വത്തിക്കാൻ: കൊല്ലം ലത്തീൻ രൂപതയുടെ പുതിയ ബിഷപ്പ് ആയി മോൺ. പോൾ ആന്റണി മുല്ലശേരി നിയമിതനായി. ഇതുസംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം വത്തിക്കാനിൽ നടന്നു. നിലവിൽ രുപത വികാരി ജനറാൾ, ജൂഡീഷ്യൽ വികാരി, ഫാത്തിമ ഷ്രൈൻ റെക്ടർ എന്നീ നിലകളിൽ സേവനം അനുഷ്ഠിച്ചുവരികയാണ്. നിലവിലെ ബിഷപ്പ് സ്റ്റാലിൻ റോമൻ വിരമിക്കുന്ന ഒഴിവിലേക്കാണ് മോൺ. പോൾ മുല്ലശേരി നിയമിതനാകുന്നത്.

മോൺസിഞ്ഞോർ പോൾ ആന്റണി മുല്ലശ്ശേരി റോമിലെ ഉർബൻ പൊന്തിഫിക്കൽ യൂണിവേഴ്‌സിറ്റിയിൽ നിന്നും കാനൻ നിയമത്തിൽ ഡോക്ടറേറ്റ് നേടിയിട്ടുണ്ട്. ഇതേ വിഷയത്തിൽ ജോർജിയൻ യൂണിവേഴ്‌സിറ്റിയിൽ പോസ്റ്റ് ഡോക്ടറേറ്റ് ഡിപ്ലോമയും കരസ്ഥമാക്കിയിട്ടുണ്ട്. നിലവിൽ രൂപതാ കച്ചേരിയുടെ അധ്യക്ഷനാണ് മോൺസിഞ്ഞോർ പോൾ ആന്റണി മുല്ലശ്ശേരി.