കെല്ലാം ബാധകം ആയതിനാലാണ് ഇവിടെ പരിശോധിക്കുന്നത്.

താനും അമ്മയായ നൈന സൻഖാനിയും(58) വളരെ അടുത്ത ബന്ധമാണ് പുലർത്തുന്നതെങ്കിലും നിലവിൽ അമ്മയോട് മിക്ക കാര്യങ്ങളിലും തനിക്ക് വിയോജിപ്പാണുള്ളതെന്നാണ് രാധികയെന്ന 28കാരി വെളിപ്പെടുത്തുന്നത്. ഒരു പ്രായം വരെ താൻ അമ്മയോട് വളരെ അടുപ്പം കാണിച്ചിരുന്നുവെന്നും തന്റെ റോൾമോഡലായിരുന്നു അമ്മയെന്നും എന്നാൽ ഇപ്പോഴത്തെ അകൽച്ചയ്ക്കും അഭിപ്രായവ്യത്യാസങ്ങൾക്ക് കാരണം ജനറേഷൻ ഗ്യാപ്പാണെന്നാണ് താൻ കരുതുന്നതെന്നും രാധിക വെളിപ്പെടുത്തുന്നു.തന്റെ അമ്മയ്ക്ക് വിവാഹം, ജോലി, രാഷ്ട്രീയം തുടങ്ങിയവയിലെല്ലാം പരമ്പരാഗതമായ കാഴ്ചപ്പാടുകളാണുള്ളതെന്നും പലപ്പോഴും തനിക്ക് അതിനോട് പൂർണമായും യോജിക്കാനാവുന്നില്ലെന്നും രാധിക പറയുന്നു.

തങ്ങൾ തമ്മിൽ മിക്ക കാര്യങ്ങളിലുമുള്ള അഭിപ്രായവ്യത്യാസങ്ങൾ തിരിച്ചറിഞ്ഞതിന് ശേഷമാണ് ഇരുവരും സഹായം തേടി ഒരു സൈക്കോതെറാപ്പിസ്റ്റിന്റെ അടുത്തെത്തിയത്. ആത്മാർത്ഥതയുള്ള അമ്മയെന്ന നിലയിൽ നൈന തന്റെ ആഗ്രഹങ്ങൾക്കാണ് എപ്പോഴും മുൻഗണന നൽകുന്നതെന്നും എന്നാൽ അമ്മയോട് തനിക്ക് ഇപ്പോൾ പല കാര്യങ്ങളിലും യോജിക്കാനാവാത്ത അവസ്ഥയാണുള്ളതെന്നും രാധിക വെളിപ്പെടുത്തുന്നു.തന്നെ അഗാധമായി സ്നേഹിക്കുന്നുണ്ടെങ്കിലും തന്നെ മനസിലാക്കാൻ സാധിക്കുന്നില്ലെന്ന് രണ്ട് മാസം മുമ്പുണ്ടായ ഒരു വഴക്കിന് ശേഷം അമ്മ വേദനയോടെ പറഞ്ഞ കാര്യവും രാധിക ഓർത്തെടുക്കുന്നു.

തങ്ങളുടെ തലമുറയിൽ പെട്ട നിരവധി അമ്മമാരെയും പുത്രിമാരെയും പോലെ തങ്ങൾ തമ്മിൽ കടുത്ത ജനറേഷൻ ഗ്യാപുണ്ടെന്നും രാധികസമ്മതിക്കുന്നു. പുതുതലമുറക്ക് മിക്ക കാര്യങ്ങളിലും തികച്ചും ലിബറലായ ചിന്താഗതിയാണുള്ളതെങ്കിൽ തങ്ങളുടെ അമ്മമാർക്ക് കൂടുതൽ പരമ്പരാഗതമായ കാഴ്ചപ്പാടാണുള്ളതെന്നും ഇവ തമ്മിൽ പൊരുത്തപ്പെടുന്നില്ലെന്നും രാധിക വിശദീകരിക്കുന്നു. നിലവിൽ 50നും 60നും ഇടയിൽ പ്രായമുള്ളവരും ബേബി ബൂമർമാർ എന്നറിയപ്പെടുന്നവരും 20നും 30നും ഇടയിൽ പ്രായമുള്ളവരും മില്ലെനിയൽസ് എന്നറിയപ്പെടുന്നവരുമായ തലമുറകൾക്കിടയിലാണ് ഏറ്റവും കൂടുതൽ വിടവുള്ളതെന്ന് ഗവേഷണങ്ങളിലൂടെ വെളിപ്പട്ടിട്ടുണ്ട്.



തങ്ങളുടെ മുൻതലമുറക്ക് ജോലിസുരക്ഷയും വീട്ടുടമസ്ഥതയും എളുപ്പം ലഭിച്ചിരുന്നുവെന്നാണ് 60 ശതമാനം മില്ലെനിയൽസും വിശ്വസിക്കുന്നത്. തങ്ങളുടെ അജണ്ടകളുമായി എടുത്ത് ചാടുന്നതിന് പകരം പരസ്പരം മനസ് തുറന്ന് കേൾക്കാൻ തയ്യാറാകണമെന്നാണ് സൈക്കോതെറാപ്പിസ്റ്റായ ഡേവിഡ് കെയ്ഗ്ലെ അമ്മയെയും മകളെയും ഉപദേശിച്ചിരിക്കുന്നത്. ഫെമിനിസത്തെക്കുറിച്ച് ചർച്ച ചെയ്യുമ്പോഴാണ് രാധികയും നൈനയും തമ്മിൽ ഏറ്റവും കൂടുൽ ഏറ്റ് മുട്ടലുണ്ടാകുന്നതെന്ന് അദ്ദേഹം തന്റെ വിശകലനത്തിലൂടെ വിശദീകരിച്ചിട്ടുണ്ട്. രാധികയ്ക്ക് തന്റെ സ്വകാര്യ ജീവിതത്തെക്കുറിച്ച് കൂട്ടുകാരികളുമായി മനസ് തുറന്ന് പങ്ക് വയ്ക്കാൻ സാധിക്കുമ്പോൾ നൈനയ്ക്ക് ഇത്തരത്തിൽ തന്റെ കുടുംബക്കാരോട് മാത്രമേ ഇത്തരത്തിൽ മനസ് തുറക്കാനാവുന്നുള്ളുവെന്നും അദ്ദേഹം കണ്ടെത്തിയിരുന്നു.

മിഡ്ലാൻഡ്സിലെ ഇന്ത്യന്മാതാപിതാക്കൾക്കൊപ്പം വളർന്ന നൈന കുടുംബബന്ധങ്ങളിലും മറ്റും വളരെ പരമ്പരാഗതമായ കാഴ്ചപ്പാടാണ് പുലർത്തുന്നത്. എന്നാൽ ലണ്ടനിലെ വിവിധ സംസ്‌കാരങ്ങൾ നിറഞ്ഞ അന്തരീക്ഷത്തിൽ ജനിച്ച് വളർന്ന രാധികയ്ക്ക് ഇവയോട് പലപ്പോഴും യോജിക്കാനാവാത്തതാണ് പ്രശ്നങ്ങളുടെ അടിസ്ഥാന കാരണമെന്നും സൈക്കോ തെറാപിസ്റ്റ് കണ്ടെത്തിയിരുന്നു.ഇരുവരുടെയും മാനസിക സമ്മർദവും പിടിവാശികളും ഇല്ലാതാക്കാനായി ഡേവിഡ് അവരോട് ദിവസവും മെഡിറ്റേഷൻ നിർവഹിക്കാനും നിർദേശിച്ചിരുന്നു. ഇത്തരത്തിലുള്ള മെഡിറ്റേഷന് ശേഷം ഇരുവർക്കും അതിന്റെ ഗുണം അനുഭവിക്കാനായെന്നാണ് രാധിക വെളിപ്പെടുത്തുന്നത്. തുടർന്ന് തങ്ങൾ വാദപ്രതിവാദങ്ങൾ നിർത്തിയില്ലെങ്കിലും അത് ശാന്തമായി നിർവഹിക്കാനാവുന്നുണ്ടെന്നും രാധിക പറയുന്നു. മെഡിറ്റേഷൻ തുടങ്ങി മൂന്നാം ദിവസം തങ്ങളുടെ ബന്ധം മെച്ചപ്പെട്ടിരുന്നുവെന്നും ഇരുവരും വെളിപ്പെടുത്തുന്നു.